Sections

ആക്സിസ് നിഫ്റ്റി 500 ക്വാളിറ്റി 50 ഇൻഡക്സ് ഫണ്ട് എൻഎഫ്ഒ ആഗസ്റ്റ് 21 മുതൽ

Thursday, Aug 21, 2025
Reported By Admin
Axis Nifty 500 Quality 50 Index Fund NFO Launch

കൊച്ചി: ആക്സിസ് മ്യൂചൽ ഫണ്ട് അവതരിപ്പിക്കുന്ന നിഫ്റ്റി 500 ക്വാളിറ്റി 50 സൂചികയെ പിന്തുടരുന്ന ഓപ്പൺ എൻഡഡ് ഇൻഡക്സ് പദ്ധതിയായ ആക്സിസ് നിഫ്റ്റി 500 ക്വാളിറ്റി 50 ഇൻഡക്സ് ഫണ്ടിൻറെ പുതിയ ഫണ്ട് ഓഫർ ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ നാലു വരെ നടത്തും. കുറഞ്ഞത് നൂറു രൂപയും തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. ഇന്ത്യയിലെ ഏറ്റവും ഗുണമേൻമയുള്ള കമ്പനികളിൽ കുറഞ്ഞ ചെലവിൽ നിക്ഷേപം നടത്താനുള്ള സുതാര്യവും ലളിതവുമായ അവസരമാണ് ഈ പദ്ധതിയിലൂടെ അവതരിപ്പിക്കുന്നത്.

ദീർഘകാലത്തിൽ താരതമ്യേന സുസ്ഥിരമായ പ്രകടനം കാഴ്ച വെക്കുന്ന രീതിയിലാണ് പദ്ധതി അവതരിപ്പിക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്സിസ് മ്യൂചൽ ഫണ്ട് മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപ് കുമാർ പറഞ്ഞു. ഗുണമേൻമ എന്നത് നിക്ഷേപത്തിൻറെ കാര്യത്തിൽ കാലം തെളിയിച്ച ഘടകമാണെന്നും അനിശ്ചിതത്വം നിറഞ്ഞ വിപണി ഘട്ടങ്ങളിൽ അതു പ്രതിരോധം സൃഷ്ടിക്കുക മാത്രമല്ല, വളർച്ചാ ഘട്ടങ്ങളിൽ നേട്ടമുണ്ടാക്കാനുള്ള കഴിവും പ്രകടിപ്പിക്കും. ഇന്ത്യയിലെ ശക്തമായ കമ്പനികളുടെ നേട്ടം കൊയ്യാനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ തങ്ങൾ നൽകുന്നത്. താരതമ്യേന സുസ്ഥിര പ്രകടനം കാഴ്ച വെക്കാൻ കഴിവുള്ളവയാണ് അവയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച ബാലൻസ് ഷീറ്റും സുസ്ഥിരമായ മൽസരക്ഷമമായ നേട്ടങ്ങളും വഴി ശക്തമായ വരുമാനം കൈവരിക്കാൻ കഴിവുള്ളവയാണ് ഗുണമേൻമയുള്ള കമ്പനികളെന്ന് ആക്സിസ് മ്യൂചൽ ഫണ്ട് ചീഫ് ഇൻവെസ്റ്റ്മെൻറ് ഓഫിസർ ആഷിഷ് ഗുപ്ത പറഞ്ഞു. ഓഹരികളിൽ നൽകുന്ന വരുമാനം, ഡെറ്റ്-ഓഹരി അനുപാതം, വരുമാനം, വളർച്ചാ രീതികൾ തുടങ്ങിയവ വിശകലനം ചെയ്താണ് ഈ സൂചികയിൽ കമ്പനികളെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇത്തരത്തിലുള്ള ബിസിനസുകളിൽ വിവിധ മേഖലകളിലായി വിവിധ വിപണി ഘട്ടങ്ങളിലുള്ള കമ്പനികളിലായി നിക്ഷേപിക്കുന്നതു വഴി വളർച്ചാ കാലങ്ങളിൽ ഉണ്ടാകുന്ന അർത്ഥവത്തായ നേട്ടം കൈവരിക്കാനാണ് നിക്ഷേപകർക്ക് അവസരം ലഭ്യമാക്കുന്നത്. അടിസ്ഥാന ഓഹരി വകയിരുത്തൽ നടത്താനും സ്ഥിരതയിലും ദീർഘകാല നേട്ടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും ഉദ്ദേശിക്കുന്ന നിക്ഷേപകർക്ക് ഇത് അുയോജ്യമായ പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.