Sections

ഇടിഎഫ്, മ്യൂച്വൽ ഫണ്ട് ബാസ്‌ക്കറ്റുകളുമായി ഷെയർഖാൻറെ ഇൻവെസ്‌ടൈഗർ ആപ്പ്

Tuesday, Aug 01, 2023
Reported By Admin
Sharekhan

കൊച്ചി: സമ്പൂർണ ഓൺലൈൻ ബ്രോക്കറേജ് സ്ഥാപനമായ ഷെയർഖാൻ തങ്ങളുടെ ഇൻവെസ്ടൈഗർ ആപ്പിലൂടെ തെരഞ്ഞെടുത്ത ഇടിഎഫുകൾ, ലക്ഷ്യാധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ എന്നിവയുടെ ബാസ്ക്കറ്റുകൾ അവതരിപ്പിച്ചു. ചെറുകിട നിക്ഷേപകർക്കായി തെരഞ്ഞെടുത്ത ഓഹരികളുടെ ബാസ്ക്കറ്റുകളും ഇതിലൂടെ ലഭ്യമാക്കുന്നുണ്ട്.

2022 ജൂണിൽ അവതരിപ്പിച്ച ഇൻവെസ്ടൈഗർ ആപ്പിൻറെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് ഇതവതരിപ്പിക്കുന്നത്. ചെറുകിട, ഇടത്തരം നിക്ഷേപകർക്കായുള്ള മെച്ചപ്പെടുത്തിയ സംവിധാനങ്ങളാണിതിലൂടെ ലഭ്യമാക്കുന്നത്.

ഇൻവെസ്ടൈഗറിൻറെ പ്രീമിയർ വിഭാഗത്തിലുള്ള എല്ലാ ഓഹരി ബാസ്ക്കറ്റുകളും മൂന്നു മാസ, ആറു മാസ, ഒരു വർഷ കാലാവധികളിലും തുടക്കം മുതലുള്ള കണക്കുകളിലും അടിസ്ഥാന സൂചികയേക്കാൾ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. പ്രധാന രണ്ട് സ്റ്റോക് ബാസ്ക്കറ്റുകൾ കഴിഞ്ഞ വർഷത്തിൽ 30-34 ശതമാനം വരുമാനം നേടിയിട്ടുണ്ട്. പവർ വിഭാഗം അടിസ്ഥാന സൂചികയേക്കാൾ 8.1 ശതമാനവും എകോണമി റിക്കവറി പിക്സ് വിഭാഗം അടിസ്ഥാന സൂചികയേക്കാൾ 12 ശതമാനവും നേട്ടം കൈവരിച്ചിട്ടുണ്ട്.

മികച്ച ഗവേഷണത്തിൻറെ പിൻബലമുള്ള ഓഹരികളിൽ അച്ചടക്കമുള്ള രീതിയിൽ നിക്ഷേപിക്കാനുള്ള ബുദ്ധിമുട്ടില്ലാത്ത മാർഗമാണ് ഇൻവെസ്ടൈഗർ ലഭ്യമാക്കുന്നതെന്ന് ഷെയർഖാൻ ബൈ ബിഎൻപി പാരിബയുടെ സീനിയർ വൈസ് പ്രസിഡൻറും ക്യാപിറ്റൽ മാർക്കറ്റ്സ് സ്ട്രാറ്റജി വിഭാഗം മേധാവിയുമായ ഗൗരവ് ദുവ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.