Sections

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ്, 2023-24 ലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Saturday, Jul 08, 2023
Reported By Admin
General nursing and midwifery course

ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ്


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുവേണ്ടി തിരുവനന്തപുരം/കോട്ടയം/കോഴിക്കോട് സർക്കാർ നഴ്സിങ് കോളജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ്, 2023-24 ലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും, ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടുകൂടി പ്ലസ്ടു പരീക്ഷ പാസായിരിക്കണം. പ്ലസ്ടുവിനു ശേഷം ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകാരമുള്ള സ്കൂളുകളിൽ നിന്നും എ.എൻ.എം കോഴ്സ് പാസായവർക്കും അപേക്ഷിക്കാം.

അപേക്ഷകർ 2023 ഡിസംബർ 31-ന് 17 വയസ് പൂർത്തിയാകുന്നവരും 35 വയസ് കഴിയാത്തവരും ആയിരിക്കണം. എ.എൻ.എം കോഴ്സ് പാസായവർക്ക് പ്രായപരിധി ബാധകമല്ല. അഞ്ച് ശതമാനം സീറ്റുകൾ, കോഴ്സിന് അനുയോജ്യരെന്ന് വിലയിരുത്തുന്ന 40 മുതൽ 50 ശതമാനം വരെ അംഗപരിമിതിയുള്ളവർക്കായി (ലോവർ എക്സ്ട്രിമിറ്റി) സംവരണം ചെയ്തിട്ടുണ്ട്.

അപേക്ഷാഫോമും പ്രൊസ്പെക്ടസും www.dme.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷകർ അപേക്ഷാഫീസായി 100 രൂപ ''0210-03-105-99'' എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ച് പൂരിപ്പിച്ച അപേക്ഷയോടൊപ്പം അസൽ ട്രഷറി ചെല്ലാൻ സമർപ്പിക്കണം. ട്രഷറി ചെല്ലാന്റെ ഫോട്ടോ കോപ്പി സ്വീകരിക്കില്ല.

പൂരിപ്പിച്ച അപേക്ഷകൾ ഫോട്ടോ പതിപ്പിച്ച് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി അസൽ ട്രഷറി ചെല്ലാൻ, എസ്.എസ്.എൽ.സി, പ്ലസ്ടു/തത്തുല്യം, ജാതി, സ്വദേശം/താമസം,സ്വഭാവം, ഫിസിക്കൽ ഫിറ്റ്നസ് എന്നീ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം (പ്രൊസ്പെക്ടസ് ഖണ്ഡിക '17' പ്രകാരം) ജുലൈ 25-ന് മുമ്പ് തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നേരിട്ടോ/തപാൽ മാർഗമോ ലഭ്യമാക്കണം. കൂടുതൽവിവരങ്ങൾ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിലും (www.dme.kerala.gov.in), GNM-23 പ്രോസ്പെക്ടസിലും ലഭ്യമാണ്. ഫോൺ: 0471-2528569.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.