Sections

ഒട്ടും എളുപ്പമല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ തുടങ്ങിയ സംരംഭത്തിന് പിന്നീട് ലഭിച്ച സ്വീകാര്യതയുടെ രഹസ്യം

Monday, Sep 13, 2021
Reported By Ambu Senan
Anila Joseph

പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ് പങ്ക് വെയ്ക്കുന്നു 

 

35 വര്‍ഷം ഒരു മേഖലയില്‍, അതും കടുത്ത വെല്ലുവിളികള്‍ നിറഞ്ഞ ഒരു സാഹചര്യത്തില്‍ നിലനിന്ന് പോരുക എന്ന് പറഞ്ഞാല്‍ ബിസിനസ് ലോകത്ത് അത് ചില്ലറ കാര്യമല്ല.കേരളത്തിലെ തന്നെ ആദ്യ മേക്കപ്പ് ആര്‍ട്ടിസ്റ്റും അനില ജോസഫ്സ് ബ്രൈഡ് എന്ന സ്ഥാപനത്തിന്റെ ഉടമയുമാണ് അനില ജോസഫ്. 80കളില്‍ ബ്യൂട്ടി പാര്‍ലര്‍ എന്നത് ആളുകള്‍ കണ്ടിരുന്നത് ഒരു അനാവശ്യ ചെലവുണ്ടാക്കുന്ന ഒരു സ്ഥാപനമായാണ്. ഒരു കല്യാണത്തിന് ഒരുങ്ങുന്നത് പോലും ആളുകള്‍ അന്ന് സ്വന്തമായി ചെയ്യുന്ന ഒരു പരിപാടിയായിരുന്നു. അതിനായി എന്തിന് ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കൊണ്ടുവരണം എന്നായിരുന്നു എല്ലാവരുടെയും ചിന്താഗതി. ഉള്ള സൗന്ദര്യമൊക്കെ പോരെ,എന്തിനാ ബ്യൂട്ടി പാര്‍ലര്‍ എന്നൊക്കെ ചിന്തിക്കുന്ന കാലം. അങ്ങനെ ഒരു കാലഘട്ടത്തില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ തുടങ്ങാനും ആളുകളുടെ സമീപനം മാറ്റാനും നല്ല ധൈര്യം ആവശ്യമായിരുന്നു. 

ഒരു പരമ്പരാഗത ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അനില ജോസഫ് എങ്ങനെ ഒരു ബ്യൂട്ടീഷനായി? എങ്ങനെ അക്കാലത്ത് നിലനിന്നിരുന്ന വ്യവസ്ഥിതി മാറ്റിയെടുത്ത് എന്ന് ഞങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞതിന്റെ പ്രസക്ത ഭാഗം. 

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.