Sections

ന്യൂയോർക്ക് ഇന്ത്യ ഡേ പരേഡിൽ ആദ്യമായി അരുൺ ഐസ്‌ക്രീംസ്

Wednesday, Aug 19, 2026
Reported By Admin
Arun Ice Creams Makes Debut at New York India Day Parade

ചെന്നൈ: ഹാറ്റ്സൺ അഗ്രോ പ്രൊഡക്ട് ലിമിറ്റഡിന്റെ ഐസ്ക്രീം ബ്രാൻഡായ അരുൺ ഐസ്ക്രീംസ്, ന്യൂയോർക്കിൽ നടന്ന ഇന്ത്യ ഡേ പരേഡിൽ ആദ്യമായി പങ്കെടുത്തു. ഓഗസ്റ്റ് 16ന് മാഡിസൺ അവന്യൂവിൽ നടന്ന പരേഡിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ഫ്ലോട്ടും ഉപഭോക്തൃ പങ്കാളിത്ത ബൂത്തുകളും അരുൺ ഐസ്ക്രീംസ് ഒരുക്കി.

പരിപാടിയിൽ ബട്ടർസ്കോച്ച് സാൻഡ്വിച്ച്, ക്രീം ആൻഡ് കുക്കീസ് ഡോണട്ട്സ്, വാനില ബൈറ്റ്സ്, പോപിറ്റോസ് കച്ച മാംഗോ, മലായ് കുൽഫി തുടങ്ങിയ രുചികളിലുള്ള 15,000ലധികം ഐസ്ക്രീമുകൾ വിതരണം ചെയ്തു. അമേരിക്കൻ വിപണിയിലേക്കുള്ള സമീപകാല പ്രവേശനത്തിന് പിന്നാലെയാണ് ന്യൂയോർക്ക് ഇന്ത്യ ഡേ പരേഡിലെ അരുണിന്റെ ആദ്യ പങ്കാളിത്തം. അമേരിക്കയിൽ ബ്രാൻഡിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പങ്കാളിത്തമെന്ന് കമ്പനി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.