Sections

ഫിനാൻസ് കം അക്കൗണ്ട്സ് ഓഫീസർ, ഫിസിയോതെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, സെക്യൂരിറ്റി ഗാർഡ്, സോഷ്യൽ വർക്കർ, അധ്യാപക, ഗസ്റ്റ് ഇൻസ്ട്രക്ടർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Tuesday, Mar 12, 2024
Reported By Admin
Job Offer

ഫാർമസിസ്റ്റ് ഒഴിവ്

ആർദ്രം 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ദേലംപാടി ഗ്രാമപഞ്ചായത്ത് മുഖേന അഡൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം മാർച്ച് 13ന് രാവിലെ 11ന് അഡൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോൺ 04994 271266.

അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പരപ്പ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസറുടെ പരിധിയിൽ പ്രവർത്തിച്ചു വരുന്ന കരിന്തളം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടപ്പ് അധ്യയന വർഷം കരാർ അടിസ്ഥാനത്തിൽ അധ്യാപക ഒഴിവ്. എം.സി.ആർ.ടി, ടി.ജി.റ്റി ഫിസിക്കൽ സയൻസ്, ടി.ജി.റ്റി നാച്വറൽ സയൻസ്, ടി.ജി.റ്റി ഇംഗ്ലീഷ്, ടി.ജി.റ്റി സോഷ്യൽ സയൻസ്, ടി.ജി.റ്റി മാത്സ്, ടി.ജി.റ്റി ഹിന്ദി, ടി.ജി.റ്റി മലയാളം, പി.ഇ.റ്റി എന്നിവയിൽ ഓരോ ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സി.ബി.എസ്.ഇ സിലബസിലുള്ള സ്കൂളിലെ അധ്യാപക പ്രവൃത്തി പരിചയം അഭികാമ്യം. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്കൂളിൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 15. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0467 2960111.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ചന്ദനത്തോപ്പ് സർക്കാർ ബേസിക് ട്രെയിനിങ് സെന്ററിൽ ഫുഡ് പ്രൊഡക്ഷൻ (ജനറൽ) ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മാർച് 15 രാവിലെ 11ന് നടത്തും. ബന്ധപ്പെട്ട ടേഡിൽ എൻ ടി സി എൻ എ സി യും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഹോട്ടൽ മാനേജ്മെന്റ് / കാറ്ററിങ് ടെക്നോളജിയിൽ ഡിപ്ലോമയും രണ്ട് വർഷ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഹോട്ടൽ മാനേജ്മെന്റ്/ കാറ്ററിങ് ടെക്നോളജിയിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും ഫോൺ: 0474 2713099.

ടെക്നിക്കൽ അസിസ്റ്റന്റ്

കൊല്ലം ആർ ഡി ഒ ഓഫീസിൽ പ്രവർത്തിക്കുന്ന മെയിന്റനൻസ് ട്രൈബ്യൂണലിലെ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവിലേക്ക് കരാർ നിയമനത്തിനായി അഭിമുഖം നടത്തും. യോഗ്യത: അംഗീക്യത സർവകലാശാല ബിരുദം. എം എസ് ഡബ്യൂ യോഗ്യതയുളളവർക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. വേർഡ് പ്രോസസിങിൽ (മലയാളം, ഇംഗ്ലീഷ്) സർക്കാർ അംഗീക്യത കോഴ്സ് പാസായിരിക്കണം. പ്രായപരിധി: 18-35 വയസ്സ്. ബയോഡേറ്റാ, യോഗ്യതാ രേഖകളുടെ അസലും പകർപ്പും സഹിതം മാർച് 14ന് ഉച്ചയ്ക്ക് രണ്ടിന് കൊല്ലം കലക്ടറേറ്റിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിൽ ഹാജരാകണം. ഫോൺ: 0474-2790971.

ഫിസിയോതെറാപ്പിസ്റ്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നതിന് 19ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

ജൂനിയർ അനലിസ്റ്റ്

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിനു കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ (സി എഫ് ആർ ഡി) ഉടമസ്ഥതയിലുള്ള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറി (എഫ് ക്യു എം എൽ) യിലെ മൈക്രോബയോളജി വിഭാഗം ലാബിലേക്ക് ജൂനിയർ അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 15000 രൂപ. മൈക്രോബയോളജി വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും മോഡേൺ ഫുഡ് അനാലിസിസിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 30. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.supplycokerala.com, www.cfrdkerala.in.

വാക്-ഇൻ-ഇന്റർവ്യൂ 26ന്

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലേക്ക് മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി നഴ്സിങ് ബിരുദമോ അംഗീകൃത നഴ്സിങ് സ്കൂളിൽ നിന്നുള്ള ജിഎൻഎം നഴ്സിങോ ആണ് യോഗ്യത. കേരള നഴ്സിങ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷനും വേണം. ഉയർന്ന പ്രായപരിധി 40 വയസ്. മാർച്ച് 26നു രാവിലെ 11നാണ് അഭിമുഖം. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ 5th ഫ്ലോറിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ നിശ്ചിത തീയതിക്കുള്ളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : www.nam.kerala.gov.in.

