നിങ്ങളുടെ വിജയത്തിന്റെ രഹസ്യം നിങ്ങളുടെ ശീലങ്ങളിൽ ഒളിഞ്ഞു കിടക്കുന്നു എന്ന പ്രശസ്തമായ വാക്കുകൾ കേട്ടിട്ടുണ്ടാകും. ശീലമാണ് നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിജയരഹസ്യം. നല്ല ശീലം ഉള്ളവർക്ക് നന്മ ഉണ്ടാവുകയും മോശം ശീലമുള്ളവർ മോശപ്പെട്ട ആളുകളായി മാറുകയും ചെയ്യും. എന്താണ് ശീലം? നല്ല ശീലങ്ങളെ എങ്ങനെ വളർത്തിയെടുക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്. നിങ്ങൾ ആവർത്തിച്ചു ചെയ്യുന്ന കാര്യങ്ങൾ നിങ്ങളുടെ സ്വഭാവമായി മാറുന്നതിനെയാണ് ശീലങ്ങൾ എന്ന് പറയുന്നത്. ഉദാഹരണമായി രാവിലെ എണീറ്റാൽ ഉടൻതന്നെ പല്ല് തേക്കാറുണ്ട് ഇത് വർഷങ്ങളായി ആവർത്തിക്കുന്നത് കൊണ്ട് തന്നെ ആ സമയത്ത് അറിയാതെ നിങ്ങൾ പല്ല് തേക്കും, ആ സമയത്ത് പല്ല് തേച്ചില്ലെങ്കിൽ ഒരു അസ്വസ്ഥത സ്വാഭാവികമായും ഉണ്ടാകും. ഇതുപോലെയാണ് എല്ലാ ശീലങ്ങളുടെയും അടിസ്ഥാനം തുടർച്ചയാണ്. നല്ലതായാലും മോശമായാലും ആവർത്തിച്ചു ചെയ്യുമ്പോഴാണ് അത് നിങ്ങൾക്ക് സംഭവിക്കുന്നത്. ഉദാഹരണമായി രാവിലെ അഞ്ചുമണിക്ക് എണീക്കണമെന്ന് വിചാരിക്കുന്ന ഒരാൾ സ്ഥിരമായി എട്ടുമണിക്കാണ് എണീക്കുന്നതെങ്കിൽ ഒന്ന് രണ്ട് ദിവസങ്ങളിൽ അഞ്ചുമണിക്ക് എണീക്കാൻ കഴിയും പിന്നീട് വീണ്ടും അയാൾ എട്ടു മണിക്ക് എണീക്കുന്ന ഒരാളായി മാറും. വ്യായാമം ചെയ്യാത്ത ഒരാൾ വ്യായാമം ചെയ്യാൻ ആരംഭിച്ചു കഴിഞ്ഞാൽ ഒന്നോ രണ്ടോ ദിവസം വ്യായാമം ചെയ്യുകയും പിന്നീട് അയാൾ വീണ്ടും പഴയ സ്ഥിതിയിലേക്ക് പോകുകയും ചെയ്യും. ഈ ഒരു അവസ്ഥ മാറുന്നതിനു വേണ്ടി എന്ത് കാര്യങ്ങൾക്കും ഒരു തുടർച്ച അല്ലെങ്കിൽ കൺസിസ്റ്റൻസി ഉണ്ടാക്കുവാൻ ശ്രമിക്കണം. ഇതിന് ശക്തമായ ഇച്ഛാശക്തി ഉണ്ടാകണം. ഇച്ഛാശക്തിയാണ് നല്ല ശീലങ്ങൾ വളർത്തിയെടുക്കുവാൻ ആവശ്യമായി വേണ്ടത്. തുടർച്ചയായി നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ നല്ല ശീലങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടി സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.
- ലക്ഷ്യബോധം ഉണ്ടാവുക. നല്ല ലക്ഷ്യബോധം ഇല്ലെങ്കിൽ നല്ല ശീലങ്ങൾ ഉണ്ടാക്കിയെടുക്കുവാൻ സാധിക്കില്ല. നിങ്ങളുടെ ആഗ്രഹങ്ങൾക്ക് വേണ്ടിയാകരുത് ലക്ഷ്യത്തിനുവേണ്ടി ആയിരിക്കണം പ്രവർത്തിക്കേണ്ടത്. രാവിലെ എണീക്കാൻ പറഞ്ഞാൽ പലരും ചെയ്യാറില്ല എന്നാൽ നാളെ രാവിലെ ടൂർ പോവുകയാണ് എന്ന് പറഞ്ഞാൽ രാത്രി ഉറങ്ങാതെ അടുത്ത ദിവസം രാവിലെ നേരത്തെ എണീറ്റ് ഇറങ്ങുന്നവരാണ് പലരും. ഇതിന്റെ കാരണം ഒരു ലക്ഷ്യബോധം ഉള്ളത് കൊണ്ടാണ് രാവിലെ ടൂർ എന്ന് പറയുന്ന രസകരമായ ലക്ഷ്യബോധം ഉള്ളത് കൊണ്ടാണ് രാവിലെ എണീക്കുവാൻ കഴിയുന്നത് അതുപോലെ വ്യക്തവും സ്പഷ്ടവുമായ ലക്ഷ്യബോധം ഉണ്ടെങ്കിൽ അത് നേടുന്നതിന് വേണ്ടി രാവിലെ എണീക്കുവാൻ നിങ്ങൾക്ക് സാധിക്കുക.
