Sections

രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ

Tuesday, Dec 20, 2022
Reported By MANU KILIMANOOR

AVATAR THE WAY OF WATER ദശാബ്ദത്തിലേറെ എടുത്താണ് ജെയിംസ് കാമറൂൺ ബിഗ് സ്‌ക്രീനിൽ എത്തിച്ചത്


AVATAR സീരിയസിലെ പുതിയ ചിത്രമായ AVATAR THE WAY OF WATER ദശാബ്ദത്തിലേറെ എടുത്താണ് James Cameron വീണ്ടും ബിഗ് സ്ക്രീനിൽ എത്തിച്ചത്. വലിയ ആവേശമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും വാരാന്ത്യത്തിൽ ലഭിച്ച പ്രതികരണം ചിത്രത്തിന് വാരദിനങ്ങളിൽ ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. പ്രതീക്ഷിച്ചത് പോലെ തന്നെ ഇന്ത്യൻ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.വെറും രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ കയറാൻ അവതാർ: ദി വേ ഓഫ് വാട്ടറിന് കഴിഞ്ഞു. ഞായറാഴ്ച ചിത്രം 46 കോടി നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ കളക്ഷൻ 129 കോടിയാണ്.

ആദ്യകാല ട്രെൻഡ് റിപ്പോർട്ട് അനുസരിച്ച് ജെയിംസ് കാമറൂണിന്റെ ഈ ചിത്രം ആദ്യ തിങ്കളാഴ്ച മുൻ ദിവസത്തെ അപേക്ഷിച്ച് 60 ശതമാനം ഇടിവ് കാണിച്ച് 16-18 കോടി രൂപ ഇന്ത്യൻ ബോക്സ് ഓഫീസിൽ നേടിയിട്ടുണ്ട്.എന്നിരുന്നാലും, ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്ന പ്രേക്ഷകരുടെ കാര്യത്തിൽ ഇത് ഇപ്പോഴും ഒരു വലിയ നേട്ടമാണ്. ഈ നിരക്കിൽ ചിത്രം ഒരാഴ്ചയ്ക്കുള്ളിൽ 200 കോടി ക്ലബ്ബിൽ കയറാനാണ് സാധ്യതയുണ്ടെന്നാണ് ബോക്സ് ഓഫീസ് നിരീക്ഷകർ പറയുന്നത്.

അവതാറിലെ സംഭവങ്ങൾക്ക് ശേഷം ഒരു ദശാബ്ദത്തിലേറെയായി ആരംഭിക്കുകയും സുള്ളി ജെയ്ക്ക്, നെയ്തിരി, അവരുടെ കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ കഥ പറയുകയും ചെയ്യുന്ന കഥഗതിയാണ് സ്വീകരിക്കുന്നത്.ജെയിംസ് കാമറൂണിന്റെ സംവിധാനത്തിൽ വർത്തിംഗ്ടണിന്റെ സുള്ളിയും സൽദാനയുടെ നെയ്തിരിയും അവരുടെ കുടുംബത്തെ സംരക്ഷിക്കാൻ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിൽ. അപ്രതീക്ഷിതമായ സംഭവങ്ങൾ അവരെ അവരുടെ യഥാർത്ഥ സ്ഥലത്ത് നിന്നും മാറിപ്പോകാൻ പ്രേരിപ്പിക്കുകയും, സുള്ളികൾ പണ്ടോറയുടെ വിശാലമായ സമുദ്ര ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നു.തുടർന്നുള്ള സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ അടിസ്ഥാനം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.