Sections

മത്സരം തീപാറും, കാലിക്കറ്റ് എഫ്സി മലപ്പുറത്തെ നേരിടും

Sunday, Nov 23, 2025
Reported By Admin
Calicut FC vs Malappuram FC Clash in Super League Kerala

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ടൂർണമന്റിൽ കാലിക്കറ്റ് എഫ്.സി തിങ്കളാഴ്ച മലപ്പുറവുമായി ഏറ്റുമുട്ടും. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള സിഎഫ്സിയും മൂന്നാം സ്ഥാനത്തുള്ള മലപ്പുറം എഫ്സിയും തമ്മിലുള്ള പോരാട്ടം ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് മത്സരം.

ഏഴ് കളികളിൽ നാല് ജയം രണ്ട് സമനില, ഒരു തോൽവി എന്നിവയിലൂടെ 14 പോയിന്റുകളുമായാണ് കാലിക്കറ്റ് എഫ്സി ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇതുവരെ തോൽപ്പിക്കാനാവാതിരുന്ന തൃശൂരിനെ കഴിഞ്ഞ മത്സരത്തിൽ തറ പറ്റിച്ചതോടെ വർധിച്ച ആത്മവിശ്വാസത്തിലാണ് സിഎഫ്സി ടീം.

ഏഴ് കളികളിൽ നിന്ന് രണ്ട് ജയം, നാല് സമനില, ഒരു തോൽവി എന്നിങ്ങനെ പത്ത് പോയിന്റുകളുമായാണ് മലപ്പുറം എഫ്സി പോയിന്റ് പട്ടികയിൽ മൂന്നാമതുള്ളത്. കഴിഞ്ഞ രണ്ട് കളികളിൽ തോൽവിയും സമനിലയുമാണ് അവർക്ക് നേടാനായത്.

ഇക്കുറി ആസ്റ്റർ മിംസിൽ നിന്നുള്ള ഭിന്നശേഷിക്കാരായ കുട്ടികളാണ് കളിക്കാർക്ക് അകമ്പടിയായി മൈതാനത്തെത്തുന്നത്.

ടിക്കറ്റുകൾക്ക് താഴെ കാണുന്ന ക്യു ആർ കോഡിലൂടെയോ https://www.quickerala.com/ വെബ്സൈറ്റിലൂടെയോ ടിക്കറ്റുകൾ കരസ്ഥമാക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.