- Trending Now:
ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായ വാറന്‍ ബഫറ്റ് ഷെയര്‍ മാര്‍ക്കറ്റ് രാജാവ് എന്നാണ് അറിയപ്പെടുന്നത്.സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപത്തിലേക്ക് കാലെടുത്ത് വെയ്ക്കുന്നവര്‍ മുതല്‍ അതികായകര്‍ വരെ പിന്തുടരുന്ന പല സൂത്രങ്ങളും രീതികളും വാറന്‍ ബഫറ്റിന്റെതാണ്.ഓറാക്ള്‍ ഓഫ് ഒമാഹ എന്നറിയപ്പെടുന്ന ബഫറ്റ് ബിസിനസ് ചെയ്യുന്നവര്‍ക്കായി കരുതിവെച്ച ചില വസ്തുതകള്‍ നമുക്ക് പരിശോധിക്കാം.
ബിസിനസ് ആരംഭിക്കാന്‍ മൂലധനം ഒരു പ്രശ്നമാണോ?... Read More
ഒരു വ്യക്തി ബിസിനസ്സ് ചെയ്യുന്നതിന് മുന്‍പായി, തനിക്ക് മുമ്പേ ഇതേ മേഖലയില്‍ പ്രവര്‍ത്തിച്ചു വിജയം കൈവരിച്ച വ്യക്തികളെപ്പറ്റി പഠിക്കുകയും, അവര്‍ ചെയ്ത കാര്യങ്ങളെപ്പറ്റി നിരീക്ഷിക്കുകയുമാണ് ചെയ്യേണ്ടത്. ബിസിനസ്സിന്റെ ഓരോ ഘട്ടത്തിലും അവര്‍ ചെയ്ത ഓരോ കാര്യങ്ങളെപ്പറ്റി വിശദമായി പഠിക്കുന്നത് ഭാവിയില്‍ താന്‍ ചെയ്യുന്ന ബിസിനസ്സിലും വളരെയധികം ഗുണം ചെയ്യും എന്നതിന് യാതൊരു സംശയവുമില്ല.
ജോലി ഉപേക്ഷിച്ച് ബിസിനസ്സ് തുടങ്ങാം..പക്ഷെ എടുത്തുചാടരുത്| quitting job to start business... Read More
നിങ്ങളുടെ പാഷന്‍ തിരിച്ചറിയുക
ഒരു വ്യക്തി അയാള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയിക്കണം എന്ന് പറയുന്നത് പലപ്പോഴും അസാധ്യമായ കാര്യമാണ്. ഓരോ വ്യക്തിക്കും ചെയ്യാന്‍ താല്പര്യമുള്ളതും, കഴിവ് തെളിയിക്കുവാന്‍ സാദ്ധ്യതകള്‍ ഏറെയുള്ളതുമായ മേഖലകള്‍ ഉണ്ടായിരിക്കും. അത്തരം മേഖലകള്‍ കണ്ടെത്തി, മികവ് തെളിയിക്കുകയാണ് വേണ്ടത്. ഏതൊരു കാര്യമാണോ ചെയ്യുന്തോറും നിങ്ങള്‍ക്ക് ഏറ്റവും സംതൃപ്തിയും സന്തോഷവും തരുന്നത് അത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. തന്റെ പാഷന്‍ അഥവ അഭിനിവേശം എന്താണെന്ന് മനസ്സിലാക്കുകയും, അവയെ നിരന്തരം പിന്തുടരുകയുമാണ് ചെയ്യേണ്ടത്.
മികച്ച തെരഞ്ഞെടുപ്പ്
നിങ്ങളെപ്പോലെ തന്നെ സംരംഭകമേഖലയില്‍ അല്ലെങ്കില്‍ നിങ്ങളുടെ അതെ ബിസിനസില്‍ താല്‍പര്യമുള്ള ഉള്ള വ്യക്തികളെ ബിസിനസ്സില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിക്കണം. കാരണം ഒരേ പാഷന്‍ ഉള്ള വ്യക്തികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ഒരു വലിയ ലക്ഷ്യം നിറവേറ്റാന്‍ സാധിക്കുന്നത്. മികച്ച ജീവനക്കാരെ ലഭിക്കുക എന്നത് തന്നെയാണ് ഒരു സംരംഭകന്റെ ഏറ്റവും വലിയ വിജയം.
