Sections

ഏറ്റവും ലാഭകരമായി പണം പിന്‍വലിക്കാന്‍ ഓവര്‍ഡ്രാഫ്റ്റ്

Tuesday, Apr 12, 2022
Reported By admin

സ്ഥിര നിക്ഷേപ പലിശയേക്കാള്‍ ഒന്നോ,രണ്ടോ അധിക ശതമാനം പലിശ നല്‍കിയാല്‍ മതിയാകും എന്നതാണ് പ്രധാനമെച്ചം.എടുക്കുന്ന തുകയ്ക്ക് മാത്രം പലിശ നല്‍കിയാല്‍ മതി.പ്രതിമാസ ഇഎംഐ എന്ന തലവേദന ഇല്ല.വിവിധ ബാങ്കുകളുടെ എഫ്ഡി ഓവര്‍ഡ്രാഫ്റ്റ് സൗകര്യങ്ങള്‍ അനുസരിച്ച് നിക്ഷേപത്തിന്റെ 70 ശതമാനം വരെ പിന്‍വലിക്കാന്‍ കഴിയും.

 

പണത്തിന് പെട്ടെന്നൊരു അത്യാവശ്യമുണ്ടായാല്‍ പുതിയൊരു ലോണ്‍ എടുക്കുന്ന നൂലാമാലകള്‍ ഒന്നുമില്ലാതെ തന്നെ സ്ഥിര നിക്ഷേപത്തില്‍ നിന്ന് ലോണ്‍ എടുക്കാന്‍ സാധിക്കും.വിവിധ ബാങ്കുകളുടെ ശാഖകള്‍ വഴിയോ എളുപ്പത്തില്‍ ലോണിനായി അപേക്ഷിക്കാം.വിവിധ ബാങ്കുകളുടെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യമുള്ള സ്ഥിര നിക്ഷേപ പദ്ധതികള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് നഷ്ടം കുറച്ചുകൊണ്ട് എളുപ്പത്തില്‍ തിരിച്ചടവ് കൈകാര്യം ചെയ്യാം.ഓണ്‍ലൈനായോ ബാങ്ക് ശാഖ വഴിയോ തന്നെ എളുപ്പത്തില്‍ ലോണിനായി അപേക്ഷിക്കാം.വിവിധ ബാങ്കുകളുടെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യങ്ങള്‍ അനുസരിച്ച് നിക്ഷേപത്തിന്റെ 70 ശതമാനം വരെ പിന്‍വലിക്കാന്‍ കഴിയും.സ്ഥിര നിക്ഷേപ പലിശയേക്കാള്‍ ഒന്നോ,രണ്ടോ അധിക ശതമാനം പലിശ നല്‍കിയാല്‍ മതിയാകും എന്നതാണ് പ്രധാനമെച്ചം.എടുക്കുന്ന തുകയ്ക്ക് മാത്രം പലിശ നല്‍കിയാല്‍ മതി.പ്രതിമാസ ഇഎംഐ എന്ന തലവേദന ഇല്ല.വിവിധ ബാങ്കുകളുടെ എഫ്ഡി ഓവര്‍ഡ്രാഫ്റ്റ് സൗകര്യങ്ങള്‍ അനുസരിച്ച് നിക്ഷേപത്തിന്റെ 70 ശതമാനം വരെ പിന്‍വലിക്കാന്‍ കഴിയും.സ്ഥിര നിക്ഷേപ പലിശയേക്കാള്‍ ഒന്നോ,രണ്ടോ അധിക ശതമാനം പലിശ നല്‍കിയാല്‍ മതിയാകും.

പെട്ടെന്ന് പണത്തിന് ആവശ്യം വരുമ്പോള്‍ ടൈം ഡിപ്പോസിറ്റുകളില്‍ നിന്ന് ഓവര്‍ഡ്രാഫ്റ്റിലൂടെ പണം പിന്‍വലിക്കുന്നതിന് എസ്ബിഐയും സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. നിക്ഷേപത്തിന്റെ 85 ശതമാനം വരെ ലോണ്‍ ലഭിക്കും. ആവശ്യാനുസരണം മാത്രം ഓവര്‍ഡ്രാഫ്റ്റ് സൗകര്യവും വിനിയോഗിക്കാം.കുറഞ്ഞ പലിശ നിരക്കുകള്‍ക്കൊപ്പം പ്രോസസ്സിംഗ് ചാര്‍ജുകളും ബാങ്ക് ഈടാക്കുന്നില്ല.

