Sections

'പ്രവാസി പുനരധിവാസ വായ്പ പദ്ധതി' ക്ക് കീഴിൽ വായ്പ നൽകുന്നു

Saturday, Jun 03, 2023
Reported By Admin
self employment Loan

സ്വയം തൊഴിൽ വായ്പ: അപേക്ഷിക്കാം


ആലപ്പുഴ: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ നോർക്കാ റൂട്ട്സുമായി ചേർന്ന് നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പ പദ്ധതിയായ 'പ്രവാസി പുനരധിവാസ വായ്പ പദ്ധതി' ക്ക് കീഴിൽ വായ്പ നൽകുന്നു. ജില്ലയിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സംരംഭകത്വ ഗുണമുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷകർ പട്ടികവിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതരും 18 നും 55 നും ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം. ചുരുങ്ങിയത് രണ്ടുവർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങി വരുന്ന പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനാണ് പരമാവധി 20 ലക്ഷം രൂപവരെ വായ്പ നൽകുന്നത്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം അനുസരിച്ചാണ് നൽകുക. തിരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപറേഷന്റെ നിബന്ധനകൾ അനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷ ഫോറത്തിനും വിവരങ്ങൾക്കുമായി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0477 -2262326, 9400068504.

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷനിൽ നിന്നും വിവിധ സ്വയം തൊഴിൽ സംഭരംഭങ്ങൾക്ക് വായ്പ നൽകുന്നു. അൻപതിനായിരം രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് വായ്പ നൽകുന്നത്. അപേക്ഷകർ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവരും 18 മുതൽ 55 വയസ് വരെ പ്രായപരിധിയിലുള്ളവരായിരിക്കണം. വിവരങ്ങൾക്ക് തിരുമല ഹൗസിങ് ബോർഡ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ ജില്ല ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0477 -2262326, 9400068504.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.