Sections

അഴീക്കോട് മേഖല ചെമ്മീൻ വിത്തുൽപ്പാദന കേന്ദ്രം; നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി

Tuesday, Dec 19, 2023
Reported By Admin
Azhikode Prawn Hatchery

തീരദേശത്തിന്റെ സ്വന്തം വ്യവസായ മേഖലയായ അഴീക്കോട് മേഖല ചെമ്മീൻ വിത്തുൽപ്പാദന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പൊമ്പാനോ ഹാച്ചറി, ഓരു ജല വിത്തുൽപ്പാദന കേന്ദ്രം തുടങ്ങിയവയുടെ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. യോഗത്തിൽ നിലവിൽ പൂർത്തീകരിക്കേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി ജനുവരി 31 ന് മുമ്പ് തന്നെ പൂർത്തിയാക്കണമെന്ന് എംഎൽഎ നിർദ്ദേശിച്ചു.

അഴീക്കോട് മേഖല ചെമ്മീൻ വിത്തുൽപ്പാദന കേന്ദ്രത്തിന്റെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ 11 കോടി രൂപയുടെ നവീകരണമാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. നിലവിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ആറ് പദ്ധതികളിൽ രണ്ടെണ്ണം പൂർത്തിയാക്കുകയും തുടർന്നുള്ള നാല് പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുന്നുവെന്നും യോഗത്തിൽ വിലയിരുത്തി.

യോഗത്തിൽ നിർമ്മിതി കേന്ദ്രം പ്രോജക്ട് മാനേജർ ഷീജ ഫ്രാൻസിസ്, അഴീക്കോട് മേഖല ചെമ്മീൻ ഉൽപ്പാദന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി. സീമ, അസിസ്റ്റന്റ് നിർമ്മിതി കേന്ദ്രം പ്രോജക്ട് എഞ്ചിനീയർ ഇ.ആർ. സുമേഷ്, നിർമ്മിതി കേന്ദ്രം അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ മേഘ മോഹൻ, സൈറ്റ് സൂപ്പർവൈസർ കെ.എസ് സനൂപ്, സൈറ്റ് സൂപ്പർവൈസർ പി.കെ ഷാനി, ദേവി ചന്ദ്രൻ, പി. അബ്ദുൽ ജബ്ബാർ, എം.പി രമ്യ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.