- Trending Now:
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്മോൾ ഫിനാൻസ് ബാങ്കായ എയു സ്മോൾ ഫിനാൻസ് ബാങ്കും പ്രമുഖ ചെലവ് മാനേജ്മെന്റ് ഫിൻടെക് പ്ലാറ്റ്ഫോമായ സാഗ്ഗിൾ ഓഷ്യൻ സർവീസസും ചേർന്ന് കസ്റ്റമൈസ് ചെയ്യാവുന്ന കോ-ബ്രാൻഡഡ് റീട്ടെയിൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി.
കസ്റ്റമൈസ് ചെയ്യാവുന്ന ആനുകൂല്യങ്ങളും റിവാർഡുകളും ഡിജിറ്റൽ അനുഭവവും ഈ കാർഡ് ഉപഭോക്താക്കൾക്ക് ഉറപ്പാക്കുന്നു. ഈ കാർഡ് വീസ, റുപേ നെറ്റ്വർക്കുകളിൽ ലഭ്യമാണ്. കാർഡ് ഉടമകൾക്ക് സാഗ് കോയിൻസ് എന്ന പേരിൽ റിവാർഡുകൾ ലഭിക്കും, ഇത് zagg.money ആപ്പ് വഴി ക്യാഷ്ബാക്കായി മാറ്റാൻ സാധിക്കും. കോൺടാക്റ്റ്ലെസ്സ് പേയ്മെന്റുകൾക്കും, റുപേ കാർഡിൽ zagg.money ആപ്പ് വഴിയുള്ള യുപിഐ ഇടപാടുകൾക്കും 8 ശതമാനം വരെയും, ഇ-കൊമേഴ്സ് ചെലവുകൾക്ക് 4 ശതമാനം വരെയും സാഗ് കോയിൻ ലഭിക്കും. കൂടാതെ 1 ശതമാനം ഫ്യൂവൽ സർചാർജ് ഇളവും ലഭിക്കും.
വാല്യൂ പാസ്സുകൾ സജീവമാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ ചെലവുകൾക്കനുസരിച്ച് ആവശ്യാനുസരണം ഗ്രോസറി, ഡൈനിംഗ്, യൂട്ടിലിറ്റി ബിൽ പേയ്മെന്റുകൾ, വിനോദം, യാത്ര തുടങ്ങിയ മേഖലകളിൽ കൂടുതൽ ആനുകൂല്യങ്ങൾ തിരഞ്ഞെടുക്കാം. വൗച്ചറുകൾ, എയർപോർട്ട് ലോഞ്ച് സൗകര്യങ്ങൾ എന്നിവയും zagg.money ആപ്പ് വഴി ലഭ്യമാകും.
ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അനുയോജ്യമായ സാമ്പത്തിക സേവനം നൽകാൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് എയു സ്മോൾ ഫിനാൻസ് ബാങ്ക് സിഒഒ യോഗേഷ് ജെയിൻ പറഞ്ഞു.
ക്രെഡിറ്റ് കാർഡുകളുടെ ഭാവി വ്യക്തിഗത ആനുകൂല്യങ്ങളിലും ഫ്ലെക്സിബിലിറ്റിയിലുമാണ്, വാല്യൂ പാസ്സുകൾ ഉപഭോക്താക്കളുടെ യഥാർത്ഥ ചെലവുകൾക്കനുസരിച്ച് ആനുകൂല്യങ്ങൾ തിരഞ്ഞെടുക്കാൻ അവസരം നൽകുന്നുവെന്ന് സാഗ്ഗിൾ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. രാജ് പി. നാരായണം പറഞ്ഞു.
സാഗ്ഗിളിന്റെ കോർപ്പറേറ്റ് ശൃംഖലയിലെ ജീവനക്കാർക്കും ഈ കാർഡ് നൽകും. zagg.money ആപ്പ്, വെബ്സൈറ്റ് എന്നിവ വഴി കാർഡ് ലഭ്യമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.