Sections

ആദ്യ കാർ സ്വന്തമാക്കാൻ 'സുഹാന സഫർ' പദ്ധതിയുമായി എയു സ്‌മോൾ ഫിനാൻസ് ബാങ്ക്

Saturday, Jul 04, 2026
Reported By Admin
AU Bank, Maruti Launch Suhana Safar Car Loan Scheme

കൊച്ചി: എയു സ്മോൾ ഫിനാൻസ് ബാങ്ക് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡുമായി ചേർന്ന് സുഹാന സഫർ എന്ന വാഹന വായ്പ പദ്ധതിക്ക് തുടക്കം കുറിച്ചു. ഒരു റെക്കറിംഗ് ഡിപ്പോസിറ്റ് അധിഷ്ഠിത ഓട്ടോ ലോൺ സ്കീമാണിത്. ആൾട്ടോ കെ10, എസ്-പ്രെസ്സോ, സെലേറിയോ, വാഗൺആർ എന്നീ മോഡലുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ആദ്യമായി കാർ വാങ്ങുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളികളായ ഡൗൺ പേയ്മെന്റിനായുള്ള തുക കണ്ടെത്താനും പ്രതിമാസ ഇഎംഐ അടയ്ക്കാനുള്ള സാമ്പത്തിക ക്രമീകരണങ്ങളും ലളിതമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഉപഭോക്താക്കൾ വാങ്ങാൻ ഉദ്ദേശിക്കുന്ന കാറിന്റെ ഇഎംഐക്ക് തുല്യമായ തുക 3 മുതൽ 6 മാസത്തെ കാലാവധിയിലേക്ക് എയു ബാങ്കിൽ റെക്കറിംഗ് ഡിപ്പോസിറ്റായി നിക്ഷേപിക്കണം. ഈ കാലയളവിൽ ആർഡി തുകയ്ക്ക് മികച്ച പലിശ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ ഈ സമ്പാദ്യം ഡൗൺ പേയ്മെന്റായി കണക്കാക്കുകയും ബാക്കി തുക ബാങ്ക് വാഹന വായ്പയായി അനുവദിക്കുകയും ചെയ്യും. ഉപഭോക്താക്കൾക്ക് തിരിച്ചടവ് ശേഷി മുൻകൂട്ടി മനസ്സിലാക്കാനും മികച്ച സാമ്പത്തിക അച്ചടക്കം വളർത്തിയെടുക്കാനും സാധിക്കും.

എയു സ്മോൾ ഫിനാൻസ് ബാങ്ക് നിലവിൽ ആർഡി നിക്ഷേപങ്ങൾക്ക് പൊതുജനങ്ങൾക്ക് പ്രതിവർഷം 4.75 ശതമാനം മുതൽ 7.40 ശതമാനം വരെ പലിശയും മുതിർന്ന പൗരന്മാർക്ക് 5.25 ശതമാനം മുതൽ 7.90 ശതമാനം വരെയുമാണ് പലിശ നൽകുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.