Sections

വ്യവസായ പ്രദര്‍ശന വിപണന മേള 2022-23ന്റെ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു

Wednesday, Nov 09, 2022
Reported By Admin

കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വ്യവസായ പ്രദര്‍ശന വിപണന മേള 2022-23 ന്റെ ലോഗോ പ്രകാശനം നടന്നു

 

സംരംഭക വര്‍ഷത്തിന്റെ ഭാഗമായി സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലയിലെ സംരംഭകരുടെ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വ്യവസായ പ്രദര്‍ശന വിപണന മേള 2022-23 ന്റെ ലോഗോ പ്രകാശനം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു. നവംബര്‍ 22 മുതല്‍ 26 വരെ മാനാഞ്ചിറ സി എസ് ഐ ഹാളില്‍ വച്ച് നടക്കുന്ന മേളയില്‍ പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കൈത്തറി, കരകൗശല മേഖലയിലെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.