Sections

ദുബൈയിൽ ആദ്യ എക്സ്ക്ലൂസിവ് ഷോറൂം തുറന്ന് മിഡിൽ ഈസ്റ്റിലേക്ക് പ്രവേശിച്ച് അലെൻ സോളി

Thursday, Jun 05, 2025
Reported By Admin
Allen Solly Opens First Exclusive Store in Dubai at Deira City Centre

  • ബ്രാൻഡിന്റെ സിഗ്നേച്ചർ സ്മാർട്ട് കാഷ്വൽ ശ്രേണികളായ, ആകർഷകമായ മെൻസ് വെയർ, കമനീയമായ വുമൺസ് വെയർ, ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഹാൻഡ് ബാഗുകളുടെ അതുല്ല്യമായ ശേഖരം എന്നിവ പൂതിയ ദുബായ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നു.

ദുബായ: നോട്ടിംഗ്ഹാം പൈതൃകത്തിൽ പ്രചോദിതമായ സ്മാർട്ട് കാഷ്വൽ ബ്രാൻഡും, വർക്ക് വെയർ വസ്ത്ര ശ്രേണിയെ പുനർനിർവചിച്ച ബ്രാൻഡായും അറിയപ്പെടുന്ന അലെൻ സോളി, ആഗോള വിപുലീകരണത്തിന്റെ ഭാഗമായി ദുബായിൽ പുതിയ ഷോറൂം ആരംഭിച്ചു. ദുബായ് ദേയ്ര സിറ്റി സെന്ററിലെ രണ്ടാം നിലയിൽ സ്ഥിതിചെയ്യുന്ന 1,830ലധികം ചതുരശ്ര അടി വലിപ്പമുള്ള ദുബായിലെ ആദ്യ എക്സ്ക്ലൂസിവ് ഷോറൂം, ഫ്രാഞ്ചൈസി പങ്കാളിയായ കല്യാൺ സിൽക്സുമായി ചേർന്ന് ഉദ്ഘാടനം ചെയ്തു. ആദിത്യ ബിർള ലൈഫ്സ്റ്റൈൽ ബ്രാൻഡ്സ് ലിമിറ്റഡ് പ്രീമിയം ബ്രാൻഡ്സ് പ്രസിഡന്റ് ജേക്കബ് ജോൺ, കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ്.പട്ടാഭിരാമൻ, കല്യാൺ സിൽക്സ് ഡയറക്ടർ മഹേഷ് പട്ടാഭിരാമൻ എന്നിവർ ചേർന്ന് അലൻ സോളിയുടെ അന്താരാഷ്ട്ര റീട്ടെയിൽ വ്യാപന യാത്രയിൽ പുതിയ അധ്യായം ആരംഭിച്ചുകൊണ്ട് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. ഈ ലോഞ്ചിലൂടെ ബ്രാൻഡിന്റെ ഐക്കണിക് സ്റ്റൈൽ യുഎഇയിൽ ആദ്യമായി അവതരിപ്പിച്ചിരിക്കുകയാണ് അലെൻ സോളി. പ്രശസ്തമായ ആദിത്യ ബിർള ഗ്രൂപ്പിന്റെ (എബിജി) ഭാഗമായ ആദിത്യ ബിർള ലൈഫ്സ്റ്റൈൽ ബ്രാൻഡ്സ് ലിമിറ്റഡ് (എബിഎൽബിഎൽ) എന്ന പ്രമുഖ ഇന്ത്യൻ ബിസിനസ് ഗ്രൂപ്പിന്റെ പ്രശസ്തമായ ബ്രാൻഡാണ് അലെൻ സോളി.

നോട്ടിംഗ്ഹാമിന്റെ വസ്ത്രവിപണന പാരമ്പര്യങ്ങളിൽ ഉൾച്ചേർന്ന് നിന്നുകൊണ്ടാണ് അലെൻ സോളി എന്ന പേര് അതിന്റെ വ്യത്യസ്ത ശൈലിയോടെ ആധുനിക വസ്ത്ര ഡിസൈനുകളിൽ ഇന്നും സ്വാധീനം ചെലുത്തുന്നത്. ലോകത്തിലെ ഏറ്റവും സജീവമായ റീട്ടെയിൽ കേന്ദ്രങ്ങളിലൊന്നായ ദുബായ് വിപണിയിലേക്കുള്ള പ്രവേശനം, ബ്രാൻഡിന്റെ ഈ രംഗത്തെ ആത്മവിശ്വാസവും, വ്യക്തിഗത ഫാഷൻ സമീപനത്തിന്റെ വിജയവും പ്രതിഫലിപ്പിക്കുന്നതാണ്. ഈ ലോഞ്ച് വഴി, അലെൻ സോളി അതിന്റെ അന്താരാഷ്ട്ര സാന്നിധ്യം വിപുലമാക്കിയതിനൊപ്പം, ദുബായിലെ ഫാഷൻ വിപണിയിൽ തരംഗം സൃഷ്ടിക്കുന്ന നിലയിൽ പുരുഷ, വനിതാ വസ്ത്ര ശ്രേണിയിൽ വൈവിധ്യവും, ശ്രദ്ധേയവുമായ വസ്ത്രശേഖരവും അവതരിപ്പിക്കുന്നു.

