Sections

ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ള കൊച്ചി-മുസിരിസ് ബിനാലെ സന്ദർശിച്ചു

Thursday, Jan 15, 2026
Reported By Admin
Bangladesh High Commissioner Visits Kochi-Muziris Biennale

കൊച്ചി: ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ള, ഡെപ്യൂട്ടി ഹൈക്കമ്മീഷണർ എം.ഡി. അലിമുസ്സമാൻ എന്നിവർ കൊച്ചി-മുസിരിസ് ബിനാലെ സന്ദർശിച്ചു. ആസ്പിൻവാൾ ഹൗസിൽ എത്തിയ അവർ കലാസൃഷ്ടികളും പ്രദർശനങ്ങളും കണ്ട് കലാകാരന്മാരുടെ സർഗാത്മകതയെയും കഴിവിനെയും അഭിനന്ദിച്ചു.

കലാകാരന്മാരുടെ അപാരമായ ഭാവനയും സ്വതന്ത്രമായ ആവിഷ്‌കാരങ്ങളും അത്ഭുതപ്പെടുന്നതാണെന്ന് റിയാസ് ഹമീദുള്ള പറഞ്ഞു. കൊച്ചി ബിനാലെ സന്ദർശത്തിലെ ഓരോ സൃഷ്ടിയും മതിപ്പുളവാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

2014 സെപ്റ്റംബറിലാണ് റിയാസ് ഹമീദുള്ള ആദ്യമായി കൊച്ചി സന്ദർശിച്ചത്. ബംഗ്ലാദേശിലെ ഏഷ്യൻ ആർട്ട് ബിനാലെ ഉൾപ്പെടെ യൂറോപ്പ്, ന്യൂയോർക്ക്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ പ്രധാന കലാപരിപാടികളിൽ പങ്കെടുത്തിട്ടുള്ള അദ്ദേഹം കൊച്ചി ബിനാലെയെ വ്യത്യസ്തവും ആധികാരികവുമെന്ന് വിശേഷിപ്പിച്ചു.

ബിനാലെയിൽ കണ്ടതിൽ വേദനയുടെയും പോരാട്ടത്തിന്റെയും പ്രമേയങ്ങളിലൂടെ ദലിതന്റെ ജീവിതചക്രത്തെ ചിത്രീകരിക്കുന്നതും ജീവിതത്തിന്റെയും കാലാവസ്ഥയുടെയും പ്രകൃതിയുടെയും പരസ്പരബന്ധിതത്വം പരിശോധിക്കുന്നതുമായ രണ്ട് കലാസൃഷ്ടികളെ(ക്രോണിക്കിൾസ് (2025), വൈപ്പിംഗ് ഔട്ട് - ആർ ബി ഷാജിത്ത്) കൃതിക കെയിൻ അദ്ദേഹം പ്രത്യേകം പരാമർശിച്ചു. പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നവെന്നതാണ് ഈ കലാരൂപങ്ങളെ യഥാർത്ഥത്തിൽ ശക്തമാക്കുന്നത്.

കലാകാരന്മാർക്ക് സ്വതന്ത്രമായി സ്വയം പ്രകടിപ്പിക്കാൻ വേദിയൊരുക്കുന്നതിൽ കൊച്ചി ബിനാലെയുടെ പങ്ക് വലുതാണെന്ന് ബംഗ്ലാദേശ് ഹൈക്കമ്മീഷണർ ചൂണ്ടിക്കാട്ടി. ഇവിടത്തെ സൃഷ്ടികൾ പലതും മറ്റെവിടെയെങ്കിലും എങ്ങനെ സ്വീകരിക്കപ്പെടുമെന്നതിൽ ആശ്ചര്യമുണ്ട്. കലാകാരന്മാരെ ഭാവനയ്ക്കപ്പുറം പൂർണമായും തുറന്നിടാൻ പ്രോത്സാഹിപ്പിക്കുന്ന തുറന്ന ഇടം കൊച്ചി ബിനാലെ നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.