Sections

നിയമനങ്ങള്‍ വെട്ടിചുരുക്കാന്‍ ഒരുങ്ങി ആപ്പിള്‍; സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ പലവഴികള്‍ | apple plans to cut hiring

Tuesday, Jul 19, 2022
Reported By admin
apple

ഈ കമ്പനികള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ആപ്പിളും നിയമനങ്ങള്‍ ചുരുക്കുന്നത്

 
നിയമനങ്ങള്‍ വെട്ടിചുരുക്കാന്‍ ഒരുങ്ങി ആപ്പിള്‍. സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതിനായാണ് ആപ്പിള്‍ നിയമനങ്ങള്‍ മന്ദഗതിയിലാക്കാന്‍ ഒരുങ്ങുന്നത്. ഗൂഗിള്‍, ടെസ്ല കമ്പനികള്‍ നേരത്തെ തന്നെ നിയമനങ്ങള്‍ വെട്ടി ചുരുക്കിയിരുന്നു. ഈ കമ്പനികള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ആപ്പിളും നിയമനങ്ങള്‍ ചുരുക്കുന്നത് എന്ന ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 

നിയമനങ്ങള്‍ മന്ദഗതിയിലാക്കുന്നത് എല്ലാ ടീമുകളെയും ബാധിക്കുകയില്ലെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടുണ്ട്. പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുത്തനെ ഉയര്‍ത്തിയാല്‍ അത് കടുത്ത മാന്ദ്യത്തിലേക്ക് നയിക്കും എന്ന ഭയം നിലനില്‍ക്കുന്നുണ്ട്. വരാന്‍ പോകുന്ന മാന്ദ്യത്തെ നേരിടാന്‍ പല വഴികളാണ് വന്‍കിട കമ്പനികള്‍ അടക്കം നടത്തുന്നത്. അതില്‍ ഒന്നാണ് പുതിയ നിയമനങ്ങള്‍ വെട്ടിച്ചുരുക്കുന്നത്. 

അതേസമയം, ആപ്പിള്‍ ഓഹരികള്‍ 1.6 ശതമാനം ഇടിഞ്ഞ് 147.6 ഡോളറിലെത്തി.  മാത്രവുമല്ല, രണ്ടാം പാദത്തില്‍ ആപ്പിളിന്റെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ 9% ഇടിവുണ്ടായതായി കനാലിസില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. എങ്കിലും ആപ്പിളിന്റെ ഐഫോണുകള്‍ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഫോണുകളുടെ പട്ടികയില്‍ ആപ്പിളിന്റെ ഐഫോണുകള്‍ ഉണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.