ധൈര്യത്തെ പ്രതിനിധീകരിക്കുന്ന നിറങ്ങളുടെ വൈവിധ്യം, ഓരോ വ്യക്തിക്കും അനുയോജ്യമായ വസ്ത്ര രീതി, വ്യക്തിഗത കംഫേർട്ടിന് മുൻഗണന നൽകുന്ന സ്റ്റൈലിങ്ങ് എന്നിവയുമായി, സ്വന്തം മനോഭാവത്തെ വസ്ത്രങ്ങളിലൂടെ പ്രതിഫലിപ്പിക്കാൻ ആഗ്രഹിക്കുന്ന ഇന്നത്തെ യുവത്വങ്ങൾക്ക് മുന്നിൽ ഏറ്റവും ആകർഷകമായ ബ്രാൻഡായി അലെൻ സോളി നിലകൊള്ളുന്നു. നാച്ചുറൽ വുഡ് ടെക്സ്ചറുകൾ, പ്രത്യേകം സജ്ജീകരിച്ച വാം ആംബിയന്റ് ലൈറ്റിങ്ങ് എന്നിവയോടെ ആകർഷകമായി രൂപകൽപ്പന ചെയ്ത എക്സ്പീരിയൻസ് സോണുകളിലൂടെ ബ്രാൻഡിന്റെ നൂതനമായ സമീപനം റീട്ടെയിൽ ഷോറൂമിലെത്തുന്നവർക്ക് അനുഭവിച്ചറിയാൻ സാധിക്കും. ദുബായ് നഗരത്തിലെ ഫാഷൻ പ്രേമികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത, ക്ലീൻ ലൈൻസ്, ഹെരിറ്റേജ് ഇൻസ്പെയേർഡ് ടെക്സ്ചറുകളുമുള്ള അലെൻ സോളിയുടെ സിഗ്നേച്ചർ ഹാൻഡ് ബാഗുകളുടെ അതുല്ല്യമായ ശേഖരവും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.

ആദിത്യ ബിർള ലൈഫ്സ്റ്റൈൽ ബ്രാൻഡ്സ് ലിമിറ്റഡിന്റെ പ്രീമിയം ബ്രാൻഡ്സ് പ്രസിഡന്റ് ജേക്കബ് ജോൺ പറഞ്ഞു, 'നോട്ടിങ്ഹാമിന്റെ സമ്പന്നമായ പാരമ്പര്യത്തിൽ നിന്നാരംഭിച്ച്, ബ്രാൻഡ് പ്രവേശിക്കുന്ന ഓഅലെൻ സോളിയുടെ തുടർച്ചയായ ആഗോള വിപുലീകരണ യാത്രയിൽ, ദുബായിൽ ആദ്യ എക്സ്ക്ലൂസിവ് ഷോറൂം ആരംഭിക്കുന്നത് അഭിമാനകരമായ നിമിഷമാണ്. പുതിയ വിപണിയിലും തുടർച്ചയായി കൈവരിക്കുന്ന വളർച്ചയുടെ കഥയാണ് ഞങ്ങൾക്ക് പങ്കുവെയ്ക്കാനുള്ളത്. അന്താരാഷ്ട്ര ഫാഷന്റെയും ആധുനിക റീട്ടെയിൽ വിപണിയുടെയും കേന്ദ്ര സ്ഥാനമായ ദുബായ്, ധൈര്യത്തെ പ്രതിനിധീകരിക്കുന്ന, ആധുനിക ശൈലിയെ പ്രതിഫലിപ്പിക്കുന്ന സ്മാർട്ട് കാഷ്വൽ ചിന്താഗതി ഉൾക്കൊളളുന്ന ബ്രാൻഡായ അലെൻ സോളിയുടെ വസ്ത്ര ശ്രേണിക്ക് ഏറ്റവും അനുയോജ്യമായ വിപണിയായി ഞങ്ങൾ കാണുന്നു. ഈ ഷോറൂം ഒരു വിൽപ്പന കേന്ദ്രം എന്നതിലുപരിയായി, സ്റ്റൈലിന്റെ, ആത്മവിശ്വാസത്തിന്റെ, ഒപ്പം മൗലികത, സ്വന്തം മനോഭാവത്തിന്റെ പ്രകടനം, വ്യക്തിഗത ശൈലി എന്നിവയ്ക്ക് വില കൽപ്പിക്കുന്ന ആധുനിക ഉപഭോക്താക്കളെ ആകർഷിക്കുക എന്ന ബ്രാൻഡിന്റെ പ്രതിബദ്ധതയുടെ പൂർത്തീകരണം കൂടിയാണ്. അലെൻ സോളിയുടെ വ്യത്യസ്തമായ അനുഭവം യുഎഇയിലെ എമിറേറ്റുകളിലേക്ക് കൊണ്ടുവരാനാവുന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുന്നു. കൂടാതെ ലോകമെമ്പാടുമുള്ള ഫാഷന് പ്രാമുഖ്യമുളള കൂടുതൽ നഗരങ്ങളിലേക്ക് ബ്രാൻഡിന്റെ സാന്നിധ്യം വിപുലീകരിക്കുന്നതിനെക്കുറിച്ചും പദ്ധതിയിടുകയാണ്.'

കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ്.പട്ടാഭിരാമൻ പറഞ്ഞു, 'ആദിത്യ ബിർള ലൈഫ്സ്റ്റൈൽ ബ്രാൻഡ്സുമായി പങ്കാളിത്തം സ്ഥാപിച്ച് ദുബായിലേക്ക് അലെൻ സോളിയെ എത്തിക്കുന്നതിൽ അത്യന്തം സന്തോഷമുണ്ട്.. ബ്രാൻഡിന്റെ ബ്രിട്ടീഷ് വേരുകളും, ഫാഷൻ മുന്നേറ്റ മനോഭാവവും, സമ്പന്നമായ ഡിസൈൻ വീക്ഷണവും ബ്രാൻഡിനെ ദുബായിലെ ഫാഷൻ പ്രേമികൾക്കിടയിലും ഏറെ പ്രസക്തമാക്കുന്നു. ഈ ഷോറൂം മേഖലയിലെ വൈവിധ്യമാർന്ന അഭിരുചികളുളള, സജീവ ഫാഷൻ പ്രേമികളുടെ ഇഷ്ട ലക്ഷ്യ സ്ഥാനമായി മാറുമെന്നുറപ്പുണ്ട്.'

ദുബായിൽ അലെൻ സോളിയുടെ ആദ്യ എക്സ്ക്ലൂസിവ് ഷോറൂം തുറക്കുന്നതിലൂടെ 'അലെൻ സോളി വുമൺ' എന്ന പുതിയ ശേഖരത്തിന്റെ ഈ പ്രാദേശിക മേഖലയിലേക്കുള്ള ആദ്യ പ്രവേശനത്തിനും വേദിയാവുകയാണ്. ആധുനിക മില്ലെനിയൽ, ജെൻ സീ സ്ത്രീകളെ ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്ത ഈ ശേഖരം, ആഗ്രഹവും വ്യക്തിഗത സ്റ്റൈലും സമന്വയിപ്പിക്കുന്നവരെ ഉൾക്കൊള്ളുന്നതാണ്. ബോൾഡ് പാല്ലെറ്റുകളിൽ രൂപകൽപ്പന ചെയ്ത ട്രെൻഡിന് അനുയോജ്യമായ തുണികളും, ഫംങ്ഷണൽ കട്ടുകളുമുള്ള ഈ ശേഖരം, വൈകുന്നേരങ്ങളിലും, രാത്രികാലങ്ങളിലും ഒരുപോലെ എളുപ്പത്തിൽ അണിയാൻ അനുയോജ്യമായതാണ്. സിഗ്നേച്ചർ ഹാൻഡ് ബാഗുകളും, മോഡേൺ വസ്ത്രങ്ങളും, വ്യക്തിത്വം, ആധുനിക വൈവിധ്യം എന്നിവയുടെ പ്രതീകമായ വസ്ത്ര ധാരണത്തെ നിർവചിക്കുന്നതാണ്.

