Sections

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം

Friday, Jul 07, 2023
Reported By Admin
SRC

സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകൾ


സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ സർട്ടിഫിക്കറ്റ് / ഡിപ്ലോമ ഇൻ ക്ലാസിക്കൽ ആൻഡ് കൊമേർഷ്യൽ ആർട്സ്, ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് എന്നീ പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സിന് പ്ലസ്ടുവും തത്തുല്യവുമാണ് യോഗ്യത. പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു ആണ് സർട്ടിഫിക്കറ്റ് ഡിപ്ലോമ ഇൻ ക്ലാസിക്കൽ ആൻഡ് കൊമേർഷ്യൽ ആർട്സ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള യോഗ്യത.

സർട്ടിഫിക്കറ്റ് ഡിപ്ലോമ ഇൻ ക്ലാസിക്കൽ ആൻഡ് കൊമേർഷ്യൽ ആർട്സ് പ്രോഗ്രാമിന് ജൂലൈ 15 വരെയും ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സിന് ജൂലൈ 20 വരെയും https://app.srccc.in/register എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.srccc.in.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.