Sections

ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് മുത്തൂറ്റ് മൈക്രോഫിന്നുമായി സഹകരിക്കുന്നു

Tuesday, Nov 11, 2025
Reported By Admin
Aeges Federal Partners with Muthoot Microfin for Insurance Access

മുംബൈ: ഇന്ത്യയിലെ പ്രമുഖവും അതിവേഗം വളരുന്നതുമായ സ്വകാര്യ ലൈഫ് ഇൻഷുറർമാരിൽ ഒന്നായ ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ്, രാജ്യത്തുടനീളം ലൈഫ് ഇൻഷുറൻസ് സൊല്യൂഷനുകളിലേക്കുള്ള പ്രവേശനം വിപുലീകരിക്കാൻ ലക്ഷ്യമിട്ട് മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡുമായി തന്ത്രപരമായ വിതരണ പങ്കാളിത്തം പ്രഖ്യാപിച്ചു. വ്യക്തിഗത സംരംഭകരും ചെറുകിട, ഇടത്തരം സംരംഭങ്ങളും (എസ്എംഇ) ഉൾപ്പെടെയുള്ള ഇതുവരെ സേവനങ്ങൾ എത്തിച്ചേർന്നിട്ടില്ലാത്ത ഉപഭോക്തൃ വിഭാഗങ്ങളെയാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്, അതുവഴി നഗര, ഗ്രാമ വിപണികളിലുടനീളം സാമ്പത്തിക സംരക്ഷണവും സാമ്പത്തിക ഉൾപ്പെടുത്തലും ശക്തിപ്പെടുത്തുവാൻ സാധിക്കുന്നു.

ഏജീസ് ഗ്രൂപ്പിന്റെ ആഗോള വൈദഗ്ധ്യം പ്രയോജനപ്പെടുത്തി, ഈ തന്ത്രപരമായ സഖ്യം മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡിന്റെ ഉപഭോക്താക്കളെ സംയോജിത സാമ്പത്തിക ഓഫറുകളിലൂടെ തങ്ങളെയും തങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കാനും സുരക്ഷിതമാക്കാനും പ്രാപ്തരാക്കുന്നു. മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡിന്റെ ഏകദേശം 78% ശാഖകളും മെട്രോ ഇതര മേഖലകളിലാണ് സ്ഥിതി ചെയ്യുന്നത്, അതിനാൽ തന്നെ, ലൈഫ് ഇൻഷുറൻസ് വ്യാപനം വർദ്ധിപ്പിക്കുന്നതിലും ഇന്ത്യയുടെ ഗണ്യമായ സംരക്ഷണ വിടവ് പരിഹരിക്കുന്നതിലും പങ്കാളിത്തം നിർണായക പങ്ക് വഹിക്കും.

മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ്, സേവന ലഭ്യത കുറഞ്ഞ സമൂഹങ്ങളെ അവരുടെ ആവശ്യങ്ങൾക്കനുസൃതമായ സാമ്പത്തിക പരിഹാരങ്ങളിലൂടെ ശാക്തീകരിക്കുന്നതിൽ പേരും പ്രശസ്തിയും ആർജ്ജിച്ചിട്ടുണ്ട്. ഭവന വായ്പകൾ, ബിസിനസ് വായ്പകൾ, എസ്എംഇ ക്രെഡിറ്റ് സൊല്യൂഷനുകൾ എന്നിവയുൾപ്പെടെയുള്ള ഓഫറുകളുടെ കൂട്ടത്തിൽ ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസിന്റെ നൂതനമായ സംരക്ഷണ ഓഫറുകൾ സംയോജിപ്പിക്കുന്നതിലൂടെ, ഉപഭോക്താക്കളെ സമഗ്രവും പരിരക്ഷിതവുമായ ഒരു സാമ്പത്തിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ ഈ സഹകരണം സഹായിക്കും.

മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡിന്റെ എംഡി & സിഇഒ സദഫ് സയീദ് പറഞ്ഞു, ''ഞങ്ങളുടെ ഉപഭോക്താക്കൾക്ക് സമഗ്രമായ സംരക്ഷണ ഉപാധികൾ നൽകുന്നതിനായി ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. സൗകര്യപ്രദവും സുതാര്യവുമായ സാമ്പത്തിക സേവനങ്ങളിലൂടെ ഞങ്ങളുടെ ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിൽ ഞങ്ങൾ എന്നും ശ്രദ്ധിക്കുന്നു. ഇൻഷുറൻസിനെ ദീർഘകാല സാമ്പത്തിക സുരക്ഷയെ പിന്തുണയ്ക്കുന്ന മറ്റ് സാമ്പത്തിക ഉൽപ്പന്നങ്ങളുമായും സേവനങ്ങളുമായും സംയോജിപ്പിക്കാൻ ഈ സഹകരണം ഉപഭോക്താക്കളെ അനുവദിക്കുന്നു.'

എജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസിന്റെ എംഡി & സിഇഒ ജൂഡ് ഗോമസ് പറഞ്ഞു, ''ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് നൂതനവും ഡിജിറ്റൽവൽകൃതവുമായ സംരക്ഷണ പരിഹാരങ്ങളിലൂടെ ഇൻഷുറൻസ് വിതരണത്തെ പുനർനിർവചിക്കുന്നു. മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡുമായുള്ള ഞങ്ങളുടെ പങ്കാളിത്തം, ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് വളർന്നുവരുന്നതും നിലവിൽ സേവന ലഭ്യത കുറഞ്ഞതുമായ വിപണികളിലെ ഉപഭോക്താക്കൾക്ക് ലൈഫ് ഇൻഷുറൻസ് ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. '2047-ൽ എല്ലാവർക്കും ഇൻഷുറൻസ്' എന്ന റെഗുലേറ്ററുടെ ദർശനവുമായി സംയോജിപ്പിച്ച്, സുഗമവും അർത്ഥവത്തായതും മികച്ചതുമായ ഇൻഷുറൻസ് അനുഭവങ്ങൾ നൽകാൻ ഞങ്ങൾ കൂട്ടായി ലക്ഷ്യമിടുന്നു.'

ഇന്ത്യയുടെ വളർന്നുവരുന്ന സംരംഭക ആവാസവ്യവസ്ഥയും വർദ്ധിച്ചുവരുന്ന അടിസ്ഥാന സാമ്പത്തിക പങ്കാളിത്തവും ഉപയോഗിച്ച്, ഏജീസ് ഫെഡറൽ-മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് പങ്കാളിത്തം രാജ്യത്തെ പൗരന്മാർക്ക് അവശ്യ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ അവരുടെ വീട്ടുവാതിൽക്കൽ തന്നെ എളുപ്പത്തിൽ ലഭ്യമാമാക്കുന്നു. ഏജീസ് ഫെഡറൽ ലൈഫും മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡും ഒരുമിച്ച്, ഉപഭോക്തൃ കേന്ദ്രീകൃത സാമ്പത്തിക സുരക്ഷാ സമീപനത്തോടെ, ഉപഭോക്താക്കളെ സുഗമവും താങ്ങാനാവുന്നതും ആത്മവിശ്വാസത്തോടെ ആസൂത്രണം ചെയ്യാനും അതുവഴി സ്വയം സംരക്ഷിക്കാനും അഭിവൃദ്ധി പ്രാപിക്കാനും പ്രാപ്തരാക്കുന്നതിനായി പ്രതിജ്ഞാബദ്ധരാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.