ഫിനാൻസ് കം അക്കൗണ്ട്സ് ഓഫീസർ

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന എസ്.എൽ.എൻ.എ (PMKSY-WDC 2.0) യുടെ യൂണിറ്റിൽ ഫിനാൻസ് കം അക്കൗണ്ട്സ് ഓഫീസർ തസ്തികയിലെ ഒഴിവിൽ കരാർ നിയമനത്തിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പ്രതിമാസം 35,000 രൂപയാണ് വേതനം. ഫിനാൻസ് മാനേജ്മെന്റ്, കൊമേഴ്സ്, ചാർട്ടേഡ് അക്കൗണ്ടൻസി ബിരുദാനന്തര ബിരുദമാണ് യോഗ്യത. 01.01.2024ൽ 58 വയസിൽ താഴെയായിരിക്കണം. കുറഞ്ഞത് 10 വർഷം പ്രവൃത്തിപരിചയം വേണം. നന്ദൻകോട് സ്വരാജ്ഭവനിലെ എസ്.എൽ.എൻ.എ കാര്യാലയത്തിന്റെ നാലാംനിലയിൽ 14നാണ് ഇന്റർവ്യൂ. രാവിലെ 9.30നും 10നും ഇടയിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടക്കും. 11.30ന് അഭിമുഖം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: principaldirectorate.lsgkerala.gov.in.

സെക്യൂരിറ്റി ഗാർഡ് ഒഴിവ്

ആലപ്പുഴ: സ്വന്തമായി തോക്കും തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസൻസും ഉള്ള വിമുക്തഭടന്മാരെ കേരള ബാങ്കിൽ പാലക്കാട് റീജിയണൽ ഓഫീസിന് കീഴിൽ സെക്യൂരിറ്റി ഗാർഡ് ആയി നിയമിക്കുന്നു. താൽപ്പര്യമുള്ള വിമുക്തഭടന്മാർ മാർച്ച് 23 ന് മുൻപായി ആലപ്പുഴ ജില്ല സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ 0477 2245673.

അസി. പ്രൊഫസർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി തസ്തികയിൽ അസി. പ്രൊഫസറുടെ ഓപ്പൺ, ഇ.റ്റി.ബി, എസ്.സി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള താത്ക്കാലിക ഒഴിവുണ്ട്. ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ എം.എസ് ആണ് യോഗ്യത. ഈ വിഭാഗത്തിലുള്ള ഡി.എൻ.ബി യോഗ്യതയും പരിഗണിക്കും. 15600-39100 ആണ് പ്രതിഫലം. 21-46 (നിയമാനുസൃത വയസ്സിളവ് അനുവദനീയം) ആണ് പ്രായപരിധി. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി 22നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്ത്കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ഫിസിയോതെറാപ്പിസ്റ്റ് നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിലെ പഞ്ചകർമ വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ താൽക്കാലികമായി ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് 14ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഫിസിയോതെറാപ്പിയിലുള്ള ബിരുദം അല്ലെങ്കിൽ പ്രീഡിഗ്രിയോ തത്തുല്യമായ പരീക്ഷയോ പാസും സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള സ്ഥാപനത്തിൽ നിന്നും ഫിസിയോതെറാപ്പിയിലുള്ള ഡിപ്ലോമയും അല്ലെങ്കിൽ ആംഡ് ഫോഴ്സിൽ അസിസ്റ്റന്റ് ക്ലാസ് II വിഭാഗത്തിൽ ഫിസിയോതെറാപ്പിസ്റ്റ് പരിശീലനം ലഭിച്ചവരോ ആയിരിക്കണം. പ്രായപരിധി : 18-36, എസ്.സി/എസ്.ടി മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവിന് അർഹതയുണ്ട്. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡാറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

റിസർച്ച് ഓഫീസർ ഒഴിവ്

പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ കരാറടിസ്ഥാനത്തിൽ കാലാവസ്ഥാ വ്യതിയാനം ശീർഷകത്തിൻ കീഴിൽ ക്ലൈമറ്റ് ചേഞ്ച് സെൽ (CCC) നു വേണ്ടി റിസേർച്ച് ഓഫീസർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകളും അനുബന്ധരേഖകളും മാർച്ച് 30നു വൈകിട്ട് അഞ്ചിനു മുമ്പായി ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടിസി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം 695 001 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471 2326264, ഇ-മെയിൽ: environmentdirectorate@gmail.com

സോഷ്യൽ വർക്കർ ഇന്റർവ്യൂ

തൃശൂർ ഗവ. വൃദ്ധസദനത്തിലേക്ക് എവിവൈഎവൈ പദ്ധതിയിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് സോഷ്യൽ വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത - സോഷ്യൽ വർക്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം/ ബിരുദാനന്തര ബിരുദം, സർട്ടിഫൈഡ് കൗൺസിലിംഗ് കോഴ്സ് പാസായവർക്ക് മുൻഗണന. സർക്കാർ/സർക്കാരിതര സ്ഥാപനങ്ങളിൽ സോഷ്യൽ വർക്കർ തസ്തികയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉണ്ടാകണം. സാമൂഹ്യനീതി വകുപ്പിൽ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രൊജക്ടുകളിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 25 --45 വയസ്. താൽപര്യമുള്ളവർ മാർച്ച് 18ന് രാവിലെ 11ന് സ്ഥാപനത്തിൽ നടക്കുന്ന ഇന്റർവ്യൂവിന് ബന്ധപ്പെട്ട എല്ലാ രേഖകളുടെയുടെയും അസലും പകർപ്പുമായി പങ്കെടുക്കണം. ഫോൺ: 0487 2693734.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.