Sections

അനിമലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

Wednesday, Oct 11, 2023
Reported By Admin
Animal Movie

രബീർ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമായ അനിമലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'ഹുവാ മെയിൻ' എന്ന് തുടങ്ങുന്ന ഈ റൊമാന്റിക് ഗാനം ആലപിച്ചിരിക്കുന്നത് ബോളിവുഡി നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ പ്രീതം, രാഘവ് ചൈതന്യ എന്നിവർ ചേർന്നാണ്. പ്രീതമിന്റെ സ്വന്തം മ്യൂസിക് സ്റ്റുഡിയോ ആയ 'ജാം 8' ആണ് ഈ ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. പ്രണയ ബന്ധരായി ഇഴുകി ചേരുന്ന രണ്ബീറും രശ്മികയുമാണ് ഈ വീഡിയോ ഗാനത്തിലുള്ളത്.

ചിത്രത്തിലെ തന്റെ ഏറ്റവും പ്രീയപ്പെട്ട ഗാനമാണിത് എന്ന് കുറിച്ചുകൊണ്ട് ഇന്നലെ രശ്മിക ഇൻസ്റ്റഗ്രാമിൽ ഗാനത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. 'പെണ്ണാളെ' എന്ന് തുടങ്ങുന്ന മലയാളം പതിപ്പും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് മലയാളം പതിപ്പിലെ വരികൾ എഴുതിയിരിക്കുന്നത്.

അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയാണ് അനിമലിന്റെ സംവിധായകൻ.ക്രൂരനായ വില്ലനായി ബോബി ഡിയോളും എത്തുന്നു. അനിൽ കപൂർ,തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമിത് റോയ് ചായാഗ്രഹകണം നിർവ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റർ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാൽ മിശ്ര,മനാൻ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്,ജാനി,അഷിം കിംസൺ, ഹർഷവർദ്ധൻ, രാമേശ്വർ, ഗൌരീന്ദർ സീഗൾ എന്നീ ഒൻപത് സംഗീതസംവിധായകർ ആണ് അനിമലിൽ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്.

ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവർ ചേർന്നാണ് 'അനിമൽ' നിർമ്മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായി 2023 ഡിസംബർ 1ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. വാർത്ത പ്രചാരണം : ടെൻ ഡിഗ്രിനോർത്ത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.