Sections

ആമസോണിന് 1 ലക്ഷം രൂപ പിഴ

Friday, Aug 05, 2022
Reported By MANU KILIMANOOR

സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിസിപിഎ) ആണ് ആമസോണിനെതിരെ നടപടിയെടുത്തിരിക്കുന്നത്

 

ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം, വിശ്വാസ്യതയുള്ള ഒരു സൈറ്റാണ് ആമസോണ്‍ എന്ന് പറയാം. എന്നാല്‍ നിലവാരം ഇല്ലാത്ത ഉല്‍പന്നം വിറ്റതിന്റെ പേരില്‍ ആമസോണിന് 1 ലക്ഷം പിഴ ചുമത്തിയിരിക്കുകയാണ് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രോട്ടക്ഷന്‍ അതോറിറ്റി. ഇത്തരമൊരു പരാതി തീര്‍ച്ചയായും ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ രണ്ടാമതൊന്ന് കൂടി പ്രേരിപ്പിക്കുന്നതാണ്.

ആമസോണ്‍ നിലവില്‍ നിയമനടപടി നേരിട്ടിരിക്കുന്നത് നിലവാരം ഇല്ലാത്ത പ്രഷര്‍ കുക്കര്‍ വിറ്റതിന്റെ പേരിലാണ്. നിലവാരമില്ലാത്ത പ്രഷര്‍ കുക്കറുകള്‍ വിറ്റഴിച്ചു എന്ന് കണ്ടെത്തിയതിന് പിന്നാലെ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിസിപിഎ) ആണ് ആമസോണിനെതിരെ നടപടിയെടുത്തിരിക്കുന്നത്.

2,265 കുക്കറുകളാണ് ആകെ ഇത്തരത്തില്‍ വിറ്റഴിച്ചത്. ഇവയെല്ലാം കസ്റ്റമേഴ്‌സ്‌ന്റെ പക്കല്‍ നിന്ന് തിരിച്ചെടുപ്പിക്കണം. അതിന്റെ വില ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കുകയും വേണം. കൂട്ടത്തില്‍ മാനദണ്ഡങ്ങള്‍ അനുസരിക്കാതെ ഉല്‍പ്പന്നം വിറ്റഴിച്ചതിനും ആധാരങ്ങള്‍ ലംഘിച്ചതിനും ഒരു ലക്ഷം രൂപ പിഴയും ആമസോണ്‍ അടയ്ക്കണം. ഇതാണ് സിസിപിഎയുടെ നടപടി.ആകെ 6,14,825 രൂപ കുക്കറുകള്‍ വിറ്റ ഇനത്തില്‍ ആമസോണിന് കിട്ടിയിട്ടുണ്ട്. എന്നാല്‍ ഈ പണമത്രയും ഇവര്‍ തിരികെ ഉപഭോക്താക്കള്‍ക്ക് തന്നെ നല്‍കേണ്ടിവരും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.