- Trending Now:
കൊച്ചി: ആമസോൺ പേയും ഐസിഐസിഐ ബാങ്കും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം പുതുക്കി. 50 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ളതും ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്നതുമായ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡാണ് ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്.
2025 ഒക്ടോബർ 11 മുതൽ ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് വിദേശ നാണയ ഇടപടുകൾക്കുള്ള സർചാർജ് കുറയ്ക്കും. പ്രൈം അംഗങ്ങൾക്ക് ആമസോൺ പേ വഴി ഷോപ്പിംഗിനും ട്രാവൽ ബുക്കിംഗുകൾക്കും 5 ശതമാനം പരിധിയില്ലാത്ത ക്യാഷ്ബാക്ക് തുടർന്നും ലഭിക്കും. പ്രൈം അംഗമല്ലാത്തവർക്ക് 3 ശതമാനം പരിധിയില്ലാത്ത റിവാർഡുകൾ ലഭിക്കും.
വിദേശ നാണയ ഇടപാട് സർചാർജ് കുറച്ചു. അന്താരാഷ്ട്ര ഇടപാടുകളിൽ ഇനി വെറും 1.99 ശതമാനം മാത്രമാകും സർചാർജ്. പ്രൈം അംഗങ്ങൾക്ക് ആമസോൺ പേ വഴിയുള്ള വിമാന-ഹോട്ടൽ ബുക്കിംഗുകളിൽ അഞ്ച് ശതമാനം പരിധിയില്ലാത്ത ക്യാഷ്ബാക്കും അല്ലാത്തവർക്ക് മൂന്ന് ശതമാനവും ലഭിക്കും. ആമസോൺ.ഇന്നിൽ നിന്നുള്ള യോഗ്യതയുള്ള പർച്ചേസുകൾക്ക് മൂന്ന് മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐ ലഭിക്കും. ആമസോണിന് പുറത്തുള്ള മറ്റു ചെലവുകൾക്കായി ഒരു ശതമാനം പരിധിയില്ലാത്ത ക്യാഷ്ബാക്കും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.