Sections

അവലോൺ ടെക്‌നോളജീസ് ഐപിഒ ഏപ്രിൽ 3 മുതൽ

Wednesday, Mar 29, 2023
Reported By Admin
Avalon

അവലോൺ ടെക്നോളജീസ് ലിമിറ്റഡിൻറെ പ്രാഥമിക ഓഹരി വിൽപന ഏപ്രിൽ 3 മുതൽ 6 വരെ നടക്കും


കൊച്ചി: അവലോൺ ടെക്നോളജീസ് ലിമിറ്റഡിൻറെ 865 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) ഏപ്രിൽ 3 മുതൽ 6 വരെ നടക്കും. 320 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 545 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നതാണ് ഐപിഒ. രണ്ട് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 415 രൂപ മുതൽ 436 രൂപവരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 34 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് അതിൻറെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.