Sections

വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതത്തിൽ 99.82 ശതമാനം നേട്ടത്തോടെ ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് ഒന്നാം സ്ഥാനത്ത്

Tuesday, Jun 30, 2026
Reported By Admin
Ageas Federal Tops Individual Claim Settlement Ratio

കൊച്ചി: 2025-26 സാമ്പത്തിക വർഷത്തെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതത്തിൽ 99.82 ശതമാനം നേട്ടത്തോടെ ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് ഈ മേഖലയിൽ ഒന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പ് ക്ലെയിംസ് വിഭാഗത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച കമ്പനി 99.96 ശതമാനം ക്ലെയിം സെറ്റിൽമെന്റ് റേഷ്യോയോടെ മൂന്നാം സ്ഥാനത്തുണ്ട്.

ഉപഭോക്തൃ കേന്ദ്രീകൃതവും, സുതാര്യവും, ലളിതവും, വിശ്വസനീയവുമായ ഇൻഷുറൻസ് സേവനങ്ങൾ നൽകാനുള്ള കമ്പനിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായാണ് ഈ സുപ്രധാന നാഴികക്കല്ല് കൈവരിക്കാനായതെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കൂടുതൽ വേഗത്തിൽ മനസ്സിലാക്കാനും ക്ലെയിം നടപടികൾ എളുപ്പമാക്കാനും കമ്പനി വിപുലമായ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്.

ആവശ്യമായ രേഖകൾ പൂർണ്ണമായി സമർപ്പിച്ച് 30 ദിവസത്തിനകം യോഗ്യതയുള്ള 96.11 ശതമാനം ക്ലെയിമുകളും കമ്പനി വിജയകരമായി തീർപ്പാക്കിയിട്ടുണ്ട്. ആകെ ലഭിച്ച ക്ലെയിമുകളിൽ 75 ശതമാനവും വെറും 7 ദിവസത്തിനുള്ളിൽ തന്നെ ഉപഭോക്താക്കൾക്ക് നൽകാൻ കമ്പനിക്ക് സാധിച്ചു.

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഇമെയിൽ, പാർട്ണർ ബാങ്ക് ശാഖകൾ, രാജ്യത്തുടനീളമുള്ള ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് ഓഫീസുകൾ എന്നിവയുൾപ്പെടെ വിവിധ മാർഗ്ഗങ്ങളിലൂടെ ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ക്ലെയിമുകൾക്കായി അപേക്ഷിക്കാം.
ഹൻസ റിസെർച് ലൈഫ് ഇൻഷുറൻസ് സിയുഇഎസ് റിപ്പോർട്ട് പ്രകാരം ഉപഭോക്തൃ സംതൃപ്തിയിൽ രാജ്യത്തെ മുൻനിരയിലുള്ള 10 കമ്പനികളുടെ പട്ടികയിലും ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് ഇടം നേടിയിട്ടുണ്ട്.

തീർപ്പാക്കുന്ന ഓരോ ക്ലെയിമും ഉപഭോക്താക്കൾക്ക് നൽകിയ വാക്ക് പാലിക്കുന്നതിന്റെ ഭാഗമാണ്. കഴിഞ്ഞ ഒരു വർഷമായി ക്ലെയിം പ്രക്രിയ കൂടുതൽ ലളിതവും വേഗമേറിയതും സുതാര്യവുമാക്കാൻ നിരന്തരം ശ്രമിച്ചിട്ടുണ്ട്. വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതത്തിൽ ഇൻഷുറൻസ് രംഗത്ത് ഒന്നാമതെത്താൻ സാധിച്ചത് ഉപഭോക്താക്കൾക്ക് തങ്ങളിലുള്ള വിശ്വാസത്തെയാണ് കാണിക്കുന്നത്. ഏറ്റവും ആവശ്യമുള്ള സമയത്ത് ഉപഭോക്താക്കൾക്കൊപ്പം നിൽക്കാൻ എപ്പോഴും സന്നദ്ധരാണ്. കൂടുതൽ മികച്ച സേവനങ്ങൾ വരും ദിവസങ്ങളിലും നൽകാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ജൂഡ് ഗോമസ് പറഞ്ഞു.

പോളിസി ഉടമകളുടെ ഇൻഷുറൻസിന്റെ എല്ലാ ഘട്ടങ്ങളിലും വിശ്വസ്തതയും സുതാര്യതയും ഉറപ്പുനൽകുന്ന ഒരു ഇൻഷുറൻസ് കമ്പനിയായി വളരുക എന്ന ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് ലക്ഷ്യത്തിന് അടിവരയിടുന്നതാണ് പുതിയ നേട്ടം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.