- Trending Now:
എഫ്സിഎൻആർ നിക്ഷേപ പലിശ 7.40 ശതമാനമായും എൻആർഇ സ്ഥിര നിക്ഷേപ പലിശ 7.60 ശതമാന മായും ഉയർത്തി
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്മോൾ ഫിനാൻസ് ബാങ്കായ എയു സ്മോൾ ഫിനാൻസ് ബാങ്ക് പ്രവാസി ഇന്ത്യക്കാർക്കായുള്ള എഫ്സിഎൻആർ, എൻആർഇ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ 2026 ജൂലൈ 27 മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ മാറ്റങ്ങൾ അനുസരിച്ച് 3 മുതൽ 4 വർഷം വരെ കാലാവധിയുള്ള എഫ്എൻആർ(ബി) നിക്ഷേപങ്ങളുടെ പരമാവധി പലിശ നിരക്ക് പ്രതിവർഷം 7.10 ശതമാനത്തിൽ നിന്ന് 7.40 ശതമാനമായി ഉയർത്തി. അതുപോലെ 36 മാസവും ഒരു ദിവസവും മുതൽ 45 മാസം വരെ കാലാവധിയുള്ള എൻആർഇ സ്ഥിര നിക്ഷേപങ്ങളുടെ പരമാവധി പലിശ നിരക്ക് 7.00 ശതമാനത്തിൽ നിന്ന് 7.60 ശതമാനമായും വർദ്ധിപ്പിച്ചിട്ടുണ്ട്. വിദേശ നാണയ നിക്ഷേപങ്ങൾക്ക് കൂടുതൽ ആകർഷകമായ പലിശ നൽകാൻ ബാങ്കുകളെ അനുവദിച്ചുകൊണ്ടുള്ള റിസർവ് ബാങ്കിൻറെ ഏറ്റവും പുതിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ഈ വർദ്ധനവ്.
വിദേശ നാണയ വിനിമയ നിരക്കുകളിലെ വ്യതിയാനങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിനൊപ്പം പ്രവാസികളുടെ സമ്പാദ്യം സുരക്ഷിതമായി നാട്ടിലെത്തിക്കാനും എഫ്സിഎൻആർ നിക്ഷേപങ്ങൾ സഹായിക്കുന്നു. യുഎസ് ഡോളറിൽ ലഭ്യമായ എഫ്സിഎൻആർ നിക്ഷേപങ്ങൾക്ക് ഇന്ത്യയിൽ നികുതി ഇളവുകൾക്ക് പുറമെ, നിക്ഷേപത്തുകയും പലിശയും പൂർണ്ണമായും വിദേശത്തേക്ക് തിരികെ കൊണ്ടുപോകാനുള്ള സൗകര്യവുമുണ്ട്. സമാനമായി എൻആർഇ സ്ഥിര നിക്ഷേപങ്ങൾ വഴി പ്രവാസികൾക്ക് ഇന്ത്യൻ രൂപയിൽ നികുതി രഹിത വരുമാനവും മികച്ച പലിശയും സ്വന്തമാക്കാൻ കഴിയും.
ആകർഷകമായ പലിശ നിരക്കുകൾക്ക് പുറമെ പ്രവാസികളുടെ വിദേശത്ത് നിന്നുള്ള പണമയയ്ക്കലുകൾക്ക് ഫോറെക്സ് മാർജിനോ ബാങ്ക് ചാർജുകളോ എയു സ്മോൾ ഫിനാൻസ് ബാങ്ക് ഈടാക്കുന്നില്ല. ഇടപാടുകാരിൽ നിന്ന് ഫോറെക്സ് മാർക്ക്-അപ്പുകൾ ഈടാക്കാത്ത ഇന്ത്യയിലെ ഏക സ്വകാര്യ ബാങ്കാണിത്. ബാങ്കിൻറെ ഇൻറർബാങ്ക് റഫറൻസ് റേറ്റ് അടിസ്ഥാനമാക്കി യാതൊരു ഇടപാട് നിരക്കുകളുമില്ലാതെ ഉപഭോക്താക്കൾക്ക് കറൻസി വിനിമയം നടത്താൻ സാധിക്കുന്നു.
പുതിയ ഉപഭോക്താക്കൾക്കും നിലവിലുള്ള ഇടപാടുകാർക്കും ബാങ്കിൻറെ വിവിധ ശാഖകൾ വഴിയോ എയു 0101 ആപ്പ്, വാട്ട്സ്ആപ്പ് ബാങ്കിംഗ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന വീഡിയോ ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയോ ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം. നാട്ടിലുള്ള ബന്ധുക്കളുടെ സഹായമില്ലാതെ തന്നെ പ്രവാസികൾക്ക് തങ്ങളുടെ അക്കൗണ്ടുകൾ ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ നേരിട്ട് കൈകാര്യം ചെയ്യാം. കൂടുതൽ വിവരങ്ങൾക്കും കാലാവധി അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കുകൾക്കുമായി https://www.au.bank.in/interest-rates/au-fcnr സന്ദർശിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.