Sections

മൂക്കിലൂടെ ഒഴിക്കുന്ന കൊവിഡ് വാക്സിന്റെ വില നിശ്ചയിച്ചു

Thursday, Dec 29, 2022
Reported By MANU KILIMANOOR

കേന്ദ്രസർക്കാർ അംഗീകാരം നൽകിയ വാക്സിൻ കൊവിന്റെ ആപ്പിലൂടെ ലഭ്യമാകും


മൂക്കിലൂടെ ഒഴിക്കുന്ന ഭാരത് ബയോടെക് നിർമ്മിച്ച കൊവിഡ് വാക്സിന്റെ വില നിശ്ചയിച്ചു. സർക്കാർ ആശുപ്രതികൾക്ക് വാക്സിൻ വില 325 രൂപയാണ്. സ്വകാര്യ മേഖലയിൽ വാക്സിന്റെ വില 800 രൂപയായും നിശ്ചയിച്ചതായി അറിയിച്ചു.ഇതിനു പുറമേ അഞ്ചു ശതമാനം ജിഎസ്ടി കൂടി നൽകണം. സ്വകാര്യആശുപതികളിൽ സർവീസ് ചാർജ് കൂടി കൂട്ടുമ്പോൾ വില ഇനിയും ഉയരും. 150 രൂപ സർവീസ് ചാർജ് ഈടാക്കിയാൽ, നികുതി അടക്കം ആയിരം രൂപയോളം നൽകേണ്ടി വരും. കേന്ദ്രസർക്കാർ അംഗീകാരം നൽകിയ വാക്സിൻ കൊവിന്റെ ആപ്പിലൂടെ ലഭ്യമാകും.

ഇൻകോ വാക് എന്ന വാക്സിൻ ജനുവരി നാലാമത്തെ ആഴ്ചയോടെ വിപണിയിൽ എത്തുമെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. നിലവിൽ കൊവിഷീൽഡ്, കോവാക്സിൻ തുടങ്ങിയ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച 18 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് ആയാണ് മൂക്കിലൂടെ ഒഴിക്കുന്ന വാക്സിൻ നൽകുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.