Sections

വില കൂടുതലാണെന്ന് പറഞ്ഞ് വിൽപ്പന മുടങ്ങുന്നുണ്ടോ? എന്നാൽ അതിന് പിന്നിലുള്ള യഥാർത്ഥ കാരണം ഇവയാകാം

Tuesday, Oct 31, 2023
Reported By Soumya
High Product Price

നിങ്ങളുടെ പ്രോഡക്റ്റിന്റെ വില കൂടുതലാണെന്ന് പറഞ്ഞ് കസ്റ്റമർ പ്രോഡക്റ്റ് വാങ്ങാതിരിക്കുന്നുണ്ടോ. അങ്ങനെ വില കൂടുതലാണെന്ന് പറഞ്ഞ് പ്രോഡക്റ്റ് വിൽക്കാതിരിക്കാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്.

  • സെയിൽസ്മാൻമാർ പ്രോഡക്ടുകൾ പോകാതിരിക്കുമ്പോൾ പൊതുവേ തന്റെ മേൽ ഉദ്യോഗസ്ഥനോട് കസ്റ്റമേഴ്സ് വില കൂടുതലാണെന്ന് പരാതി പറയുന്നുണ്ട് എന്ന് പറയാറുണ്ട്. ഈ സമയത്ത് സെയിൽസ്മാൻമാർ ആലോചിക്കേണ്ട ഒരു കാര്യം വിലകുറച്ച് വിൽക്കുകയാണെങ്കിൽ ഒരു സെയിൽസ്മാന്റെ ആവശ്യം അവിടെയില്ല. അതിന്റെ മൂല്യം അറിഞ്ഞു വിൽക്കേണ്ടത് സെയിൽസ്മാൻമാരുടെ ഡ്യൂട്ടിയാണ്.
  • ഒരു സ്ഥാപനത്തിൽ വർക്ക് ചെയ്തുകൊണ്ട് അവിടുത്തെ പ്രോഡക്ടുകൾ വില കൂടുതൽ ആയതുകൊണ്ടാണ് തനിക്ക് സെയിൽസ് നടക്കാത്തത് എന്ന് പറയുകയാണെങ്കിൽ, അത് സെയിൽസ്മാന്റെ അലസതയും, സെയിൽസ്നൈപുണ്യം ഇല്ലാത്തതുകൊണ്ടാണ്.
  • വില കൂടുതലായതുകൊണ്ട് മാത്രമല്ല പ്രോഡക്റ്റ് വിൽക്കാൻ കഴിയാത്തത് നിങ്ങളുടെ പ്രസന്റേഷൻ രീതി കൊണ്ട് കൂടിയാണ്.
  • വിലയെ അടിസ്ഥാനപ്പെടുത്തിയല്ല ഭൂരിഭാഗം ആളുകളും പ്രോഡക്റ്റ് വാങ്ങുന്നത്. അതിന്റെ സർവീസ് ഗുണനിലവാരം എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. 50% ആളുകളും ക്വാളിറ്റി, സർവീസുമാണ് നോക്കുന്നത്. ഇത് രണ്ടും ഉറപ്പു നൽകുന്ന ഒരു പ്രോഡക്റ്റ് ആണെങ്കിൽ വിലയുടെ കാര്യത്തിൽ കസ്റ്റമർ തീർച്ചയായും കോംപ്രമൈസ് ചെയ്യും.
  • കസ്റ്റമർ ഒരു സാധനത്തിന്റെ വിലയെക്കുറിച്ച് ഒബ്ജക്ഷൻ പറയുകയാണെങ്കിൽ. നിങ്ങൾ സംസാരിക്കേണ്ടത് ആ പ്രോഡക്റ്റിന്റെ ഗുണനിലവാരത്തിനെയും, സർവീസിനെയും പറ്റിയാണ്. കസ്റ്റമറെ ഇതിനെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കുന്നതിനുള്ള കഴിവ് നിങ്ങൾക്ക് ഉണ്ടായിരിക്കണം.
  • ചില സമയങ്ങളിൽ വില ഒരു പ്രശ്നമായി മാറുന്നത് അത് ശരിയായ കസ്റ്റമർ അല്ലാത്തത് കൊണ്ടാണ്. എന്നാൽ ശരിയായ ഒരു കസ്റ്റമറിനെ മനസ്സിലാക്കുന്നതിന് വേണ്ടി MANT എന്ന സൂത്രവാക്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. മണി, അതോറിറ്റി, നീഡ്, ടൈം ഇത് നാലും ഇല്ലാത്ത ഒരാൾ ആയിരിക്കാം നിങ്ങളുടെ മുന്നിൽ വരുന്ന പ്രോസ്പെക്ട്. ഉദാഹരണമായി നിങ്ങളുടെ പ്രോഡക്റ്റ് പ്രസഡന്റ് ചെയ്യുന്നത് സാമ്പത്തികമായി അത് വാങ്ങാൻ കഴിവില്ലാത്ത ഒരാളുടെ മുന്നിലാണെങ്കിൽ, നിങ്ങളുടെ സമയം പാഴാക്കുകയാണ് ചെയ്യുന്നത്. പക്ഷേ അയാൾ അത് വാങ്ങാൻ യോഗ്യൻ ആയിട്ടുള്ള ആളാണെങ്കിൽ MANT ലുള്ള ബാക്കി കാര്യങ്ങൾ നോക്കി അതിന്റെ പോരായ്മകൾ മാറ്റി ആ പ്രോഡക്റ്റ് വിൽക്കുക എന്നത് ഒരു സെയിൽസ്മാന്റെ കഴിവാണ്.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.