Sections

ബിസ്നസ് ഗൈഡ്: ബിസ്നസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടുത്താവുന്ന പംക്തി

Monday, Jul 17, 2023
Reported By Admin
Business Guide

പലപ്പോഴും പലരുടെയും ഏറ്റവും വലിയ ആഗ്രഹമാണ് ബിസിനസുകാരനാവുക എന്നത്. ബിസിനസുകാരൻ ആകണമെന്ന് ആഗ്രഹിക്കുന്നവർക്ക് പലപ്പോഴും എങ്ങനെ നല്ല ഒരു ബിസിനസ് ആരംഭിക്കണം എന്നതിനെ കുറിച്ചുള്ള മാർഗ്ഗ നിർദ്ദേശം ലഭിക്കാറില്ല. സാധാരണഗതിയിൽ ഒരു ബിസിനസ് ആരംഭിക്കുന്നതിന് എന്തൊക്കെ ചെയ്യണം എന്നുള്ള കാര്യങ്ങൾ സ്വയം പഠിക്കാതെ, നമ്മുടെ സ്ഥലത്തിനടുത്ത് ഏറ്റവും നല്ല വിജയകരമായി ചെയ്യുന്ന ഒരു ബിസിനസ് കണ്ടിട്ട് അതുപോലെ അനുകരിച്ച് ആരംഭിക്കുകയും, അവസാനം ആ ബിസിനസ് നഷ്ടത്തിലായി ബിസിനസ്സ് അടച്ചുപൂട്ടുന്ന അവസ്ഥയിലേക്ക് പോകുന്നത് കാണാറുണ്ട്. ഇങ്ങനെ ആരംഭിക്കുന്ന ബിസിനസ് ലോൺ എടുത്തിട്ടാണെങ്കിൽ ആ ബിസിനസ് ചെയ്യുന്ന ആളിന്റെ കുടുംബത്തോട് കൂടി ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് ഇന്ന് നമ്മുടെ കേരളത്തിൽ കണ്ടുവരുന്നത്.

കേരളത്തിൽ ബിസിനസ് ആരംഭിക്കുന്നതിൽ 10% ആളുകൾ മാത്രമാണ് വിജയിക്കാറുള്ളത്. ഇന്ന് നമ്മുടെ നാട്ടിൽ വളരെ ഭീതിയോട് കൂടിയാണ് ആളുകൾ ബിസിനസ് ചെയ്യാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി മാറി ചിന്തിക്കുന്ന ആളുകളുണ്ട്. പ്രത്യേകിച്ച് പുതിയ തലമുറ. അവർ സ്വന്തമായി ആശയമുള്ളവരാണ്. പക്ഷേ അവരുടെ ഈ ആശയത്തിന് പൊതു സമൂഹത്തിൽ വലിയ സ്വീകാര്യത കിട്ടാറില്ല. പ്രത്യേകിച്ച് സ്വന്തം വീട്ടിൽ നിന്നും ബന്ധുക്കളിൽ നിന്നും കടുത്ത എതിർപ്പ് വരാറുണ്ട്. ബിസിനസ്സ് ചെയ്താൽ പണം നഷ്ടമാകും, ഇത് നമുക്ക് പറ്റിയ പണിയല്ല, കച്ചവടം എന്ന് പറഞ്ഞാൽ പച്ചകപടമാണ്, പറ്റിച്ചാൽ മാത്രമേ ബിസിനസ് ചെയ്യാൻ പറ്റുകയുള്ളൂ, തുടങ്ങിയ ചിന്താഗതിയാണ് നമ്മുടെ നാട്ടിലുള്ളത്. ഈ വെല്ലുവിളികളെ നമുക്ക് എങ്ങനെ മറികടക്കാം. സംരംഭകത്വം നമ്മുടെ നാടിന്റെ ആവശ്യമാണ്. രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക മാറ്റം വരുന്നത് ബിസിനസിലൂടെയാണ്. പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ. നമ്മുടെ നാട്ടിൽ തൊഴിൽ വർദ്ധിപ്പിക്കാൻ ആയിട്ട് സർക്കാരിനെ മാത്രം ആശ്രയിച്ചിരിക്കേണ്ട കാര്യമില്ല. അല്ലെങ്കിൽ സർക്കാരിന് മാത്രം പരിപൂർണ്ണമായി ചെയ്യാൻ പറ്റുകയുമില്ല. അതിന് മികച്ച സംരംഭങ്ങൾ നമ്മുടെ നാട്ടിൽ വരണം. അതിന് കഴിവുള്ള ആൾക്കാർ അതിനുവേണ്ടി തയ്യാറാകണം. പക്ഷേ അവരെ സമൂഹം സംശയത്തോട് കൂടി മാത്രം നോക്കാതെ അവരെ പ്രോത്സാഹിപ്പികണം. ഇത് ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

ഇങ്ങനെ മുന്നോട്ടുവരുന്ന സംരംഭകർക്ക് എങ്ങനെ തങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്തണം, കൂടുതൽ മെച്ചപ്പെട്ട കസ്റ്റമർ സർവീസ് എങ്ങനെ ചെയ്യാം, സ്റ്റാഫ് മാനേജ്മെന്റ് എങ്ങനെ ചെയ്യാം, ഫിനാൻസ് എങ്ങനെ കൈകാര്യം ചെയ്യാം, എങ്ങനെ മാർക്കറ്റിംഗ് ചെയ്യാം തുടങ്ങിയ കാര്യങ്ങൾ എങ്ങനെ ചെയ്യാം എന്നതിനെകുറിച്ച് ഒരറിവും ഇല്ല. ഇത്തരം വിവരങ്ങളെ കുറിച്ചുള്ള ഒരു ലേഖനം ലോക്കൽ എക്കണോമിയിൽ എല്ലാദിവസവും വരുന്നു. ഇത്തരത്തിലുള്ള സംരംഭകരെ സഹായിക്കാനായി അവരുടെ ലക്ഷ്യത്തിലെത്തിക്കാൻ ലോക്കൽ എക്കോണമി ബിസിനസ്സ് ഗൈഡെന്ന ലേഖന പരമ്പര ആരംഭിക്കുന്നു. എല്ലാദിവസവും വായിക്കുന്നതിനു വേണ്ടി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.