Sections

ആക്സിസ് ലാർജ് & മിഡ് ക്യാപ് ഫണ്ടിന് മികച്ച വളർച്ച

Wednesday, Aug 05, 2026
Reported By Admin
Axis Large & Mid Cap Fund Delivers Strong Returns

കൊച്ചി: വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും നിക്ഷേപകർക്ക് മികച്ച വളർച്ചയും സ്ഥിരതയും നൽകി ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ ആക്സിസ് ലാർജ് & മിഡ് ക്യാപ് ഫണ്ട്. 2018-ൽ ആരംഭിച്ച ഈ ഫണ്ടിന്റെ റെഗുലർ പ്ലാൻ - ഗ്രോത്ത് ഓപ്ഷൻ തുടക്കം മുതൽ ഇതുവരെ 17.33 ശതമാനം വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 15.08 ശതമാനം സിഎജിആർ വളർച്ചയും ഒരു വർഷത്തിൽ 3.61 ശതമാനം റിട്ടേണും നൽകി.

മികച്ച നിക്ഷേപങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ആഭ്യന്തര ഇക്വിറ്റി ഓഹരികളുടെ എണ്ണം 2025 ഡിസംബർ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ 96-ൽ നിന്ന് 81 ആയി കുറച്ചു. ഓട്ടോ കമ്പോണന്റ്സ്, ഇലക്ട്രിക്കൽ ഇക്വിപ്മെന്റ്, വ്യവസായ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിലും, ഗവൺമെന്റ് നയങ്ങളുടെയും ഉൽപ്പാദന വളർച്ചയുടെയും ഗുണം ലഭിക്കുന്ന കമ്പനികളിലും നിക്ഷേപം വർദ്ധിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള പുതിയ ആഗോള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര വിപണികളിലേക്കുള്ള നിക്ഷേപ വിഹിതവും ഫണ്ട് ഉയർത്തിയിട്ടുണ്ട്.

ആംഫി നൽകുന്ന 2026 മേയിലെ വിവരങ്ങൾ അനുസരിച്ച് ഇന്ത്യൻ മ്യൂച്വൽ ഫണ്ട് മേഖലയുടെ മൊത്തം ആസ്തി 81.58 ലക്ഷം കോടി രൂപയാണ്. ഇതിൽ ലാർജ് & മിഡ് ക്യാപ് വിഭാഗത്തിലെ ആസ്തി മാത്രം ഏകദേശം 3.40 ലക്ഷം കോടി രൂപ വരും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.