- പരിതസ്ഥിതി ഉണ്ടാക്കുക. എന്താണ് നിങ്ങളുടെ ലക്ഷ്യം അതിനനുസരിച്ചുള്ള പരിതസ്ഥിതി ഉണ്ടാക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഉദാഹരണമായി നിങ്ങളുടെ ഡയറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന ആളാണ് എങ്കിൽ വീട്ടിലെ ബേക്കറി സാധനങ്ങളോ മറ്റു ഫാസ്റ്റ് ഫുഡുകളോ ഉണ്ടാകുവാൻ പാടില്ല. പരിതസ്ഥിതിയും നിങ്ങളുമായി വളരെയധികം ബന്ധമുണ്ട്. പരിതസ്ഥിതിക്കനുസരിച്ച് നിങ്ങൾ മാറും. വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളെ നേരത്തെ കിടന്നുറങ്ങുകയും നേരത്തെ കിടക്കുന്നതിന് 3 മണിക്കൂർ മുമ്പ് ഭക്ഷണം കഴിച്ച് അതിന് അനുയോജ്യമായ ചുറ്റുപാട് ഉണ്ടാക്കുന്ന ഒരാൾക്ക് മാത്രമേ രാവിലെ എണീക്കാൻ സാധിക്കുകയുള്ളൂ. പകരം താമസിച്ച് കിടക്കുകയും താമസിച്ച ആഹാരം കഴിക്കുകയും ചെയ്യുന്ന ഒരാൾക്ക് രാവിലെ എണീക്കുന്നത് വളരെ പ്രയാസമാണ്.
- പെട്ടെന്ന് വലിയ ലക്ഷ്യങ്ങൾ വയ്ക്കാതിരിക്കുക. ഉദാഹരണമായി ഒറ്റദിവസംകൊണ്ട് 10 കിലോ ഭാരം കുറയ്ക്കുക എന്നത് സാധ്യമല്ല. വെയിറ്റ് കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഒരാൾ കുറച്ചു കുറച്ചായി ആണ് അത് ചെയ്യേണ്ടത്. നാട്ടിൽ ഒരു ചൊല്ലുണ്ട് പയ്യെത്തിന്നാൽ പനയും തിന്നാമെന്നത്. എല്ലാത്തിനും അതിന്റെതായ ഒരു സമയം ആവശ്യമാണ് അതനുസരിച്ച് വേണം സെറ്റ് ചെയ്യാൻ.
- നല്ല സുഹൃത്ത് ബന്ധങ്ങൾ ഉണ്ടാക്കുക. നിങ്ങളുടെ ശീലങ്ങൾക്ക് അനുയോജ്യമായ സുഹൃത്ത് ബന്ധങ്ങൾ ഉണ്ടാക്കുക.
- ശീലങ്ങൾ ഉണ്ടാക്കുവാൻ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് വിഷൻ ബോർഡ് ഉണ്ടാക്കുക എന്നത്. ഇത് നല്ല ശീലങ്ങൾ നിങ്ങളിൽ ഉത്തേജിപ്പിക്കുന്നതിന് സഹായിക്കും. നിങ്ങളുടെ ലക്ഷ്യവുമായി ബന്ധപ്പെട്ട വിഷൻ ബോർഡ് തയ്യാറാക്കുക. രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപും രാവിലെ എണീറ്റ് ഉടനെയും അത് വായിക്കുന്നത് നിങ്ങളെ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ തയ്യാറാക്കുന്നതിന് വലിയ പങ്ക് വഹിക്കുന്നു.
- നിങ്ങൾക്ക് എന്താണ് ആർജിക്കേണ്ടത് എന്നതിനെക്കുറിച്ച് അവലോകനം നടത്തിക്കൊണ്ടിരിക്കുക. ഇതൊരു ഒരാഴ്ചയോ കണ്ടോ മാസങ്ങൾ കണ്ടോ നടക്കുന്ന കാര്യമല്ല ഇതിനെ വർഷങ്ങൾ വേണം. ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന് വേണ്ടി ദിവസവും അതിന് വേണ്ടി തയ്യാറെടുക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിലുള്ള ഒരു മൈൻഡ് സെറ്റ് ഉണ്ടാക്കിയെടുക്കുക. മുകളിലുള്ള എല്ലാ സ്റ്റെപ്പുകളിലും ഏതെങ്കിലും നിങ്ങൾക്കില്ലെങ്കിൽ അതുകൊണ്ടാണ് നിങ്ങൾക്ക് നല്ല ശീലങ്ങൾ ഉണ്ടാക്കിയെടുക്കുവാനോ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനോ കഴിയാത്തത് എന്ന് മനസ്സിലാക്കുവാൻ സാധിക്കും. നല്ല ശീലങ്ങൾ മനുഷ്യന്റെ ഏറ്റവും ഉയർന്ന ഗുണങ്ങളാണ്. ഈ പറഞ്ഞ സ്റ്റെപ്പുകൾ നിങ്ങൾ പരിശീലിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് നല്ല ശീലങ്ങളിൽ എത്തിച്ചേരുവാൻ സാധിക്കും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.

സന്തോഷം സമ്പത്തിൽ അല്ല, ജീവിതം തന്നെയാണ് ഏറ്റവും വലിയ സമ്മാനം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.