- Trending Now:
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടപ്പിലാക്കി വരുന്ന അശരണരായ സ്ത്രീകൾക്ക് വേണ്ടിയുള്ള ശരണ്യ സ്വയം തൊഴിൽ പദ്ധതിയുടെ ആലപ്പുഴ ജില്ലാതല കമ്മിറ്റി 152 അപേക്ഷകൾക്ക് പ്രാഥമിക അംഗീകാരം നൽകി.
എ. ഡി.എം ആശാ സി എബ്രഹാമിന്റെ അധ്യക്ഷതയിൽ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ
ചേർന്ന കമ്മിറ്റിയാണ് അംഗീകാരം നൽകിയത്. ആകെ ലഭിച്ച 204 അപേക്ഷകളിൽ ഹാജരായവരുടെ അപേക്ഷകൾ പരിഗണിച്ചാണ് പ്രാഥമിക അംഗീകാരം നൽകിയത്.
ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ കെ എം മാത്യൂസ്, എംപ്ലോയ്മെന്റ് ഓഫീസർ (സ്വയം തൊഴിൽ) മഞ്ജു വി നായർ, അസി ഇൻഡസ്ട്രീസ് ഓഫിസർ എം ദീപ, അസി. ഇൻഫർമേഷൻ ഓഫീസർ പി എസ് സജിമോൻ, കുടുംബശ്രീ പ്രോഗ്രാം മാനേജർ ശ്രീപ്രഭ, ഒ മിനി എന്നിവർ പങ്കെടുത്തു.
വിധവകൾ, വിവാഹമോചിതർ, ഉപേക്ഷിക്കപ്പെട്ടവർ, 30 വയസ്സിനു മുകളിലുള്ള അവിവാഹിതരായ സ്ത്രീകൾ, പട്ടികവർഗത്തിലെ അവിവാഹിതരായ അമ്മമാർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികളുടെ ഭാര്യമാർ എന്നിങ്ങനെ സംസ്ഥാനത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്നതും ഒറ്റപ്പെട്ടതുമായ സ്ത്രീകളുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ശരണ്യ. ഈ വിഭാഗത്തിലുള്ള
വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ള പ്രായപരിധി 18 നും 55 നും ഇടയിലുള്ള വനിതകൾക്കാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നത്.
ഇത് പ്രകാരം സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 50,000 രൂപ വരെ പലിശരഹിത വായ്പ നൽകും. ഇതിൽ 50% സർക്കാർ സബ്സിഡിയായിയാണ്. ബാക്കി തുക അഞ്ച് വർഷം കൊണ്ട് തിരിച്ചടച്ചാൽമതി.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.