- Trending Now:
വനിത പ്രീമിയർ ലീഗിലൂടെ ബിസിസിഐക്ക് റെക്കോർഡ് നേട്ടം. 5,000 കോടി രൂപയിലേറെയാണ് ബിസിസിഐ കൊയ്തത്. ഡബ്ല്യുപിഎല്ലിനായി മുകേഷ് അംബാനിയും അദാനിയും ഉൾപ്പെടെയുള്ളവർ രംഗത്ത് എത്തിയിരുന്നു. അദാനി 1,289 കോടി രൂപ മുടക്കിയപ്പോൾ മുകേഷ് അംബാനി 912 കോടി രൂപ ഒഴുക്കാൻ തയ്യാറായി. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പ്, 912.99 കോടി വാഗ്ദാനം ചെയ്താണ് മുംബൈ ടീമിനെ ഏറ്റെടുക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ഓഫറിന് ശേഷമുള്ള രണ്ടാമത്തെ ഉയർന്ന തുകയാണിത്. അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി അഹമ്മദാബാദ് ഫ്രാഞ്ചൈസി 1,289 കോടി രൂപക്കാണ് സ്വന്തമാക്കിയത്. ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടി20 ലീഗാണ് ഡബ്ല്യുപിഎൽ. അഞ്ച് ടീമുകൾ ലേലത്തിൽ മൊത്തം 4,669.99 കോടി രൂപ നേടി. 23 ദിവസങ്ങളിലായി ആകെ ഇരുപത് ലീഗ് മത്സരങ്ങളും രണ്ട് പ്ലേഓഫ് മത്സരങ്ങളും നടക്കും.
ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയന്റ്സ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, യുപി വാരിയേഴ്സ് എന്നിവയാണ് ടീമുകൾ. 3.40 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ഏറ്റെടുത്ത ഇന്ത്യൻ താരം സ്മൃതി മന്ദാനയ്ക്കായാണ് ലേലത്തിൽ ഏറ്റവും ചെലവേറിയ തുക ചെലവഴിച്ചിരിക്കുന്നത്. വനിതാ ക്രിക്കറ്റിന് ഇന്ത്യയിൽ അധികം പ്രചാരമില്ലെങ്കിലും വനിതാ പ്രീമിയർ ലീഗിൽ (ഡബ്ല്യുപിഎൽ) ഫ്രാഞ്ചൈസി സ്വന്തമാക്കാനുള്ള അവസരം ഇത്തവണ അദാനി ഗ്രൂപ്പ് പ്രയോജനപ്പെടുത്തുകയായിരുന്നു. മുംബൈ ഇന്ത്യൻസിനേക്കാൾ 30 ശതമാനം കൂടുതൽ തുകയാണ് അദാനി ഗ്രൂപ്പ് ചെലവഴിച്ചത്.
ടാറ്റയും റിലയൻസും നേർക്കുനേർ പോരാട്ടത്തിലേക്ക്... Read More
വനിതാ ക്രിക്കറ്റിലെ പുതു വിപ്ലവത്തിന് തുടക്കം കുറിക്കുന്നതാകും ഡബ്ല്യുപിഎൽ എന്നാണ് സൂചന. റോയൽ ചലഞ്ചേഴ്സ് സ്പോർട്സാണ് ഉയർന്ന ലേലതുകയിൽ മൂന്നാമതുള്ളത്. ബെംഗളൂരുവിനുവേണ്ടി 901 കോടി രൂപയാണ് മുടക്കിയത്. ഡൽഹിക്കായി ജെഎസ്ഡബ്ല്യു ജിഎംആർ ക്രിക്കറ്റ് 810 കോടി രൂപയും ലഖ്നൗവിനുവേണ്ടി കാപ്രി ഗ്ലോബൽ ഹോൾഡിംഗ്സ് 757 കോടി രൂപയും ലേലത്തിൽ നൽകി.
ഐപിഎൽ മാതൃകയിൽ വനിതകൾക്കായി ഒരു ടി20 ലീഗ് ആരംഭിക്കാനുള്ള പദ്ധതി ബിസിസിഐ ആവിഷ്കരിച്ചതുമുതൽ മികച്ച പ്രതികരണം ലഭിച്ചിരുന്നു. മുൻനിര കോർപ്പറേറ്റ് സ്ഥാപനങ്ങൾ അഞ്ച് ടീമുകളെ സ്വന്തമാക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ലേലം പൂർത്തിയായതോടെ ഏകദേശം 5, 000 കോടി രൂപയാണ്ബിസിസിഐക്ക് ലഭിച്ചത്.. ഡബ്ല്യുപിഎൽ ടീമുകൾക്കായുള്ള ഉയർന്ന ലേല തുകയിലൂടെ 2008 ലെ പുരുഷ ഐപിഎല്ലിന്റെ റെക്കോർഡ് തുകയും തകർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.