- Trending Now:
കൊച്ചി:പ്രമുഖ കേശ-ചർമ്മ സംരക്ഷണ ബ്രാൻഡായ അഡ്വാൻസ്ഡ് ഗ്രോ ഹെയർ & ഗ്ലോ സ്കിൻ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. ഇരുപത്തിയൊന്നാമത് ബ്രാഞ്ചാണ് കൊച്ചി മാധവാ ഫാർമസി ജംഗ്ഷനിലെ ശീമാട്ടി അർബൻ ജംഗ്ഷനിൽ സിനിമാ താരങ്ങളായ അജു വർഗീസ്, അനുശ്രീ നായർ, ശീമാട്ടി സിഇഒ ബീനാ കണ്ണൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
മികച്ച സേവനം, അത്യാധുനിക സാങ്കേതികവിദ്യ, മുടി തഴച്ചുവളരുന്നതിനുള്ള വെൽനസ് സൊല്യൂഷനുകൾ എന്നിവ നൽകുന്നതിനാണ് അഡ്വാൻസ്ഡ് ഗ്രോ ഹെയർ & ഗ്ലോ സ്കിൻ ക്ലിനിക് പ്രാധാന്യം നൽകുന്നത്. പെർക്യുട്ടേനിയസ് ഫ്യൂ ഹെയർ ട്രാൻസ്പ്ലാന്റ്, പിആർപി പ്രോ പ്ലസ്, ലേസർ ഹെയർ തെറാപ്പി, അഡ്വാൻസ്ഡ് ഗ്രോ ഹെയർ കോസ്മെറ്റിക് സിസ്റ്റം, ക്ലിനിക്കൽ, നോൺ-ക്ലിനിക്കൽ ഹെയർ ട്രീറ്റ്മെന്റുകൾ, ഹൈഡ്രോഫേഷ്യൽ, ക്യു സ്വിച്ച്ഡ് ലേസർ, കെമിക്കൽ പീൽ, ബോട്ടോക്സ്, ഫില്ലറുകൾ, ത്രെഡ് ലിഫ്റ്റ്, ഫുൾ ബോഡി ലേസർ, ഫേസ് പിആർപി, അരിമ്പാറ നീക്കംചെയ്യൽ തുടങ്ങി നിരവധി ചർമ്മ ചികിത്സകൾ എന്നിവ പേറ്റന്റ് നേടിയ ഹൈ-എൻഡ് മെഷിനറിയുടെ സഹായത്തോടെ അഡ്വാൻസ്ഡ് ഗ്രോ ഹെയർ & ഗ്ലോ സ്കിൻ ക്ലിനിക് ഉപഭോക്താക്കൾക്ക് നൽകുന്നു.
ഇടിഎഫ്, മ്യൂച്വൽ ഫണ്ട് ബാസ്ക്കറ്റുകളുമായി ഷെയർഖാൻറെ ഇൻവെസ്ടൈഗർ ആപ്പ്... Read More
2021ലാണ് അഡ്വാൻസ്ഡ് ഗ്രോ ഹെയർ & ഗ്ലോ സ്കിൻ ക്ലിനിക് പ്രവർത്തനം ആരംഭിച്ചത്. 2024 ഓടെ 100 ക്ലിനിക്കുകളുടെ ഒരു ശൃംഖല സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് അഡ്വാൻസ്ഡ് ഗ്രോ ഹെയർ & ഗ്ലോ സ്കിൻ ഗ്രൂപ്പ് സ്ഥാപകനും, മാനേജിംഗ് ഡയറക്ടറുമായ ജെ ശരൺ വേൽ പറഞ്ഞു. ചർമ്മ കേശ രംഗത്തെ വിദഗ്ധരായ ജീവനക്കാരുടെ മികവുറ്റ സേവനമാകും കൊച്ചിക്ക് ലഭ്യമാകുകയെന്ന് ശീമാട്ടി സിഇഒ ബീനാ കണ്ണൻ പറഞ്ഞു. ചടങ്ങിൽ ബീനാ കണ്ണന്റെ ജന്മദിനാഘോഷവും നടന്നു. വിവിധ ഫ്രാഞ്ചസി ഉടമകൾ, ജീവനക്കാർ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.