എസ്.എസ്.എല്‍.സിയാണ് രണ്ട് കോഴ്സുകളുടെയും അടിസ്ഥാന യോഗ്യത
സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നടത്തുന്ന രണ്ടു വര്‍ഷത്തെ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്സിലേക്കും ഫാഷന്‍ ഡിസൈനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും വിശദ വിവരങ്ങള്‍ അടങ്ങിയ പ്രോസ്പക്ടസും 9 മുതല്‍ www.sitttrkerala.ac.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. സെക്രട്ടേറിയല്‍ പ്രാക്ടീസിന്റെ പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിര്‍ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ രജിസ്ട്രേഷന്‍ ഫീസ് ആയ 50 രൂപ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തില്‍ സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് നാല് മണിക്കുള്ളില്‍ സമര്‍പ്പിക്കണം.
ഫാഷന്‍ ഡിസൈനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും രജിസ്ട്രേഷന്‍ ഫീസ് 25 രൂപ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തില്‍ ആഗസ്റ്റ് 31ന് വൈകിട്ട് നാലിനകം സര്‍പ്പിക്കണം. എസ്.എസ്.എല്‍.സിയാണ് രണ്ട് കോഴ്സുകളുടെയും അടിസ്ഥാന യോഗ്യത.കോഴ്സ് നടത്തുന്ന സ്ഥാപനങ്ങളുടെ വിവരം www.dtekerala.gov.in, www.sitttrkerala.ac.in എന്നിവയില്‍ 'Institutions & Courses' എന്ന ലിങ്കില്‍ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.