- Trending Now:
ലോകത്ത് വ്യത്യസ്തങ്ങളായ ഒരുപാട് ജോലികളുണ്ട്.കേള്‍ക്കുമ്പോള്‍ രസകരമായ തോന്നുന്ന ഒരു വേക്കന്‍സിയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച് കനേഡിയന്‍ കമ്പനി.അതായത് കനാഡയില്‍ പ്രവര്‍ത്തിക്കുന്ന കാന്‍ഡി ഫണ്‍ഹൗസ് 'ചീഫ് കാന്‍ഡി ഓഫിസര്‍' തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. വര്‍ക്ക് ഫ്രം ഹോം ആയിട്ടാണ് ജോലി. വീട്ടിലിരുന്ന് കമ്പനി നിര്‍മിക്കുന്ന മിഠായികള്‍ രുചിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നതാണ് ജോലി. 1,00,000 കനേഡിയന്‍ ഡോളര്‍, കൃത്യമായി പറഞ്ഞാല്‍ 61,14,447 ലക്ഷം ഇന്ത്യന്‍ രൂപയാണ് ശമ്പളമായി ലഭിക്കുക.
നോര്‍ത്ത് അമേരിക്കയില്‍ താമസിക്കുന്ന അഞ്ച് വയസ് പിന്നിട്ട ആര്‍ക്കും ഈ ജോലിക്കായി അപേക്ഷിക്കാം. പാര്‍ട്ട് ടൈം ആയും ഈ ജോലി ചെയ്യാവുന്നതാണ്. ഫുഡ് അലര്‍ജിയില്ലാത്ത, നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്കാണ് മുന്‍ഗണന. ഓഗസ്റ്റ് 31 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. ലിങ്ക്ഡിന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.candy officer .ലിങ്ക്ഡിനില്‍ ജൂലൈയില്‍ പോസ്റ്റ് ചെയ്ത ജോലിക്കായി നിരവധി പേരാണ് ഇതിനോടകം തന്നെ അപേക്ഷിച്ചിരിക്കുന്നതെന്ന് കമ്പനി സിഇഒ ജമാല്‍ ഹെജാസി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.