Sections

പാപ്പരായ ക്രിപ്‌റ്റോ കറൻസി രാജാവ് അറസ്റ്റിൽ

Tuesday, Dec 13, 2022
Reported By admin
crypto

സാം സഹസ്ഥാപകനായ എഫ്ടിഎക്സ് തകർന്നതോടെ പാപ്പർ ഹർജി നൽകി


ക്രിപ്റ്റോ കറൻസി ലോകത്തെ മുടിചൂട മന്നനായിരുന്ന സാം ബാങ്ക്മാൻ-ഫ്രൈഡ് അറസ്റ്റിൽ. ക്രിമിനൽ കുറ്റം ചുമത്തി സാം ബാങ്ക്മാനെ ബഹാമാസിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ നിയമങ്ങൾക്കെതിരായ വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളെ പരാമർശിച്ചാണ് അറസ്റ്റ്. കഴിഞ്ഞ മാസം, സാം സഹസ്ഥാപകനായ എഫ്ടിഎക്സ് തകർന്നതോടെ അദ്ദേഹം പാപ്പർ ഹർജി നൽകിയിരുന്നു.

ബാങ്ക്മാൻ-ഫ്രൈഡിനെതിരായ കുറ്റങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് ശേഷമാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് ബഹാമാസിനായുള്ള അറ്റോർണി ജനറൽ ഓഫീസ് പറഞ്ഞു, അദ്ദേഹത്തെ അമേരിക്കൻ പൊലീസിന് കൈമാറുമെന്നാണ് റിപ്പോർട്ട്. ബഹാമാസിലെ നസ്സൗവിലെ അൽബാനിയിൽ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നിന്നാണ് ബഹാമാസ് പോലീസ് അറസ്റ്റ് ചെയ്തത്.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ നിയമങ്ങൾക്കെതിരായ വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളെ തുടർന്നും കോമൺവെൽത്ത് ഓഫ് ബഹാമാസിന്റെ നിയമങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളും പരിഗണിച്ചാണ് സാം ബാങ്ക്മാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സാം സഹസ്ഥാപകനായ എഫ്ടിഎക്സ് തകർന്നതോടെ പാപ്പർ ഹർജി നൽകി. കമ്പനിയുടെ നല്ല കാലത്ത് സാമിന്റെ ആസ്തി 2600 കോടി ഡോളറിലേറെ ആയിരുന്നു. സാമിന്റെ ആസ്തിയുടെ 94 ശതമാനം ഒഴുകിപോയത് പൊതുവെ നഷ്ടക്കണക്ക് പറയുന്ന ക്രിപ്റ്റോ ലോകത്ത് നടുക്കമായിരുന്നു. ക്രിപ്റ്റോ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ദുരന്തം എന്നാണ് ഇതിനെ ചില പാശ്ചത്യ മാധ്യമങ്ങൾ വിളിച്ചത്. കമ്പനി പൊട്ടിയതോടെ സാം ബാങ്ക്മാൻ- സിഇഒ പദവി രാജിവച്ച് പാപ്പർ ഹർജി ഫയൽചെയ്തു.

കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചില കമ്പനികളോട് എഫ്ടിഎക്സ് സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും അപ്രതീക്ഷിതമായിരുന്നു ഇവരുടെ പൊടുന്നനെയുള്ള തകർച്ച. ഇതോടെ എഫ്ടിഎക്സിനെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ബിനാൻസ് അതിൽ നിന്നും പിൻമാറി. ഇതിന് പിന്നാലെ സാമും കമ്പനിയും വലിയ പ്രതിസന്ധിയിലായി. നിക്ഷേപത്തിൽ ക്രമക്കേടുകളുണ്ടെന്ന ആരോപണം വന്നതോടെ യുഎസ് ഏജൻസികൾ കമ്പനിയെയും സാമിനെയും പങ്കാളികളെയും നിരീക്ഷണത്തിലാക്കി.

കമ്പനി വൻ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് കണ്ടതോടെ ക്രിപ്റ്റോ ടോക്കൺ എഫ്ടിടി നിക്ഷേപകരെല്ലാം പിൻവലിക്കാൻ തുടങ്ങിയിരുന്നു. ഇതോടെ എഫ്ടിടിയുടെ മൂല്യം 72 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ നവംബർ 10ന് എഫ്ടിഎക്സ് എല്ലാ ഇടപാടുകളും നിർത്തിവച്ചതായി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.