Sections

202.80 കോടി രൂപയുടെ വാർഷിക ബോണസ് പ്രഖ്യാപിച്ച് ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ്

Wednesday, Jun 24, 2026
Reported By Admin
Ageas Federal Life Insurance Declares ₹202.80 Crore Bonus

കൊച്ചി: രാജ്യത്തെ മുൻനിര സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് 2025-26 സാമ്പത്തിക വർഷത്തെ വാർഷിക ബോണസായി 202.80 കോടി രൂപ പ്രഖ്യാപിച്ചു. മുൻവർഷത്തെ ബോണസ് പ്രഖ്യാപനത്തെ അപേക്ഷിച്ച് 15 ശതമാനം വളർച്ചയാണ് ഇതിലൂടെ കമ്പനി കൈവരിച്ചിരിക്കുന്നത്. തുടർച്ചയായി 12-ാമത്തെ വർഷമാണ് കമ്പനി ബോണസ് പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 32 ശതമാനം എന്ന ശക്തമായ വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തി. ബോണസ് പ്രഖ്യാപനം കമ്പനിയുടെ ലാഭവിഹിതത്തിന് അർഹതയുള്ള 1,40,651 പോളിസി ഉടമകൾക്ക് നേരിട്ട് പ്രയോജനം ചെയ്യും.

മികച്ച നിക്ഷേപ ശൈലിയുടെയും ശക്തമായ ഫണ്ട് മാനേജ്മെൻറിൻറെയും അടിസ്ഥാനത്തിൽ പങ്കാളിത്ത പദ്ധതികളുടെ റിവേർഷനറി ബോണസ് നിരക്കുകളിലും ക്യാഷ് ബോണസ് നിരക്കുകളിലും കമ്പനി മികച്ച വർദ്ധനവ് വരുത്തിയിട്ടുണ്ട്. ഈ പ്രഖ്യാപനത്തിൽ റിവേർഷനറി ബോണസ്, ക്യാഷ് ബോണസ്, ടെർമിനൽ ബോണസ് എന്നിവയും ഉൾപ്പെടുന്നു.

വിവിധ സമ്പാദ്യ പദ്ധതികൾക്ക് കീഴിൽ ഉൽപ്പന്നങ്ങളുടെ സവിശേഷതയും പോളിസി കാലാവധിയും അനുസരിച്ച് ഗ്യാരൻറീഡ് സം അഷ്വേർഡിൻറെ പരമാവധി 11.90 ശതമാനം വരെയും സം അഷ്വേർഡിൻറെ 6.50 ശതമാനം വരെയും ആയി റിവേർഷനറി ബോണസ് ഉയർത്തി.

സൂപ്പർ ക്യാഷ് പ്ലാൻ പ്രകാരം പ്രീമിയം അടയ്ക്കുന്ന കാലാവധിക്ക് അനുസരിച്ച് മെച്യൂരിറ്റി സം അഷ്വേർഡിൻറെ പരമാവധി 2 ശതമാനം വരെയാക്കി ക്യാഷ് ബോണസ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചു.

ദീർഘകാല നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും പോളിസി കാലാവധി പൂർത്തിയാകുമ്പോൾ കൂടുതൽ സാമ്പത്തിക നേട്ടം ഉറപ്പാക്കുന്നതിനുമായി തിരഞ്ഞെടുക്കപ്പെട്ട പ്ലാനുകളിൽ സം അഷ്വേർഡിൻറെ പരമാവധി 19 ശതമാനം വരെ ആകർഷകമായ ടെർമിനൽ ബോണസ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

സ്ഥിരതയാർന്ന സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം നൽകാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് ചീഫ് പ്രൊഡക്റ്റ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ അതുൽ ശ്രീവാസ്തവ പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യത്തിലും ഉപഭോക്താക്കൾക്ക് ദീർഘകാലത്തേക്ക് മികച്ച നേട്ടങ്ങൾ ലഭ്യമാക്കാനുള്ള തങ്ങളുടെ ശ്രമങ്ങളുടെ തെളിവാണ് ഈ വാർഷിക ബോണസ് പ്രഖ്യാപനം. വിപണിയിലെ വെല്ലുവിളികൾക്കിടയിലും മൂലധന വിനിയോഗം കൃത്യമായി ക്രമീകരിച്ചുകൊണ്ട് സുരക്ഷിതമായ വരുമാനം ഉറപ്പാക്കാൻ തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും അതുൽ ശ്രീവാസ്തവ കൂട്ടിച്ചേർത്തു.

ഈ പ്രഖ്യാപിച്ച ബോണസ് നിരക്കുകൾ 2026-27 സാമ്പത്തിക വർഷത്തിൽ പോളിസി വർഷം പൂർത്തിയാക്കുന്നതും പേഔട്ടുകൾ ലഭിക്കാൻ യോഗ്യതയുള്ളതുമായ പോളിസികൾക്ക് ബാധകമായിരിക്കും. കൂടാതെ അടുത്ത ബോണസ് പ്രഖ്യാപനം വരെയുള്ള ഇടക്കാല ബോണസ് നിരക്കുകളായും ഇത് തുടരും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.