Sections

അഞ്ച് വര്‍ഷത്തിനുള്ളില്‍ 4 ഐപിഒകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് പതഞ്ജലി ഗ്രൂപ്പ്

Friday, Sep 16, 2022
Reported By MANU KILIMANOOR

ഭക്ഷ്യ എണ്ണ നിര്‍മ്മാതാക്കളായ രുചി സോയ പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് എന്ന് പേരുമാറ്റി

 

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നാല് പതഞ്ജലി ഗ്രൂപ്പ് കമ്പനികള്‍ക്കുള്ള പ്രാരംഭ പബ്ലിക് ഓഫര്‍ (ഐപിഒ) പ്ലാനുകള്‍ വ്യവസായിയും യോഗ ഗുരുവുമായ ബാബ രാംദേവ് പ്രഖ്യാപിച്ചു.അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നാല് ഐപിഒകള്‍ പുറത്തിറക്കി അഞ്ച് പതഞ്ജലി ഗ്രൂപ്പ് കമ്പനികളെ ലിസ്റ്റ് ചെയ്യാന്‍  തയ്യാറെടുക്കുകയാണ് കമ്പനി.പതഞ്ജലി ഫുഡ്സിന് ശേഷം, പതഞ്ജലി ആയുര്‍വേദ്, പതഞ്ജലി വെല്‍നസ്, പതഞ്ജലി മെഡിസിന്‍, പതഞ്ജലി ലൈഫ്സ്‌റ്റൈല്‍ എന്നീ നാല് കമ്പനികളുടെ ഐപിഒകള്‍ കൊണ്ടുവരാന്‍ കമ്പനി ലക്ഷ്യമിടുന്നു.

'ആക്ഷന്‍ പ്ലാന്‍' '5 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം കൈവരിക്കുക' എന്നതാണെന്ന് കമ്പനി പ്രസ്താവിച്ചു.നിലവില്‍ പതഞ്ജലി ഫുഡ്‌സ് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.ഈ വര്‍ഷമാദ്യം ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദ് തങ്ങളുടെ ഭക്ഷണ റീട്ടെയില്‍ ബിസിനസ്സ് ഗ്രൂപ്പ് കമ്പനിയായ രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് 690 കോടി രൂപയ്ക്ക് വിട്ടുകൊടുത്തു. ഫോളോ-ഓണ്‍ പബ്ലിക് ഓഫറിലൂടെ (എഫ്പിഒ) രുചി സോയ 4,300 കോടി രൂപ സമാഹരിച്ചു, ബാങ്ക്, ദീര്‍ഘകാല വായ്പകള്‍ ക്ലിയര്‍ ചെയ്തു.ഇതിനുശേഷം, പ്രൊമോട്ടര്‍മാരുടെ ഓഹരി 80.82 ശതമാനമായി കുറഞ്ഞു, പൊതു ഓഹരി പങ്കാളിത്തം 19.18 ശതമാനമായി.

സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മാനദണ്ഡങ്ങള്‍ അനുസരിച്ച്, ഏറ്റവും കുറഞ്ഞ പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് 25 ശതമാനം നേടുന്നതിന് കമ്പനി പ്രൊമോട്ടര്‍മാരുടെ ഓഹരി കുറയ്‌ക്കേണ്ടതുണ്ട്. പ്രൊമോട്ടര്‍മാരുടെ ഓഹരികള്‍ 75 ശതമാനമാക്കാന്‍ പതഞ്ജലിക്ക് ഏകദേശം മൂന്ന് വര്‍ഷമുണ്ട്.എഫ്പിഒ ഒരു കമ്പനിയുടെ അധിക ഓഹരി വില്‍പ്പന ഓഫറാണ്, അതേസമയം ഐപിഒ അല്ലെങ്കില്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറാണ് ഓഹരികളുടെ ആദ്യ വില്‍പ്പന.ജൂണില്‍ ഭക്ഷ്യ എണ്ണ നിര്‍മ്മാതാക്കളായ രുചി സോയ പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് എന്ന് പേരുമാറ്റി.പതഞ്ജലി ഫുഡ്സ് (രുചി സോയ) അതിന്റെ ഉല്‍പ്പന്നങ്ങള്‍ രുചി ഗോള്‍ഡ്, മഹാകോഷ്, സണ്‍റിച്ച്, ന്യൂട്രേല, രുചി സ്റ്റാര്‍, രുചി സണ്‍ലൈറ്റ് തുടങ്ങിയ ബ്രാന്‍ഡുകളില്‍ വില്‍പ്പന നടത്തുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.