- Trending Now:
കൊച്ചി: അതിവേഗം വളരുന്ന ക്വിക്ക് സർവീസ് റെസ്റ്റോറന്റ് (ക്യുഎസ്ആർ) ശൃംഖലകളിലൊന്നായ ബർഗർ കിങ് ഇന്ത്യ ദക്ഷിണേന്ത്യൻ ഔട്ട്ലെറ്റുകളിലുടനീളം ഏറ്റവും പുതിയ ബികെ ചിക്കൻ പിസ പഫ് അവതരിപ്പിച്ചു. നേരത്തേ അവതരിപ്പിച്ച വെജ് പിസ പഫിന്റെ വൻ വിജയത്തെത്തുടർന്നാണ് നോൺവെജിറ്റേറിയൻ പ്രേമികൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത രുചികരമായ പുതിയ വേരിയന്റ് ബർഗർ കിങ് അവതരിപ്പിക്കുന്നത്. ഇതോടെ ചിക്കൻ അടിസ്ഥാനമാക്കിയുള്ള പഫ് സ്നാക്ക് വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ക്യൂഎസ്ആർ ബ്രാൻഡായി ബർഗർ കിങ് ഇന്ത്യ മാറി.
ചിക്കനൊപ്പം മിക്സഡ്-വെജ് തക്കാളി സോസ്, മൊസറെല്ല ചീസ് എന്നിവ നിറച്ചെത്തുന്ന ക്രിസ്പി പഫ് അസാമാന്യ രുചിയാണ് വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് ബികെ ചിക്കൻ പിസ പഫ് വെറും 69 രൂപയ്ക്ക് ആസ്വദിക്കാനാവും. ലോഞ്ച് ഓഫറെന്ന നിലയിൽ വെറും 99 രൂപയ്ക്ക് രണ്ട് ചിക്കൻ പിസ പഫുകളും എക്സ്ക്ലൂസീവ് ഡീലെന്ന നിലയിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കും.
പ്രാദേശിക അഭിരുചികൾക്കനുസൃതമായി കൂടുതൽ ചോയ്സുകളോടെ ഞങ്ങളുടെ സ്നാക്കിങ് മെനു വിപുലീകരിക്കാനുള്ള ആഗ്രഹത്തിൽ നിന്നും പിറവിയെടുത്ത ഉത്പന്നമായ ബികെ ചിക്കൻ പിസ പഫ് അവതരിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ബർഗർ കിങ് ഇന്ത്യ ചീഫ് മാർക്കറ്റിങ് ഓഫീസർ കപിൽ ഗ്രോവർ പറഞ്ഞു. വെജ് പിസ പഫ് പോലെ തന്നെ ചിക്കൻ പിസ പഫും ഭക്ഷണപ്രേമികൾക്ക് പ്രിയങ്കരമാവുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.