Sections

കുടുംബശ്രീ ഉൽപന്നങ്ങളും ഇനി ഓൺലൈനിൽ; ഒഎൻഡിസിയിലൂടെ എന്തും എവിടെ നിന്നും വാങ്ങാം

Sunday, Mar 05, 2023
Reported By admin
ondc

ഓർഡർ ലഭിച്ചാലുടൻ രാജ്യത്തെവിടെയും എത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്


കേന്ദ്ര സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന വികേന്ദ്രീകൃത ഇ-കൊമേഴ്സ് ശൃംഖലയായ ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി) ചെറുകിട സംരംഭകർക്ക് നൽകുന്നത് ഒട്ടേറെ സാധ്യതകൾ. പേയ്മൻറ് രംഗത്ത് യുപിഐക്ക് സമാനമായ പ്രവർത്തനമാണ് ഒഎൻഡിസിയുടേത്. പൊതുവായ പ്ലാറ്റ്ഫോമില്ലാതെ തന്നെ റീട്ടെയിലർമാർക്ക് ഒരുമിച്ച് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനാകും.

ഗൂഗിൾ പേ, പേടിഎം, ഫോൺ പേ, ഭീം എന്നിങ്ങനെ വിവിധ പ്ലാറ്റ്ഫോ വഴി യുപിഐ പെയ്മന്റ്് നടത്താൻ ആകുന്നത് പോലെ ഏതെങ്കിലും ഒരു പ്ലാറ്റ്ഫോ കേന്ദ്രീകരിച്ചല്ലാതെയും ഓൺലൈനിലൂടെ ഉൽപ്പന്നങ്ങൾ വാങ്ങുന്നവരെയും വിൽക്കുന്നവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ശൃംഖലയാണ് ഒഎൻഡിസി.

ഒരു റീട്ടെയിൽ സ്ഥാപനം നെറ്റ്വർക്കിന്റെ ഭാഗമായാൽ ഒഎൻഡിസി സേവനം ലഭ്യമായ ഏത് ആപ്പിലും ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യാനാകുമെന്ന മെച്ചമുണ്ട്. ചെറുകിട സംരംഭകർക്ക്കുറഞ്ഞ ചെലവിൽ ഓൺലൈൻ ബിസിനസ് അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ആകുമെന്നതാണ് മറ്റൊരു പ്രധാന നേട്ടം.

ആമസോൺ ഉൾപ്പെടെ ഒഎൻഡിസിയുടെ ഭാഗമാകുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആമസോണിന്റെ ഡെലിവറി സംവിധാനം ഉൾപ്പെടെ ഒഎൻഡിസിയുടെ ഭാഗമാകും. ഒഎൻഡിസി വഴി കുടുംബശ്രീയുടെ 700 ഉൽപ്പന്നങ്ങൾ വാങ്ങാനാകും. അടുത്ത സാമ്പത്തിക വർഷം മുതൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കും.

കുടുംബശ്രീ ഉൽപ്പന്നങ്ങൾ എങ്ങനെ വാങ്ങും?

കുടുംബശ്രീ സംരംഭകർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഒഎൻഡിസി പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്നതിലൂടെ, അവർക്ക് വിൽപ്പന മെച്ചപ്പെടുത്താനും മികച്ച വരുമാനം നേടാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ഇ-കൊമേഴ്സ് വിപണിയിൽ നിർമ്മാതാക്കൾക്കും ഉപഭോക്താക്കൾക്കും മറ്റുള്ളവർക്കും തുല്യ പ്രാതിനിധ്യം ഒഎൻഡിസി ഉറപ്പാക്കുന്നതിനാൽ, ഈ ഓപ്പൺ നെറ്റ്വർക്ക് നൽകുന്ന അവസരങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്തുകയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. . ഒഎൻഡിസി ഇ-കൊമേഴ്സ് വിപണിയിൽ നിർമ്മാതാക്കൾക്കും ഉപഭോക്താക്കൾക്കും തുല്യ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനാൽ ഈ അവസരങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്തുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.

നിലവിൽ കുടുംബശ്രീ, ഇ-കൊമേഴ്സ് കമ്പനികളായ ആമസോണിലൂടെ 635 ഉൽപ്പന്നങ്ങളും ഫ്ലിപ്കാർട്ടിലൂടെ 40 ഉൽപ്പന്നങ്ങളും വിൽക്കുന്നു. ഡിജിറ്റൽ ഇ-കൊമേഴ്സ് ഉപഭോക്താക്കൾക്കിടയിൽ കുടുംബശ്രീ ഉൽപ്പന്നങ്ങൾക്കുള്ള സ്വീകാര്യത കണക്കിലെടുത്താണ് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നത്.

സംസ്ഥാനത്തുടനീളമുള്ള കുടുംബശ്രീ സംരംഭകർ നിർമ്മിക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ ഉൾപ്പെടെ 140 ഓളം ഉൽപ്പന്നങ്ങൾ ആദ്യഘട്ടത്തിൽ ഒഎൻഡിസിയിൽ ലഭ്യമാകും. അട്ടപ്പാടിയിലെ ആദിവാസി മേഖലയിലുള്ള കുടുംബശ്രീ സംരംഭകർ നിർമ്മിക്കുന്ന ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഒഎൻഡിസി വഴി ലഭിക്കും. ഇതിൽ സുഗന്ധവ്യഞ്ജനങ്ങളും ഉൾപ്പെടുന്നു.ഒഎൻഡിസി പ്ലാറ്റ്ഫോമിൽ ലഭ്യമായ ഒരു ആപ്ലിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് കുടുംബശ്രീ ഉൽപ്പന്നങ്ങൾ വാങ്ങാം. ഓർഡർ ലഭിച്ചാലുടൻ രാജ്യത്തെവിടെയും എത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.