Sections

ബാങ്ക് ഓഫ് ബറോഡ സീനിയർ സിറ്റിസൺ വിശേഷ് സമ്മാൻ സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു

Friday, May 01, 2026
Reported By Admin
Bank of Baroda Launches Senior Citizen Premium Account

കൊച്ചി: ഇന്ത്യയുടെ അന്താരാഷ്ട്ര ബാങ്കായ ബാങ്ക് ഓഫ് ബറോഡ മുതിർന്ന പൗരൻമാർക്ക് ആരോഗ്യ പരിചരണ നേട്ടങ്ങളും കോംപ്ലിമെൻററിയായി ഡോർസ്റ്റെപ് ബാങ്കിങ് സേവനങ്ങളും ലഭ്യമാക്കുന്ന പ്രീമിയം സേവിങ്സ് ബാങ്ക് അക്കൗണ്ടായ ബോബ് സീനിയർ സിറ്റിസൺ വിശേഷ് സമ്മാൻ അവതരിപ്പിച്ചു. അറുപതു വയസിനു മുകളിലുള്ളവർക്കു മാത്രമായി അവതരിപ്പിക്കുന്ന ഈ അക്കൗണ്ട് അവരുടെ ആരോഗ്യ, സാമ്പത്തിക ക്ഷേമങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതാണ്.

ആറു കുടുംബാംഗങ്ങൾക്കു വരെ സൗജന്യ ഓൺലൈൻ ഡോക്ടർ കൺസൾട്ടേഷൻ, മരുന്നുകൾക്കും രോഗപരിശോധനകൾക്കും ഇളവുകൾ, പ്രതിമാസം രണ്ടു തവണ വരെ കോംപ്ലിമെൻററിയായി ഡോർസ്റ്റെപ് ബാങ്കിങ് സേവനങ്ങൾ തുടങ്ങിയ നേട്ടങ്ങൾ ഇതിൻറെ ഭാഗമായി ലഭിക്കും. റിവേഴ്സ് മോർട്ട്ഗേജ് വായ്പകൾക്ക് 50 ശതമാനം പ്രോസസ്സിങ് ഫീസ് ഇളവ്, സൗജന്യ നിരക്കിൽ ലോക്കർ, ബോബ് ഭൂമി റൂപെ സെലക്ട് ഡെബിറ്റ് കാർഡ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ഇതോടൊപ്പമുണ്ട്.

തങ്ങളുടെ മുതിർന്ന ഉപഭോക്താക്കൾക്ക് അർത്ഥവത്തായതും വ്യത്യസ്ഥവുമായ സേവനങ്ങൾ ലഭ്യമാക്കുന്നതിലുള്ള പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് ബാങ്ക് ഓഫ് ബറോഡ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഡോ. ദേബദത്ത ചന്ദ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.