അലെൻ സോളിയുടെ ഏറ്റവും പുതിയ കാഷ്വൽ വെയർ ശേഖരമാണ് ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. പുരുഷൻമാർക്കുള്ള സ്റ്റൈലും, സുഖവും ഉൾച്ചേർന്ന ഫാഷൻ ഫോർവേർഡ് ഷർട്ടുകൾ, പോളോകൾ, ജോഗേർസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിന് പുറമേ, വിപുലമായ പ്രൊഫഷണൽ വെയർ ശ്രേണിയും ഷോറൂമിൽ ലഭ്യമാണ്. പോളിഷ്ഡ് ബ്ലേസറുകൾ, വനിതകളുടെ ഡ്രസ് ഷേർട്ടുകൾ തുടങ്ങിയവ ഈ ശ്രേണിയിൽ ഉൾപ്പെടുന്നു. ഓഫിസിലും പ്രത്യേക അവസരങ്ങളിലും ശ്രദ്ധ കവരാൻ അനുയോജ്യമായ അതുല്ല്യമായ ശേഖരമാണ് ഇത്തരത്തിൽ ഷോറൂമിൽ സജ്ജീകരിച്ചിരിക്കുന്നത്. അലെൻ സോളിയുടെ സിഗ്നേച്ചർ ഹാൻഡ്ബാഗുകൾ, ആധുനിക ഡിസൈനും ഉയർന്ന ഫാഷനും ഉൾച്ചേർന്നതാണ്. ഓരോ ഉൽപ്പന്ന നിരയും വൈവിധ്യവും ആധുനികതയും സമ്മേളിക്കുന്ന നിലയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നോട്ടിങ്ഹാമിന്റെ വസ്ത്ര, സാംസ്കാരിക പാരമ്പര്യത്തിൽ നിന്ന് പ്രചോദനം നേടിയ അലെൻ സോളി, പാരമ്പര്യത്തെയും ആധുനിക ഡിസൈനിനെയും സംയോജിപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. പുരുഷ വസ്ത്രങ്ങളുടെ വലിയ നിര മുതൽ പ്രശസ്ത ഹാൻഡ്ബാഗുകൾ വരെയുള്ള നിര, ഈ ബ്രാൻഡിന്റെ ആകർഷണം അനന്തകാല പാരമ്പര്യത്തെയും ആധുനികതയെയും ഒരുമിപ്പിക്കുന്നു. വ്യക്തിത്വം, കംഫേർട്ട്, വൈവിധ്യം എന്നിവയ്ക്ക് പ്രാധാന്യം നൽകി, കൃത്യമായ ഫാഷൻ തിരഞ്ഞടുപ്പുകൾക്ക് അനുയോജ്യമായ ശേഖരമാണ് ബ്രാൻഡ് പങ്കുവെയ്ക്കുന്നത്.

ദുബായിൽ അലെൻ സോളിയുടെ ആദ്യത്തെ എക്സ്ക്ലൂസിവ് ഷോറൂം ആരംഭിച്ചതോടെ, ബ്രാൻഡിന്റെ ആഗോള യാത്രയിൽ ഇതൊരു സവിശേഷമായ ചുവടുവെയ്പ്പായി മാറിയിരിക്കുകയാണ്. പാരമ്പര്യത്തിൽ പ്രചോദിതമായ ഫാഷനും, ആധുനിക ബോധവും, കംഫേർട്ട് സ്റ്റൈലും മിഡിൽ ഈസ്റ്റിനും സുപരിചിതമാക്കുകയാണ് പുതിയ ഷോറൂം. ഈ നേട്ടം ബ്രാൻഡിന്റെ നവീകരണത്തോടുള്ള പ്രതിബദ്ധതയും സ്റ്റൈലിനോടുള്ള സമർപ്പണവും സ്ഥിരീകരിക്കുന്നതോടൊപ്പം, മറ്റ് പ്രധാന ആഗോള വിപണികളിൽ കൂടി വിപുലീകരണം സാധ്യമാക്കാനും വഴിതെളിക്കുന്നു. ആധുനിക ഉപഭോക്താവിനായി സ്മാർട്ട് കാഷ്വൽ ഫാഷനെ പുനർനിർവ്വചിക്കുമ്പോൾ, അലെൻ സോളി ഫാഷന്റെ ഭാവി രൂപപ്പെടുത്തി മുന്നേറ്റം തുടരുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.