- Trending Now:
നമ്മുടെ നാട്ടുമ്പുറങ്ങളില്‍ കുറഞ്ഞ ചിലവില്‍ മേല്‍ക്കൂര നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുവാണ് ആസ്‌ബെസ്റ്റൊസ്.ആസ്‌ബെസ്റ്റൊസിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ നാം അറിയാതെ പോകരുത്. മഴ പെയ്യുമ്പോള്‍ അധികം ശബ്ദം ഉണ്ടാകില്ല, തീ പിടിക്കില്ല, വൈദ്യുതി കടത്തി വിടില്ല എന്നീ കാരണങ്ങള്‍ മുന്‍നിര്‍ത്തി വളരെ വലിയൊരു അപകടം ആണ് ആസ്ബസ്റ്റോസ് ഷീറ്റിനൊപ്പം നാം വീടുകളിലേക്ക് കൊണ്ടുവരുന്നത്. മനുഷ്യശരീരത്തിന് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാക്കുന്ന നിരവധി ഘടകങ്ങള്‍ ആസ്ബസ്റ്റോസില്‍ അടങ്ങിയിരിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായി കേരളത്തിന്റെ സ്വന്തം ബൈജൂസ്... Read More
ലോകത്ത് 67 ഓളം രാജ്യങ്ങളില്‍ നിരോധിച്ചിരിക്കുന്ന ഒരു വസ്തുവാണ് ഇത്. ആസ്ബസ്റ്റോസില്‍ അടങ്ങിയിരിക്കുന്ന ഫൈബ്രോസിസ് കണികകള്‍ മനുഷ്യനില്‍ കാന്‍സര്‍ പോലുള്ള മാരക അസുഖങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുന്നവയാണ്. ക്യാന്‍സറിന് കാരണമാകുന്ന വസ്തുക്കളെ ലോകാരോഗ്യ സംഘടന പട്ടികപ്പെടുത്തിയിട്ടുണ്ട്. ആസ്ബസ്റ്റോസ് ഷീറ്റില്‍ അടങ്ങിയിരിക്കുന്ന കാര്‍നോയിഡ്‌സ് മനുഷ്യരില്‍ നേരിട്ട് കാന്‍സര്‍ ഉണ്ടാക്കുന്ന കണങ്ങളില്‍ ഒന്നാംസ്ഥാനത്താണ്. ആസ്ബസ്റ്റോസ് ഷീറ്റ് ഇട്ട റൂമുകള്‍ക്കുള്ളില്‍ ജീവിക്കുന്ന ഒരാളുടെ ശ്വാസകോശത്തിലേക്ക് ആസ്ബസ്റ്റോസില്‍ നിന്നും ഉണ്ടാകുന്ന സൂക്ഷ്മ കണികകള്‍ എത്തപ്പെടുകയും ഇത് ശ്വാസകോശാര്‍ബുദത്തിനും കാരണമാകുകയും ചെയ്യുന്നു. വിദേശരാജ്യങ്ങളില്‍ ഇത്തരം ഷീറ്റുകള്‍ കൈകാര്യം ചെയ്യുവാനായി വിദഗ്ധരായ ആളുകളെ തന്നെ നിയമിക്കാറുണ്ട്.
ഒരു ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടി വീണാല്‍ മാസ്‌ക് ഉപയോഗിച്ചുകൊണ്ട് മാത്രമേ അത് കൈകാര്യം ചെയ്യാവൂ. പൊട്ടിയ ഭാഗത്ത് വെള്ളം നനച്ചതിനു ശേഷം മാത്രം അത് എടുത്തു മാറ്റുക. ആസ്ബസ്റ്റോസ് ഉപയോഗിക്കുവാന്‍ നിയമം അനുവദിക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ ആസ്ബസ്റ്റോസ് ഇറക്കുമതി ചെയ്യുന്നതും ഇന്ത്യയിലാണ്. ഇന്ത്യയില്‍ നിരവധി ആളുകളാണ് ആസ്ബസ്റ്റോസിസ് എന്ന രോഗം കൊണ്ട് വലയുന്നത്. നെതര്‍ലാന്‍ഡ് പോലെയുള്ള സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ 25 വര്‍ഷം മുന്‍പ് തന്നെ ആസ്ബസ്റ്റോസിസ് നിരോധിച്ചിരിക്കുന്നു. പലവിധ കുത്തക കച്ചവട താല്പര്യങ്ങളും സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളുടെ അറിവില്ലായ്മയും മുതലെടുത്തുകൊണ്ട് ഇന്ത്യയില്‍ ഇന്നും ഇത്തരം കച്ചവടങ്ങള്‍ തുടര്‍ന്നുപോകുന്നു. അറിവില്ലായ്മകൊണ്ട് ഇത്തരം അപകടങ്ങളില്‍ ചെന്ന് പെടുന്നവരുടെ അറിവിലേക്ക് ഈ വാര്‍ത്ത ഷെയര്‍ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.