- Trending Now:
- Cough syrups
- Wipro
- syrup
ഇന്ത്യയിൽ ഉത്പാദനം വർധിപ്പിക്കാനുള്ള ആപ്പിളിന്റെ തീരുമാനത്തിനുപിന്നാലെ ഐഫോണിന്റേതുൾപ്പെടെ ഘടകങ്ങൾ നിർമിക്കുന്ന കമ്പനികളും ഇന്ത്യയിൽ നിക്ഷേപത്തിന് പദ്ധതിയിടുന്നു. ഉത്തർപ്രദേശിലെ യമുന എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റിയിൽ സ്ഥലം ലഭിക്കുന്നതിനായി ഏതാനും കമ്പനികൾ ഇതിനകം അപേക്ഷ നൽകിയിട്ടുണ്ട്.
2800 കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് ഇവർ ആലോചിക്കുന്നതെന്ന് അതോറിറ്റി സി.ഇ.ഒ. അരുൺ വീർസിങ് വ്യക്തമാക്കി.ചൈനയിൽ കോവിഡ് നിയന്ത്രണം രൂക്ഷമായതോടെ ഇന്ത്യയിലും വിയറ്റ്നാമിലും ഉത്പാദം വർധിപ്പിക്കാൻ ആപ്പിൾ ശ്രമിച്ചുവരുകയാണ്. മൊത്തം ഉത്പാദനത്തിന്റെ 40 മുതൽ 45 ശതമാനംവരെ ഇന്ത്യയിൽ നിന്നാക്കുകയാണ് ലക്ഷ്യം. നിലവിൽ ഇത് 10 ശതമാനത്തിൽ താഴെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.