- Trending Now:
കൊച്ചി: വിഷ്വൽ ഡിസ്പ്ലേ സാങ്കേതികവിദ്യാ രംഗത്തെ ആഗോള സംരംഭകരായ ബെൻക്യു ഫോട്ടോഗ്രാഫർമാർക്കും വേണ്ടി പ്രത്യേകം നിർമ്മിച്ച ഏറ്റവും പുതിയ പ്രൊഫഷണൽ മോണിറ്ററുകൾ കൊച്ചിയിൽ പ്രദർശിപ്പിക്കുന്നു. ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ ജൂൺ 19 മുതൽ 21 വരെ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ഫോട്ടോ ഫെയറിലാണ് ബെൻക്യു പുതിയ പ്രൊഫഷണൽ മോണിറ്ററുകൾ അവതരിപ്പിക്കുന്നത്. വീഡിയോ കണ്ടൻറ് സൃഷ്ടാക്കൾക്കായി ഉടൻ പുറത്തിറക്കുന്ന ബെൻക്യു പിവി 3200യു മോണിറ്ററിൻറെ എക്സ്ക്ലൂസീവ് പ്രിവ്യൂവും ഇതോടൊപ്പം നടത്തും.
ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് മികവ് പുലർത്താൻ ആവശ്യമായ കൃത്യത, കളർ ആക്വറസി, കാര്യക്ഷമത എന്നിവ ലഭ്യമാക്കി ഫോട്ടോഗ്രാഫർമാർ, ഡിസൈനർമാർ, വീഡിയോ എഡിറ്റർമാർ, ഉള്ളടക്ക സ്രഷ്ടാക്കൾ എന്നിവരെ ശാക്തീകരി ക്കാനാകും വിധത്തിലാണ് ബെൻക്യുവിൻറെ പുതിയ മോണിറ്റർ ലൈനപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കൊച്ചി ഫോട്ടോ ഫെയറിൽ ബെൻക്യുവിൻറെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ ഈ മേഖലയിലെ പ്രൊഫഷണലുകൾക്കു മുമ്പിൽ അവതരിപ്പിക്കുന്നതിൽ അഭിമാനിക്കുന്നതായി ബെൻക്യു ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടർ രാജീവ് സിംഗ് പറഞ്ഞു. കേരളത്തിലെ സർഗ്ഗാത്മക സമൂഹവുമായി ബന്ധപ്പെടാനും അവരുടെ അഭിലാഷത്തിനും കലാപരമായ കഴിവിനും അനുയോജ്യമായ ഉപകരണങ്ങൾ ലഭ്യമാക്കി പുതിയ ഉയരങ്ങൾ കൈവരിക്കാൻ അവരെ സഹായിക്കുന്നതിലും ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
27ഇഞ്ച് 5കെ മോണിറ്ററായ പിഡി2730എസ്, ലോകത്തിലെ ആദ്യ 4കെ 144ഹെർട്സ് പ്രൊഫഷണൽ മോണിറ്ററായ പിഡി3226ജി, ഡിസൈനർമാർക്കായുള്ള 2കെ 100ഹെർട്സ് മോണിറ്ററായ പിഡി2706ക്യൂഎൻ, ഓൾ-ഇൻ-വൺ 4കെ വീഡിയോ എഡിറ്റിംഗ് മോണിറ്ററായ പിവി3200യു എന്നീ മോണിറ്ററുകൾ പരിചയപ്പെടുന്നതിനും ഗുണമേന്മ മനസിലാക്കുന്നതിനും കൊച്ചി ഫോട്ടോ ഫെയറിൽ ബെൻക്യു അവസരമൊരുക്കും. ബെൻക്യുവിൻറെ പ്രൊഫഷണൽ മോണിറ്ററുകളുടെ മുഴുവൻ ശ്രേണിയും നേരിട്ട് മനസിലാക്കുന്നതിനുള്ള അവസരമാണ് ഫെയറിൽ ലഭ്യമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.