Sections

പുതിയ ഐപിഒയുമായി ബൈജൂസ് രംഗത്ത്

Thursday, Nov 03, 2022
Reported By admin
byjus

ഇന്ത്യയിലെ മുന്‍നിര കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൊന്നായ ആകാശ്...

 

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായ ബൈജൂസ് അതിന്റെ അനുബന്ധ സ്ഥാപനമായ ആകാശിന്റെ ഐപിഒ (ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ്) അവതരിപ്പിക്കാനുളള പദ്ധതിയിലാണ്.  2023 ജനുവരിയില്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് പേപ്പറുകള്‍ ഫയല്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, 2024 ജൂണില്‍ അല്ലെങ്കില്‍ FY24 ന്റെ ആദ്യ പകുതിയോടെ ലിസ്റ്റ് ചെയ്യാന്‍ പദ്ധതിയിടുന്നു.

ഐപിഒയുടെ വലുപ്പം ഒരു ബില്യണ്‍ ഡോളറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഫ്ലൈന്‍ കോച്ചിംഗ് ശൃംഖലയായ ആകാശിന്റെ മൂല്യം പ്രതീക്ഷിക്കുന്നത് 3.5-4 ബില്യണ്‍ ഡോളറാണ്. BYJU's .യുഎസ് ലിസ്റ്റിംഗിനുളള പദ്ധതിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബൈജൂസ് ഐപിഒ വൈകുന്ന സമയത്താണ് ആകാശിന്റെ പൊതു ഓഹരി വില്‍പനയെന്നതാണ് ശ്രദ്ധേയം.

ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലുകളില്‍ ഒന്നായ ഏകദേശം 950 മില്യണ്‍ ഡോളറിന്റെ ക്യാഷ് ആന്‍ഡ് സ്റ്റോക്ക് ഡീലില്‍ 2021 ഏപ്രിലിലാണ് ബൈജൂസ് ആകാശിനെ സ്വന്തമാക്കിയത്. ആകാശ് എജ്യുക്കേഷണല്‍ വാങ്ങുന്നതിനുള്ള ഇടപാടിന്റെ ഭാഗമായി പ്രൈവറ്റ്-ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന്  നല്‍കാനുള്ള കുടിശ്ശിക 19 ബില്യണ്‍ രൂപ (234 ദശലക്ഷം ഡോളര്‍) തീര്‍ത്ത്  നല്‍കാന്‍ ബൈജൂസിന് കഴിഞ്ഞിരുന്നു.

ഇന്ത്യയിലെ മുന്‍നിര കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൊന്നായ ആകാശ് JEE, NEET ടെസ്റ്റ് പ്രിപ്പറേഷന്‍ വാഗ്ദാനം ചെയ്യുന്നു.1988 മുതല്‍ കോച്ചിംഗ് മേഖലയില്‍ സജീവമാണ്. ഏറ്റെടുക്കലിനുശേഷം  ആകാശ് 100 ശതമാനത്തിലധികം വളര്‍ന്നു.  ബൈജൂസ് നടത്തുന്ന കമ്പനിയായ തിങ്ക് & ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് അതിന്റെ പ്രാഥമിക ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ക്കായി 300 കോടി രൂപ (36.45 മില്യണ്‍ ഡോളര്‍) അതിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസില്‍ നിന്ന്  വായ്പയെടുക്കുമെന്ന് ഈ ആഴ്ച ആദ്യം വാര്‍ത്തകള്‍ വന്നിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.