Sections

ബാങ്ക് ഓഫ് ബറോഡ ലോക പരിസ്ഥിതി ദിനം ആചരിച്ചു

Saturday, Jun 07, 2025
Reported By Admin
Bank of Baroda Ernakulam Zone Marks World Environment Day with Cleanup and Tree Planting

  • വാക്കത്തോൺ, ക്ലീൻ-അപ്പ്, വൃക്ഷതൈ നട്ടുപിടിപ്പിക്കൽ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു

കൊച്ചി: ലോക പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി, ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ എന്ന ഈ വർഷത്തെ പ്രമേയത്തിൻറെ ഭാഗമായി ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം സോണൽ ഓഫീസ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തി.

ജൂൺ 3ന് മറൈൻ ഡ്രൈവിൽ വാക്കത്തോൺ പ്ലാസ്റ്റിക് ശുചീകരണ പ്രവർത്തനവും സംഘടിപ്പിച്ചു. പരിപാടിയിൽ സോണൽ ഹെഡ് പ്രജിത് കുമാർ ഡി, ഡെപ്യൂട്ടി ജനറൽ മാനേജർമാർ ആയ കെ.ആർ. കഗദാൽ, അനീഷ് കുമാർ കേശവൻ, അസിസ്റ്റൻറ് ജനറൽ മാനേജർ പദ്മനാഭ അയ്യർ, റീജിയണൽ മാനേജർ മിനി സി.ജി, ഡെപ്യൂട്ടി റീജിയണൽ മാനേജർ അനിൽകുമാർ പി.എ എന്നിവർ പങ്കെടുക്കുകയും പരിപാടിക്ക് നേതൃത്വം നൽകുകയും ചെയ്തു. ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് മറൈൻ ഡ്രൈവിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നഗരസഭയ്ക്ക് കൈമാറി.

ജൂൺ 4ന് കളമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വൃക്ഷതൈ നട്ടുപിടിപ്പിച്ചു. പരിപാടിയിൽ സോണൽ ഹെഡ് പ്രജിത് കുമാർ ഡി, ഡെപ്യൂട്ടി സോണൽ ഹെഡ് കെ.ആർ. കഗദാൽ, റീജിയണൽ മാനേജർ മിനി സി.ജി എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് 50 തൈകൾ നട്ടു.

ഈ പ്രവർത്തനങ്ങൾ ബാങ്ക് ഓഫ് ബറോഡയുടെ സാമൂഹ്യ-പരിസ്ഥിതിക ഉത്തരവാദിത്വത്തോടുള്ള പ്രതിബദ്ധതയ്ക്കൊപ്പം, പരിസ്ഥിതി സൗഹൃദവും ശുചിത്വവുമുള്ള നാളെയിലേക്കുള്ള സമൂഹ പങ്കാളിത്തത്തിന് ബാങ്ക് തുടർച്ചയായി പ്രവർത്തിയ്ക്കുകയും ചെയ്യുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.