മുന്‍കൂര്‍ പണമടച്ചാല്‍ പിഴകള്‍ നല്‍കേണ്ടതില്ല. നിക്ഷേപ പലിശയേക്കാള്‍ ഒരു ശതമാനം അധിക പലിശയാണ് ഈടാക്കുന്നത്. 5000 രൂപയാണ് ഏറ്റവും കുറഞ്ഞ ഓവര്‍ഡ്രാഫ്റ്റ് തുക.ലോണിന്റെ പരമാവധി തുക . ഓണ്‍ലൈന്‍ ഓവര്‍ഡ്രാഫ്റ്റായി നേടാന്‍ കഴിയുന്ന പരമാവധി തുക അഞ്ച് കോടി രൂപയാണ്. നിക്ഷേപത്തിന്റെ മൂല്യത്തിന്റെ 85 ശതമാനം വരെ ലോണ്‍ ലഭിക്കും. ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് എന്നിവ വഴിയും ബാങ്ക് ശാഖ വഴിയും ലോണിനായി അപേക്ഷിക്കാം.

മറ്റ് ബാങ്കുകളെ പോലെ തന്നെ സ്വകാര്യബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കും നിക്ഷേപകര്‍ക്ക് ഓവര്‍ഡ്രാഫ്റ്റ് സൗകര്യം നല്‍കുന്നുണ്ട്. നിക്ഷേപത്തിന്റെ കാലാവധി അനുസരിച്ച് തിരിച്ചടവ് തുടരാം.ഓവര്‍ഡ്രാഫ്റ്റായി പിന്‍വലിച്ച തുകയ്ക്ക്, പണം ഉപയോഗിച്ച കാലയളവിലെ സ്ഥിരനിക്ഷേപ നിരക്കിനേക്കാള്‍ രണ്ട് ശതമാനം മാത്രമാണ് അധിക പലിശ ഈടാക്കുന്നത്. വ്യക്തികള്‍ക്കും ജോയിന്റ് അക്കൗണ്ട് ഉള്ളവര്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും പ്രൈവറ്റ് , പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ക്കും ഒക്കെ സൗകര്യം ലഭ്യമാണ്. എഫ്ഡി അല്ലെങ്കില്‍ സൂപ്പര്‍ സേവര്‍ അക്കൗണ്ടുകളില്‍ ഓവര്‍ഡ്രാഫ്റ്റ് ലഭിക്കുന്നതിന് നിക്ഷേപം കുറഞ്ഞത് ആറ് മാസവും ഒരു മാസവും കാലാവധി പൂര്‍ത്തിയാക്കിയിരിക്കണം. കുറഞ്ഞ തുക 25,000 രൂപയാണ്. നിക്ഷേപ തുകയുടെ 90 ശതമാനവും ലോണായി ലഭിക്കും.

ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങളിലും എയ്ഡഡ് സ്‌കൂളിലെ ജീവനക്കാര്‍ക്കും അവരുടെ ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ 500000 രൂപ വരെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം അനുവദിയ്ക്കുന്ന പദ്ധതി കെഎസ്എഫ്ഇക്കുണ്ട്. ജോലിക്കാരായ ദമ്പതികള്‍ക്ക് അവരുടെ ശമ്പള സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ 500000 രൂപ വരെ ലഭിക്കും.

ഇപ്രകാരം വായ്പയ്ക്ക് അപേക്ഷിക്കുന്ന ആൾ അവരവരുടെ സൗകര്യം അനുസരിച്ച് ഏതെങ്കിലും ശാഖയിൽ സുഗമ സേവിങ്സ് അക്കൗണ്ട് തുടങ്ങേണ്ടതാണ്. ഈ അക്കൗണ്ടിൽ ഓവർഡ്രാഫ്റ്റ് സൗകര്യം ഉപയോഗിക്കുമ്പോൾ അക്കൗണ്ട് നിലനിൽക്കുന്ന കാലത്തോളം 13 ശതമാനം ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുന്നതാണ്. അതേസമയം അക്കൗണ്ട് ക്രെഡിറ്റ് ബാലൻസ് ആണ് കാണിക്കുന്നതെങ്കിൽ, മാസത്തിലെ ഏറ്റവും കുറവ് ബാലൻസ് കണക്കാക്കി, അതിന് സാധാരണ പലിശ നിരക്കായ 5.5 ശതമാനം തുകയാണ് ഈടാക്കുക. ഓവർ ഡ്രാഫ്റ്റ് കാലാവധിയുടെ പരിധി 36 മാസമാണ്. നിബന്ധനകൾക്ക് വിധേയമായി ഇത് പുതുക്കാനുമാകും

 

Story heighlights: The benefit of taking out an overdraft on an FD is that you only pay interest on the amount of the overdraft that you use, and the interest is computed daily. As a result, a recurring overdraft against FD can be utilised to cover a short-term cash demand


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.