- Trending Now:
കൊച്ചി: കോർപ്പറേറ്റുകൾക്കും എംഎസ്എംഇകൾക്കും വേണ്ടി ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ വർക്കിംഗ് ക്യാപിറ്റൽ മാനേജ്മെൻറ് പ്ലാറ്റ്ഫോമായ 'ആക്സിസ് അക്കൗണ്ട് പ്ലസ്' ആക്സിസ് മ്യൂച്വൽ ഫണ്ട് അവതരിപ്പിച്ചു. ബിസിനസുകളുടെ അധികമായി കൈവശമുള്ള ഫണ്ടുകൾ ആക്സിസ് മ്യൂച്വൽ ഫണ്ടിൻറെ ഡെറ്റ്, ലിക്വിഡ് സ്കീമുകളിൽ എളുപ്പത്തിലും പൂർണമായും ഡിജിറ്റൽ രീതിയിലും നിക്ഷേപിക്കാൻ ഈ പ്ലാറ്റ്ഫോം സഹായിക്കും.
രാജ്യത്ത് ഏകദേശം 25 ലക്ഷം കോടി രൂപ കറൻറ് അക്കൗണ്ടുകളിൽ വരുമാനമില്ലാതെ കിടക്കുന്നതായും, 31 ലക്ഷത്തിലധികം സജീവ കോർപ്പറേറ്റുകളും, പരിമിത ബാധ്യതയുള്ള പങ്കാളിത്ത സ്ഥാപനങ്ങളും, ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്ത 8.6 കോടിയിലധികം എംഎസ്എംഇകളും ഉള്ള സാഹചര്യത്തിലാണ് പുതിയ സേവനം അവതരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു. ഇത്രയും വലിയ ബിസിനസ് മേഖല ഉണ്ടായിട്ടും മ്യൂച്വൽ ഫണ്ടുകളിൽ സ്ഥാപന നിക്ഷേപകരുടെ എണ്ണം ഇപ്പോൾ 13.6 ലക്ഷം ഫോളിയോകൾ മാത്രമാണെന്നും കമ്പനി ചൂണ്ടിക്കാട്ടി.
പൂർണമായും ഡിജിറ്റൽ ഓൺബോർഡിംഗ്, കെവൈസി, ഫോളിയോ സൃഷ്ടിക്കൽ, നിക്ഷേപം, അതേ ദിവസം തന്നെ റിഡംപ്ഷൻ തുക ലഭ്യമാക്കാനുള്ള സൗകര്യം, മേക്കർ-ചെക്കർ അംഗീകാര സംവിധാനം, ഏകീകൃത ഡാഷ്ബോർഡ്, പ്രത്യേക റിലേഷൻഷിപ്പ് മാനേജർ എന്നിവ ഈ പ്ലാറ്റ്ഫോമിൻറെ പ്രധാന സവിശേഷതകളാണ്.
ഇന്ത്യയിലെ എംഎസ്എംഇകളുടെയും കോർപ്പറേറ്റുകളുടെയും 2 മുതൽ 3 ശതമാനം വരെ ഈ സേവനത്തിൻറെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്നും, അധികമായി കിടക്കുന്ന ബിസിനസ് ഫണ്ടുകൾ കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കാൻ ഈ പ്ലാറ്റ്ഫോം സഹായിക്കുമെന്നും ആക്സിസ് എഎംസിയുടെ എംഡിയും സിഇഒയുമായ ബി. ഗോപ്കുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.