പുതിയ ബിസിനസ്സുകള്‍ക്കായി ബിപിസിഎല്‍ 1.4 ലക്ഷം കോടി ചെലവഴിക്കും... Read More
മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്ന ടെന്‍ഷന്‍ ഒഴിവാക്കൂ
മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന മനോഭാവത്തോടുകൂടി പ്രവര്‍ത്തിക്കാതിരിക്കുവാന്‍ ശ്രമിക്കുക. എപ്പോഴും നമ്മുടെ മനസ്സിന് അനുയോജ്യമെന്ന് തോന്നുന്നതും, സന്തോഷം നല്‍കുന്നതുമായ കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് മനസ്സിലാക്കുകയും, അതിനനുസരിച്ചു തീരുമാനങ്ങള്‍ എടുക്കുവാനും എപ്പോഴും ശ്രമിക്കണം.
വായിച്ചു വായിച്ചു മുന്നേറാം
നിരന്തരം വായിച്ചുകൊണ്ടേയിരിക്കുക. പുതിയ പുതിയ അറിവുകള്‍ സമ്പാദിക്കുക. നിരന്തരമായി പഠിച്ചുകൊണ്ടിരിക്കുക, കാരണം മാറിവരുന്ന ബിസിനസ്സ് ലോകത്തിനനുസരി ച്ച് ബിസിനസ്സിലും മാറ്റങ്ങള്‍ വരുത്താന്‍ വായന ഒരു സംരംഭകനെ സഹായിക്കും.
സുരക്ഷിതമായ അതിര്‍ത്തികള്‍ നിര്‍ണയിക്കുക
മാര്‍ജിന്‍ ഓഫ് സേഫ്റ്റി എന്നത് കൊണ്ട് ബഫറ്റ് ഉദ്ദേശിക്കുന്നത് ഇതാണ്.ഉദാഹരണത്തിന് ഒരു പാലം നിര്‍മ്മിക്കുമ്പോള്‍ എന്‍ജിനിയര്‍മാര്‍ എല്ലായ്‌പ്പോഴും സുരക്ഷയുടെ വിവിധ ഘടകങ്ങള്‍ പരിഗണിക്കും.10 ടണ്‍ ട്രക്കുകള്‍ മാത്രമേ ഓടുകയുള്ളുവെന്ന് അവര്‍ക്ക് അറിയാമെങ്കിലും 30 ടണ്‍ ഭാരമുള്ള ഒരു ട്രക്കിന്റെ ഭാരം വഹിക്കാന്‍ ശക്തമായിരിക്കണം പാലം എന്ന് അവര്‍ ഉറപ്പിച്ച ശേഷമാകും അത് പണിയുക.നിക്ഷേപ/ബിസിനസ് പ്രക്രിയയില്‍ വിവിധ അപകടസാധ്യതകള്‍ മറഞ്ഞിരിക്കുന്നതു കൊണ്ട് തന്നെ ഉയര്‍ന്ന സുരക്ഷിത മാര്‍ജിന്‍ എല്ലായ്‌പ്പോഴും റിസ്‌ക് കുറയ്ക്കും.പക്ഷെ അപ്പോഴും അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്.ഈ വിടവ് കൈകാര്യം ചെയ്യുക എന്നതാണ് സ്മാര്‍ട്ട് നിക്ഷേപകന്‍ ശ്രദ്ധിക്കേണ്ടത്.ബിസിനസ്സില്‍ ഏതൊരു തീരുമാനങ്ങള്‍ എടുക്കുമ്പോഴും, എപ്പോഴും ഒരു സുരക്ഷിത മാര്‍ജിന്‍ നിര്‍ണ്ണയിക്കാന്‍ സംരംഭകന് സാധിക്കണം. ബിസിനസ്സില്‍ എടുക്കുന്ന ഒരു തീരുമാനങ്ങളും പിന്നീട് സംരംഭകനെയോ ബിസിനസ്സിലോ പ്രശ്‌നങ്ങളുണ്ടാക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഇന്ത്യയുടെ 75 സ്വാതന്ത്ര്യ വര്‍ഷങ്ങള്‍.. അഭിമാനാര്‍ഹമായ ഇന്ത്യന്‍ ബിസിനസ് പാരമ്പര്യങ്ങള്‍... Read More
മത്സരിക്കാന്‍ യഥാര്‍ത്ഥ ശക്തി തിരിച്ചറിയുക
ബിസിനസ്സ് മേഖലയില്‍ നിങ്ങളോടൊപ്പം നില്‍ക്കുന്ന മറ്റു സംഭരംഭകരില്‍ നിന്നും നിങ്ങളെ വ്യത്യസ്തനാക്കുന്ന ഘടകം ഏതെന്ന് കണ്ടെത്തുക. ഈ വ്യത്യസ്തതയാണ് വിപണിയില്‍ നിങ്ങളെപ്പിടിച്ചു നിര്‍ത്തുന്ന ഘടകങ്ങളില്‍ ഒന്ന്. നിങ്ങള്‍ നിശ്ചയിച്ചുറപ്പിച്ച സ്ഥാനത്തേക്ക് എത്തിച്ചേരുവാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കണം.
