- Trending Now:
സ്ഥിരനിക്ഷേപങ്ങളില്‍ വലിയൊരു തുക ഒറ്റത്തവണ നല്‍കണമെന്ന പോലുള്ള നിബന്ധന റിക്കറിങ് ഡപ്പോസിറ്റുകളില്ല
വലിയ തുക എടുക്കാന്‍ ഇല്ലാത്തവര്‍ക്ക്, മിച്ചം വരുന്ന തുകകൊണ്ട് തുടങ്ങി മികച്ച സമ്പാദ്യം നേടാന്‍ സാധിക്കുന്ന ഒരു സുരക്ഷിത നിക്ഷേപ പദ്ധതിയാണ് എസ്ഐപി റിക്കറിങ് ഡപ്പോസിറ്റ്. റിക്കറിങ് ഡപ്പോസിറ്റ് മാസ ഇടവേളകളില്‍ കൃത്യം അടവുകളായി പണം നിക്ഷേപിക്കാന്‍ സൗകര്യം നല്‍കുന്നു. ഇവ ഉയര്‍ന്നതും സുസ്ഥിരവുമായ പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. സ്ഥിരനിക്ഷേപങ്ങളില്‍ വലിയൊരു തുക ഒറ്റത്തവണ നല്‍കണമെന്ന പോലുള്ള നിബന്ധന റിക്കറിങ് ഡപ്പോസിറ്റുകളില്ല. കൂടാതെ ഈ നിക്ഷേപത്തിന് ഡിഐസിജിസിയുടെ അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉണ്ട്.
കാലാവധി ആറ് മാസം മുതല്‍ പത്ത് വര്‍ഷം വരെയുണ്ട്. നൂറ് രൂപയില്‍ താഴെയുള്ള ആദ്യഗഡുവായും റിക്കറിങ് ഡപ്പോസിറ്റ് ആരംഭിക്കാം. പലിശ നിരക്ക് ഉയരുമ്പോള്‍ നിങ്ങളുടെ പോര്‍ട്ട്ഫോളിയോയില്‍ നിര്‍ബന്ധമായും ആര്‍ഡി ഉണ്ടായിരിക്കണം. നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുക. ആര്‍ഡിയുടെ പലിശ നിരക്ക് ഓരോ ബാങ്കിനും വ്യത്യസ്തമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ആര്‍ഡി പലിശ നിരക്ക് സാധാരണ നിക്ഷേപങ്ങളേക്കാള്‍ താരതമ്യേന കൂടുതലാണ്.
മൂന്നാം മാസത്തിലാണ് ഈ നിക്ഷേപത്തിന്റെ പലിശ നിരക്ക് കൂട്ടിച്ചേര്‍ക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.25% മുതല്‍ 0.75%വരെ അധിക പലിശ നല്‍കും. ഇവിടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏഴ് ശതമാനത്തിലധികം പലിശ നല്‍കുന്ന ബാങ്കുകളെ കുറിച്ചാണ് പറയുന്നത്. ഇവിടെ വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തിലല്ല പലിശ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകളെ വിലയിരുത്തുന്നത്.
നോര്‍ത്ത് ഈസ്റ്റ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
ബാങ്ക് 2022 ജനുവരി 27നാണ് റിക്കറിങ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കിയത്. ഈ ബാങ്കാണ് ഇന്ന് വിപണിയില്‍ ഏറ്റവും കൂടുതല്‍ റിക്കറിങ് നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് നല്‍കുന്നത്.രണ്ട് വര്‍ഷം കാലാവധിയുള്ള നിക്ഷേപത്തിന് എട്ട് ശതമാനം പലിശയാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്നത്.മൂന്ന് വര്‍ഷം വരെയുള്ള റിക്കറിങ് ഡപ്പോസിറ്റിന് 7.5 % നാലുവര്‍ഷം വരെയുള്ള ഡപ്പോസിറ്റിന് 7.5% വും പലിശ നല്‍കുന്നു. അഞ്ച് വര്‍ഷം വരെയുള്ള മുതിര്‍ന്ന പൗരന്മാരുടെ ആര്‍ഡിക്ക് 7%വും അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയുള്ള ആര്‍ഡിക്ക് ഏഴ് ശതമാനവും പലിശ നല്‍കുന്നു.
സ്മാര്‍ട്ട്ഫോണും ഇന്റര്‍നെറ്റും റേഞ്ചും വേണ്ട; ഇനി എവിടെ നിന്നും പണമിടപാട് നടത്താം... Read More
സൂര്യോദയ സ്മോള്‍ ഫിനാന്‍സ് ബാങ്ക്
2021 സെപ്തംബര്‍ 9 മുതലാണ് ഈ സ്മോള്‍ഫിനാന്‍സ് ബാങ്ക് റിക്കറിങ് ഡപ്പോസിറ്റുകളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 36 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പരമാവധി 7.30% പലിശ വാഗ്ദാനം ചെയ്യുന്നു. അഞ്ച് വര്‍ഷം വരെയുള്ള റിക്കറിങ് നിക്ഷേപങ്ങള്‍ക്ക് 7% പലിശയാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്നത്.
ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്
ആറ് മാസം മുതല്‍ പത്ത് വര്‍ഷം വരെയുള്ള ആര്‍ഡിക്ക് ബാങ്ക് 6.50 % മുതല്‍ 6.75%വരെയാണ് സാധാരണ ഉപഭോക്താക്കള്‍ക്ക് പലിശ നല്‍കുന്നത്. എന്നാല്‍ ഈ ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7% മുതല്‍ 7.25%വരെയാണ് പലിശ നല്‍കുന്നു.2022 ജനുവരി 20 മുതലാണ് ഈ മാനദണ്ഡം പ്രാബല്യത്തില്‍ വന്നത്. 12 മാസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവില്‍ മുതിര്‍ന്ന പൗരന്മാരുടെ ആര്‍ഡിയ്ക്ക് ഏഴ് ശതമാനത്തില്‍ അധികമാണ് ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് പലിശ നല്‍കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.