Sections

ബിസിനസ് ഗൈഡ് സീരീസ്: നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ അറിയില്ലാ എന്ന് പറയുന്നതിന് വരെ മാര്‍ക്ക് ലഭിക്കും

Friday, Dec 10, 2021
Reported By Ambu Senan
KP Ouseph IFS

എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഇന്റര്‍വ്യൂ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ.കെ.പി ഔസേപ്പ് IFS വിവരിക്കുന്നു

 

നിങ്ങള്‍ ഒരു അഭിമുഖത്തിന് പോകുമ്പോള്‍ അവിടെയുള്ള ചോദ്യകര്‍ത്താക്കള്‍ നിങ്ങളോട് ഒരു ചോദ്യം ചോദിക്കുന്നു. നിങ്ങള്‍ക്ക് അതിന്റെ ഉത്തരം അറിയില്ല, എന്നാല്‍ അറിയില്ലാ എന്ന് പറഞ്ഞാല്‍ അവര്‍ക്ക് എന്ത് തോന്നും എന്ന് കരുതി നിങ്ങള്‍ എന്തൊക്കെയോ മണ്ടത്തരങ്ങള്‍ പറയുന്നു. ആ ജോലി ലഭിക്കാനുള്ള വലിയൊരു സാധ്യത അതോടെ മങ്ങുകയാണ് ചെയ്യുന്നതെന്ന് നിങ്ങള്‍ മനസിലാക്കുക.

മറിച്ച് ഒരു കുറ്റബോധത്തോടെ ആ ചോദ്യത്തിന്റെ ഉത്തരം നിങ്ങള്‍ക്ക് അറിയില്ലാ എന്ന് സത്യസന്ധമായി പറയുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു പക്ഷെ ആ സത്യസന്ധതയ്ക്ക് മാര്‍ക്ക് ലഭിച്ചേക്കാം. ജോലിക്കായാലും വിദ്യാഭ്യാസത്തിനായാലും അഭിമുഖത്തിന് തയ്യാറെടുക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഇന്റര്‍വ്യൂ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ.കെ.പി ഔസേപ്പ് IFS ബിസിനസ് ഗൈഡ് സീരീസിലൂടെ വിവരിക്കുന്നു. സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ക്ക് അഭിമുഖം എങ്ങനെ നേരിടണമെന്നും വ്യക്തിത്വ വികസന ക്ലാസുകളും ഇദ്ദേഹം നല്‍കി വരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.