സ്വാധീനിക്കുന്ന വ്യക്തിത്വം വളര്‍ത്തുക
ബിസിനസ്സ് ചെയ്യുന്ന വ്യക്തി എപ്പോഴും മറ്റു വ്യക്തികളെ സ്വാധീനിക്കുന്ന ഒരു വ്യക്തിത്വമായിരിക്കണം. ഒരു സംരംഭകന്‍ തന്റെ വ്യക്തിത്ത്വവികാസത്തിനും, അതിനെ പരിഭോഷിപ്പിക്കുവാന്‍ വേണ്ട വഴികള്‍ കണ്ടെത്തുകയും അതിനായി സമയം കണ്ടെത്തുകയും വേണം.
മത്സരം എപ്പോഴും തുടരുക
നമ്മളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മത്സരമാണ്. എല്ലായിപ്പോഴും ഒരു മത്സര ലോകത്താണ് നില്കുന്നതെന്നുള്ള ബോധ്യം ഉണ്ടായിരിക്കണം. താന്‍ ബിസിനസ്സ് ചെയ്യുന്ന മേഖലയില്‍ മറ്റേതു വ്യക്തികള്‍ വന്നാലും അവരുമായി മത്സരിച്ചു നില്‍ക്കാന്‍ എല്ലായിപ്പോഴും തയ്യാറായി നില്‍ക്കുക.
ആരാണ് ബിസിനസ്സില്‍ പ്രധാനപ്പെട്ടവര്‍| who is important in business
... Read More
വിജയം കൈവരിച്ചവരില്‍ നിന്ന് പഠിക്കുക
നിങ്ങള്‍ ബിസിനസ്സ് ചെയ്യുന്ന മേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്ന വ്യക്തികളെപ്പറ്റിയും, ഇതേ മേഖലയില്‍ മികച്ച പ്രവര്‍ത്തിപരിചയവും വിജയവും കൈവരിച്ച വ്യക്തികളില്‍ നിന്നും പഠിക്കുക. ഈ പഠനം തുടര്‍ന്നുള്ള ബിസിനസ്സിന്റെ വളര്‍ച്ചയിലും ഗുണം ചെയ്യും എന്നുള്ളത് തീര്‍ച്ചയാണ്.
സ്‌നേഹവും സേവനവും പങ്കുവെയ്ക്കുക
നിങ്ങളുടെ ഉപഭോക്താക്കളോടും, ജീവനക്കാരോടും, ബിസിനസ്സിന്റെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനത്തിനും ആവശ്യമായ സഹായങ്ങള്‍ ചെയ്തുതരുന്ന ഇടനിലക്കാരോടും, ഏറ്റവും സ്‌നേഹത്തോടെ പെരുമാറുക.
നിങ്ങള്‍ എത്രത്തോളം അവരെ സ്‌നേഹിക്കുന്നുവോ സേവനം നല്‍കുന്നുവോ അത്രത്തോളം അവര്‍ നിങ്ങളോടും ആത്മാര്‍ത്ഥതയുള്ളവരായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.